നിര്‍മിച്ചിട്ട് ഒരുവര്‍ഷം; ചോര്‍ന്ന് ഒലിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം; വീഡിയോ

ന്യൂഡല്‍ഹി: ബുധനാഴ്ച ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയില്‍ ചോര്‍ന്ന് ഒലിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം. നിര്‍മിച്ച് ഒരു വര്‍ഷമായപ്പോഴെക്കുമാണ് ഈ ദുരവസ്ഥ. വെള്ളം ചോര്‍ന്ന് ഒലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പാര്‍ലമെന്റ് മന്ദിരത്തിനകത്തേക്ക് വെള്ളം വീഴാതിരിക്കുന്നതിനായി നീല ബക്കറ്റ് വച്ചരിക്കുന്നതും അതിലേക്ക് വെള്ളം ഉറ്റിവീഴുന്നതും വീഡിയോയില്‍ കാണാം. ‘പുറത്ത് പേപ്പര്‍ ചോര്‍ച്ച, അകത്ത് വെള്ളം ചോര്‍ച്ച’- എന്നായിരുന്നു കോണ്‍ഗ്രസ് നേതാവും എംപിയുമായ മാണിക്കം ടാഗോര്‍ എക്‌സില്‍…

Read More

നവി മുംബൈയിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം; 11 ലക്ഷം രൂപയുടെ ആഭരണം കവർന്നു

       നവി മുംബൈയിലെ ഖാർഖറിൽ മൂവർ സംഘം ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം നടത്തി. ഇന്നലെ രാത്രി പത്ത് മണിയോടയാണ് സംഭവം. മോഷണ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേ പ്രതികൾ ജനങ്ങൾക്ക് നേരെയും വെടിയുതിർത്തു. റെയിൻകോട്ടും ഹെൽമറ്റും ധരിച്ചാണ് മൂവർ സംഘവം രാത്രി ജ്വല്ലറിയിലേക്ക് എത്തുന്നത്. ഉടനെ തോക്ക് ചൂണ്ടി ജീവനക്കാരെ പരിഭ്രാന്തരാക്കി. അപായ സൈറൻ മുഴക്കാൻ ജീവനക്കാരിൽ ഒരാൾ ശ്രമിച്ചതോടെ വെടിയുതിർത്തു. അഞ്ച് റൗണ്ട് വെടിയുതിർത്ത പ്രതികൾ കൗണ്ടറിലുണ്ടായിരുന്ന പണവും ഷെൽഫിലെ സ്വർണവും കൈക്കലാക്കി. ബഹളം കേട്ടെത്തിയവർ…

Read More

അഖിലേഷിന് പകരക്കാരന്‍; മാതാ പ്രസാദ് പാണ്ഡെ ഉത്തര്‍പ്രദേശ് പ്രതിപക്ഷ നേതാവ്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മാതാ പ്രസാദ് പാണ്ഡെയെ ഉത്തര്‍പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു, പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. 81കാരനായ മാതാ പ്രസാദ് നേരത്തെ രണ്ടുതവണ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഇറ്റാവയില്‍ നിന്നുള്ള എംഎല്‍എയാണ് 81കാരനായ മാതാ പ്രസാദ്. ഏഴ് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാതാപ്രസാദ് പാണ്ഡെയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതായി പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. കമല്‍ അക്തറാണ് ചീഫ് വിപ്പ്. ഡെപ്യൂട്ടി സ്പീക്കറായി രാകേഷ്…

Read More

സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; 20 കുട്ടികളെയും രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി

കോയമ്പത്തൂരിൽ സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം. 20 കുട്ടികളെ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി. വെള്ളക്കോവിൽ കെസിപി നഗറിൽ താമസിക്കുന്ന സ്‌കൂൾ ബസ് ഡ്രൈവറായ സോമലയപ്പൻ (49)നാണ് മരിച്ചത്.വേദന കടിച്ചുപിടിച്ച് ബസ് സുരക്ഷിതമായി പാര്‍ക്ക് ചെയ്ത ശേഷമാണ് സോമലയപ്പന്‍ മരണത്തിന് കീഴടങ്ങിയത്. സോമലയപ്പന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ സോമലയപ്പന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. സ്വന്തം ജീവന്‍ പോലും തൃണവത്ക്കരിച്ച് ബസിലുണ്ടായിരുന്ന 20 കുട്ടികളുടെ…

