വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ സീനിയർ വിദ്യാർത്ഥിക്ക് നൂറു രൂപയുടെ ക്വട്ടേഷൻ നൽകി ഏഴാം ക്ലാസുകാരൻ
സഹപാഠിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താൻ സീനിയർ വിദ്യാർഥിക്ക് നൂറ് രൂപയുടെ ക്വട്ടേഷൻ നൽകി ഏഴാം ക്ലാസുകാരൻ.മഹാരാഷ്ട്രയിലെ പുണെയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഇക്കാര്യം അറിഞ്ഞിട്ടും അത് മറച്ചുവച്ചതിന് പ്രധാനാധ്യാപകനും രണ്ട് അധ്യാപർക്കും എതിരെ പൊലീസ് കേസെടുത്തു. ഞെട്ടിപ്പിക്കുന്നതാണ് പുണെ ദൗണ്ഡിലെ ഒരു സ്‌കൂളിൽ നിന്നും പുറത്തുവരുന്ന ക്വട്ടേഷന്റെ വിവരം. ഏഴാം ക്ലാസുകാരനായ വിദ്യാർഥി അവൻ്റെ റിപ്പോർട്ട് കാർഡിൽ മാതാപിതാക്കളുടെ വ്യാജ ഒപ്പിട്ടെന്ന് സഹപാഠിയായ വിദ്യാർഥിനി കണ്ടെത്തുന്നു. ഇത് പെൺകുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞതിൻ്റെ വൈരാഗ്യത്തെ തുടർന്നാണ് ക്വട്ടേഷൻ….

