വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ  വൈ.എം.എൽ.പി. എസിൽ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം നടന്നു. കവിയും, ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറംഉദ്ഘാടനം നിർവ്വഹിച്ചു.  സ്കൂൾ പിടിഎ പ്രസിഡന്റ്  സജിത് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽസ്കൂൾ ഹെഡ്മിസ്ട്രസ്  ബിനു ഷെറീന സ്വാഗതം പറഞ്ഞു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് മാനേജർ അഡ്വ. എ. എ. ഹമീദ് പ്രഭാഷണം നടത്തി. ജമീൽ,  റസീന ബീഗം എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സജിത്ത് നന്ദി രേഖപ്പെടുത്തി. വായന മാസചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണം നടന്നു.  പോസ്റ്റർ നിർമ്മാണം, ആൽബം തയ്യാറാക്കൽ,…

Read More

പുസ്തകപ്രകാശനം നടന്നു

ശാലിനി സെബാസ്റ്റ്യന്റെ രണ്ടാമത്തെ പുസ്തകമായ“എന്നിലേയ്ക്ക് വരും വഴി ” എന്ന കവിതസമാഹാരത്തിന്റെ പ്രകാശനം നടന്നു.  തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ എഴുത്തുകാരി ചന്ദ്രമതി പുസ്ത പ്രകാശനം നടത്തി. എഴുത്തുകാരിയുടെ മകൻ മാനുവൽ പുസ്തകം ഏറ്റുവാങ്ങി. ഡോ.സി ഉദയകലയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഇന്ദുലേഖ വയലാർ ഉദ്ഘാനം ചെയ്തു.എഴുത്തുകാരായ സുനിൽ സി ഇ.,ആർ കെ അനിൽകുമാർ,എസ് കെ സുരേഷ്മഹേഷ്‌ മാണിക്യം,നകുലൻ നന്ദനത്ത്  എന്നിവർ പങ്കെടുത്തു.

Read More

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കസ്തൂരിഷാ യെ ആദരിച്ചു

ചിറയിൻകീഴ്:പ്രേംനസീർ മെമ്മോറിയൽ റെസിഡന്റ്ഡ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നാലാം റാങ്കും അഖിലേന്ത്യാതലത്തിൽ അറുപത്തെട്ടാം റാങ്കും കരസ്ഥമാക്കിയ കസ്തൂരി ഷായെ ആദരിച്ചു. കൂന്തള്ളൂർ, പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച അനുമോദനചടങ്ങ് ഡോ.രാജുനാരായണസ്വാമി. ഐ. എ. എസ് ഉത്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് കുടുംബ കോടതി ജില്ല ജഡ്ജി മുഹമ്മദ് റയിസ് ഉപഹാരങ്ങൾ നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നചടങ്ങിൽഅസോസിയേഷൻ പ്രസിഡന്റ്‌ ജി.വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത്‌…

Read More

പ്രേംനസീർ സ്മാരക ശാന്തി ലൈബ്രറി ക്യാമ്പ് സംഘടിപ്പിച്ചു.

ചിറയിൻകീഴ്: മുടപുരം പ്രേംനസീർ സ്മാരക ശാന്തി ലൈബ്രറി ” തുമ്പികളേ വാ ” എന്ന പേരിൽ കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ്തുളസീധരൻ അധ്യക്ഷനായി. ക്യാമ്പിന്റെ ഭാഗമായി നാടൻപാട്ട് കഥപറച്ചിൽ ,കവിതാവതരണം എന്നിവ നടന്നു. ലൈബ്രറി ഹാളിൽ നടന്നചടങ്ങിൽഅജിത് കുമാർ സ്വാഗതംപറഞ്ഞു.ബങ്കിംചന്ദ്രൻ ,സന്തോഷ്കുമാർ ,നൗഷാദ് എന്നിവർ സംസാരിച്ചു. എൻ.എസ് അനിൽ നന്ദി രേഖപ്പെടുത്തി.

Read More

കിളിമാനൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭൂമാഫിയ ഉദ്യോഗസ്ഥ ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക;എഐവൈഎഫ്

കിളിമാനൂർ.:പഴയകുന്നുമ്മേൽ പഞ്ചായത്ത് കേന്ദ്രീകരിച്ച് ഭൂമി കയ്യേറ്റവും വ്യാജരേഖ ചമച്ച് കുന്നിടിക്കലും വ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥ ഭൂമാഫിയ ബന്ധമാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം ചാറയത്ത് ഉടമസ്ഥൻ അറിയാതെ മണ്ണിടിച്ച് കടത്തിയത് ഉദ്യോഗസ്ഥ ഭൂമാഫിയ ബന്ധത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ്.ഇത്തരം ഭൂമാഫിയ ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. കൂടാതെ പഴയകുന്നുമ്മൽ പഞ്ചായത്തിൽ അനുവദിച്ചിരിക്കുന്ന മണ്ണ് ഖനന പാസുകളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വ്യാജരേഖ ചമച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എ ഐ വൈ എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി…

Read More

കുഞ്ഞരങ്ങ് അവധിക്കാല ക്യാമ്പ്

നാവായിക്കുളം:വെട്ടിയറ ഗവൺമെന്റ് എൽ.പി.എസിന്റെ അവധിക്കാല ക്യാമ്പ് കുഞ്ഞരങ്ങിന് തുടക്കമായി. ചിന്ത ഗ്രന്ഥശാലയുടെയും എസ്.എം.സിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി.എസ്.ഷാജി അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് ലില്ലി .എസ് , അധ്യാപികയായ സുമ.പി, ജി.രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കെ.കെ .ഷിജിന , സതീന്ദ്രൻ പന്തലക്കോട് എന്നിവർക്ലാസ് നയിച്ചു.

Read More

വേനൽഅവധി ക്യാമ്പ് സമാപിച്ചു

ആലംകോട് :തെഞ്ചേരിക്കോണം കെ.വിവേകാനന്ദൻ സ്മാരക സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന തൃദിന വേനലവധിക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ബാലു വിവേകാനന്ദൻ അധ്യക്ഷനായി. യോഗ അധ്യാപിക മൃദുല, ഷാഹുൽ ഹമീദ് എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന ചടങ്ങിൽ കാളിദാസൻ , വേദവ്യാസൻ എന്നിവർ പങ്കെടുത്തു. സ്മാരകകേന്ദ്രംഹാളിൽ മൂന്നു ദിവസങ്ങളിയായി നടന്ന ക്യാമ്പിൽ യോഗ, ചിത്രരചന, കമ്പ്യൂട്ടർ, സിനിമ പ്രദർശനം, നാട്ടരങ്ങ്, കലാ കായിക പരിപാടികൾ എന്നിവ നടന്നു.

Read More

കിണറ്റിൽ വീണ മയിലിനെ രക്ഷിച്ചു

കല്ലമ്പലം :സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ മയിലിനെ ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തി രക്ഷിച്ചു. ഞാറയിൽക്കോണം വടക്കേവിള വീട്ടിൽ മുഹമ്മദ് ഇല്യാസിന്റെ കിണറ്റിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് മയിൽ അകപ്പെട്ടത്. വീട്ടുകാർ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. വാർഡ് അംഗം വിവരം അറിയിച്ചതിനെ തുടർന്ന് പാലോട് വനം വകുപ്പിലെ 2 ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ കിണറ്റിനുള്ളിൽ അകപ്പെട്ട മയിലിനെ പുറത്തെടുക്കാൻ അവർക്ക് സാധിച്ചില്ല. തുടർന്ന് നാവായിക്കുളം ഫയർ ഫോഴ്സിൽ നിന്നും എത്തിയ സംഘമാണ് മയിലിനെ രക്ഷിച്ചത്….

Read More

മലയാളവേദിചർച്ചയും അനുസ്മരണവും സംഘടിപ്പിച്ചു.

ആറ്റിങ്ങൽ:മലയാളവേദിയുടെ പ്രതിമാസപരിപാടിയുടെ ഭാഗമായി പുസ്തക ചർച്ചയും കവികളായ ആറ്റിങ്ങൽ ദിവാകരൻ, സലിം മടവൂർ എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. കലയിലെ കറുപ്പും വെളുപ്പും എന്ന വിഷയത്തെ കുറിച്ച് ചർച്ചയും നടന്നു.കവി ഓരനല്ലൂർ ബാബു അധ്യക്ഷൻ ആയിരുന്നു.കാര്യവട്ടം ശ്രീകണ്ഠൻ നായർ, പേരിനാട് സദാനന്ദൻ പിള്ള, സുനിൽ വെട്ടിയറ തുടങ്ങിയവർ പങ്കെടുത്തു.

Read More


തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റിയംഗം പാ‍ർട്ടി വിട്ട് തിരികെ കോൺഗ്രസിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി അംഗം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് വിട്ട് നേരത്തെ ബിജെപിയിൽ എത്തിയ ഫ്രാൻസിസ് ആൽബർട്ട് ആണ് കോൺഗ്രസിൽ തിരിച്ച് എത്തിയത്. തരൂരും എം.എം. ഹസ്സനും ചേർന്നാണ് ഫ്രാൻസിസ് ആൽബര്‍ട്ടിന് തിരികെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. തീര മേഖലയിൽ ബിജെപി നേതാക്കൾ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് അംഗത്വമെടുത്ത ശേഷം ഫ്രാൻസിസ് ആൽബര്‍ട് ആരോപിച്ചു. അതേസമയം താനും ഇക്കാര്യങ്ങൾ കേട്ടിട്ടുണ്ടെന്നും എന്നാൽ ബിജെപി നേതാക്കൾ തന്നെയാണോ പണം നൽകുന്നതെന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial