സോഷ്യൽ മീഡിയയിൽ റീല്‍ ചിത്രീകരിക്കാന്‍ രാത്രി ആണ്‍ സുഹൃത്തിനൊപ്പം പോയി; 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു
ഇന്‍ഡോര്‍: സോഷ്യല്‍ മീഡിയയില്‍ റീല്‍ ചെയ്യാന്‍ പോയ 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. യുവതി ആണ്‍ സുഹൃത്തിനൊപ്പം റീലെടുക്കുന്നതിന് പോയപ്പോഴാണ് സംഭവം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചൊവ്വാഴ്ച രാത്രിയാണ് യുവതി ആണ്‍ സുഹൃത്തിനൊപ്പം റീല്‍ ചിത്രീകരിക്കാന്‍ പോയത്. നഗരത്തില്‍ നിന്നും അല്‍പ്പം മാറി ഗ്രാമപ്രദേശത്താണ് റീല്‍ ഷൂട്ട് ചെയ്യാന്‍ ഇരുവരും പോയതെന്ന് മല്‍ഹര്‍ഗഞ്ച് പൊലീസ് വ്യക്തമാക്കി.യുവതിയുടെ ആണ്‍ സുഹൃത്തിന് അറിയുന്നവരാണ് രണ്ട് പ്രതികളും. ഇരുവരും ആണ്‍ സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയതിന് ശേഷമാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും…