Read More

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു സൈനികന് വീരമൃത്യു

ശ്രീനഗ‍ർ: ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ഒരു മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. കുപ്‌വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജമ്മു കശ്മീരിലാകെ നിരവധി സൈനികരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ വീരചരമം പ്രാപിച്ചത്

Read More

ജഡ്ജിമാര്‍ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രദേശിക ഭാഷയില്‍ പരിജ്ഞാനം വേണമെന്ന നിബന്ധന ശരിവെച്ച് സുപ്രീംകോടതി. പഞ്ചാബ്, കര്‍ണാടക, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ വിചാരണ കോടതികളിലേയും മറ്റും ജഡ്ജിമാരുടെ നിയമനത്തിന് പ്രാദേശിക ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കിയ പിഎസ്‌സി നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം. നിയമനം ലഭിച്ചാല്‍ പ്രാദേശിക ഭാഷയിലുള്ള സാക്ഷിമൊഴികളും തെളിവുകളും ജഡ്ജിമാര്‍ക്കു പരിഗണിക്കേണ്ടി വരുമെന്ന് കോടതി വിലയിരുത്തി.

Read More

അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി; ആഗസ്റ്റ് 8 വരെ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. ആഗസ്റ്റ് 8 വരെ അരവിന്ദ് കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. സിബിഐ കേസിൽ റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. മനീഷ് സിസോദിയയുടെയും ബി ആർ എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്. അതേസമയം അരവിന്ദ് കെജ്രിവാളിന്റെ സ്ഥിര ജാമ്യാപേക്ഷയിൽ ജൂലൈ 29ന് സുപ്രീംകോടതി വാദം കേൾക്കും. തെളിവുകൾ ഇല്ലാതിരുന്നിട്ടും…

Read More

നദിയ്ക്കടിയിൽ ട്രക്ക്; നിര്‍ണായക സിഗ്നല്‍ ലഭിച്ചെന്ന് നാവികസേന, ചിത്രം പുറത്തുവിട്ടു

അങ്കോല: ഷിരൂർ കുന്നിൽ മണ്ണിടിഞ്ഞു കാണാതായ അർജുന്റെ ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം നേവി പുറത്തുവിട്ടു. സോണാർ സിഗ്നൽ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒരു ട്രക്ക് കൃത്യമായി വെള്ളത്തിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢ വ്യക്തമാക്കി. ഇത് കണ്ടെത്തിയ പ്രദേശത്ത് നാവിക ഡീപ് ഡൈവർമാർ ഉടൻ നങ്കൂരമിടാൻ ശ്രമിക്കും. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ലോങ് ആം ബൂമർ എക്‌സ്‌കവേറ്റർ നദിയിൽ ഡ്രഡ്ജ് ചെയ്യാൻ ഉപയോഗിക്കും. നൂതന ഡ്രോൺ അടിസ്ഥാനമാക്കിയുള്ള ഇൻ്റലിജൻ്റ് അണ്ടർഗ്രൗണ്ട് ബരീഡ്…

Read More

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ധനമന്ത്രി തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ചരിത്രപരമായ തീരുമാനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും പറഞ്ഞിരുന്നു. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തിന് ബജറ്റിൽ എന്തായിരിക്കും കരുതിയിട്ടുള്ളതെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ (സിഇഎ) മാർഗനിർദേശപ്രകാരമാണ്…

Read More

നാലു കാലും, നാല് കൈയും, രണ്ടു തലയുമായി കുഞ്ഞ് പിറന്നു

ലക്‌നോ : നാലുവീതം കൈയും കാലും രണ്ടു തലയുമുള്ള കുഞ്ഞ് പിറന്നു. ഉത്തർപ്രദേശിലെ സീതാപൂറിലാണ് സംഭവം. ജൂലൈ 21നാണ് പൂനം ദേവിയെന്ന യുവതി സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകിയത്. പ്രസവവേദനയെ തുടർന്ന് ഞായറാഴ്ച രാത്രി പൂനം ദേവി പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിൽ ചികിൽസ തേടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചിനാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. നാലുവീതം കൈകാലുകളും രണ്ട് തലയും ഉണ്ടെങ്കിലും കുഞ്ഞിന് ഉടൽ ഒന്നേയുള്ളൂ. കുഞ്ഞ് ആരോഗ്യവാനാണെന്നും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. രണ്ടുകാലുക…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial