ആര്യനാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; ആത്മഹത്യയെന്ന് നിഗമനം
തിരുവനന്തപുരം : ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിതുര മരുതാമല സ്വദേശി ബെൻസി ഷാജി (26) യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. രാവിലെ 10.45 ഓടെ ബെൻസിയുടെ പിതാവ് വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചിരുന്നു. ഇതിനുശേഷമാണ് ബെൻസിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോബിനാണ് ബെൻസിയുടെ ഭര്‍ത്താവ്. കഴിഞ്ഞ നാല് മാസമായി ഇവര്‍ രണ്ടുപേരും വാടകയ്ക്കാണ് താമസിച്ചിരുന്നത്. കൊറിയര്‍ സര്‍വീസില്‍ ജോലി ചെയ്യുകയാണ് ജോബിൻ. വീടിനോട് ചേര്‍ന്നുള്ള…

