അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി; ആഗസ്റ്റ് 8 വരെ കസ്റ്റഡി നീട്ടി

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. ആഗസ്റ്റ് 8 വരെ അരവിന്ദ് കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. സിബിഐ കേസിൽ റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. മനീഷ് സിസോദിയയുടെയും ബി ആർ എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്. അതേസമയം അരവിന്ദ് കെജ്രിവാളിന്റെ സ്ഥിര ജാമ്യാപേക്ഷയിൽ ജൂലൈ 29ന് സുപ്രീംകോടതി വാദം കേൾക്കും. തെളിവുകൾ ഇല്ലാതിരുന്നിട്ടും…

Read More

നദിയ്ക്കടിയിൽ ട്രക്ക്; നിര്‍ണായക സിഗ്നല്‍ ലഭിച്ചെന്ന് നാവികസേന, ചിത്രം പുറത്തുവിട്ടു

അങ്കോല: ഷിരൂർ കുന്നിൽ മണ്ണിടിഞ്ഞു കാണാതായ അർജുന്റെ ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം നേവി പുറത്തുവിട്ടു. സോണാർ സിഗ്നൽ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഒരു ട്രക്ക് കൃത്യമായി വെള്ളത്തിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢ വ്യക്തമാക്കി. ഇത് കണ്ടെത്തിയ പ്രദേശത്ത് നാവിക ഡീപ് ഡൈവർമാർ ഉടൻ നങ്കൂരമിടാൻ ശ്രമിക്കും. കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ലോങ് ആം ബൂമർ എക്‌സ്‌കവേറ്റർ നദിയിൽ ഡ്രഡ്ജ് ചെയ്യാൻ ഉപയോഗിക്കും. നൂതന ഡ്രോൺ അടിസ്ഥാനമാക്കിയുള്ള ഇൻ്റലിജൻ്റ് അണ്ടർഗ്രൗണ്ട് ബരീഡ്…

Read More

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ധനമന്ത്രി തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. ചരിത്രപരമായ തീരുമാനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും പറഞ്ഞിരുന്നു. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തിന് ബജറ്റിൽ എന്തായിരിക്കും കരുതിയിട്ടുള്ളതെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ (സിഇഎ) മാർഗനിർദേശപ്രകാരമാണ്…

Read More

നാലു കാലും, നാല് കൈയും, രണ്ടു തലയുമായി കുഞ്ഞ് പിറന്നു

ലക്‌നോ : നാലുവീതം കൈയും കാലും രണ്ടു തലയുമുള്ള കുഞ്ഞ് പിറന്നു. ഉത്തർപ്രദേശിലെ സീതാപൂറിലാണ് സംഭവം. ജൂലൈ 21നാണ് പൂനം ദേവിയെന്ന യുവതി സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകിയത്. പ്രസവവേദനയെ തുടർന്ന് ഞായറാഴ്ച രാത്രി പൂനം ദേവി പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിൽ ചികിൽസ തേടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചിനാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. നാലുവീതം കൈകാലുകളും രണ്ട് തലയും ഉണ്ടെങ്കിലും കുഞ്ഞിന് ഉടൽ ഒന്നേയുള്ളൂ. കുഞ്ഞ് ആരോഗ്യവാനാണെന്നും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. രണ്ടുകാലുക…

Read More

റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധം; മധ്യപേദേശിൽ 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി

മധ്യപ്രദേശിൽ സ്ത്രീകളോട് കൊടും ക്രൂരത. 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി. റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്ക് മേൽ ട്രക്കിൽ മണ്ണ് തട്ടി. മമത പാണ്ഡേ, ആഷ പാണ്ഡേ എന്നീ സ്ത്രീകളാണ് അധിക്രമത്തിന് ഇരയായത്. റേവ ജില്ലയിലെ ഹിനോത ജോറോത് ഗ്രാമത്തിലാണ് സംഭവം. രണ്ടു സ്ത്രീകളെയും നാട്ടുകാർ രക്ഷിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ്. രണ്ട് പ്രതികൾ ഒളിവിലെന്നും റേവ പോലീസ് അറിയിച്ചു. 2 കുടുംബങ്ങൾ തമ്മിലുള്ള ഭൂമി തർക്കമാണ്…

Read More

സർക്കാർ ജീവനക്കാർ ആര്‍എസ്എസിന്‍റെ ഭാഗമാകരുതെന്ന ഉത്തരവ് പിൻവലിച്ച് കേന്ദ്രസര്‍ക്കാര്‍

സർക്കാർ ജീവനക്കാർ RSS ന്‍റെ ഭാഗമാകരുതെന്ന ഉത്തരവ് പിൻവലിച്ച് കേന്ദ്രസര്‍ക്കാര്‍. 1966 നവംബർ 30 ലെ ഉത്തരവാണ് പിന്‍വലിച്ചത്. RSSമായുള്ള  ബന്ധം മെച്ചപ്പെടുത്താനാണ്  ഭരണ ഘടന വിരുദ്ധമായ തീരുമാനമെന്ന് ഇന്ത്യ സഖ്യം വിമർശിച്ചു.  ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന തീരുമാനം എന്നാണ് ആര്‍എസ്എസ് പ്രതികരണം.സർക്കാർ ജീവനക്കാർ RSS ന്‍റെ ഭാഗമാകരുതെന്ന 58 വർഷം പഴക്കമുള്ള ഉത്തരവ് പേഴ്സണൽ ആന്റ് ട്രെയിനിങ് ഡിപ്പാർട്ട് ഈ മാസം ഒമ്പതിന് പിൻവലിച്ചെന്ന കാര്യം കോൺഗ്രസ് വക്താവ് ജയ്റാം രമേശാണ് എക്സിൽ പങ്കുവെച്ചത്. സർക്കാർ…

Read More

യുപിയിൽ അമ്മയുടെ മുന്നിൽ നിന്നും ദളിത് പെൺകുട്ടിയെ വലിച്ചിഴച്ച് കൂട്ട ബലാത്സംഗം ചെയ്തു; യുവാവ് പിടിയിൽ

          ഗോണ്ട : ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. വെള്ളിയാഴ്ച രാത്രിയാണ് യുപിയിലെ ഗോണ്ട ജില്ലയിൽ നാടിനെ നടുക്കിയ കൊടും ക്രൂരത നടന്നത്. രാത്രി അമ്മയ്ക്കൊപ്പം വീടിന് പുറത്ത് മൂത്രമൊഴിക്കാനിറങ്ങിയ 16 കാരിയെ രണ്ട് യുവാക്കൾ ചേർന്ന് വയലിലേക്ക് വഴിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അമ്മ അലറിവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് ശനിയാഴ്ച രാത്രിയോടെയാണ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിൽ…

Read More

‘ചിലർക്ക് ഭഗവാൻ ആകാൻ ആഗ്രഹം’- മോദിക്കെതിരെ മോഹൻ ഭാഗവതിന്‍റെ ഒളിയമ്പ്

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒളിയമ്പുമായി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ചില ആളുകൾ അമാനുഷികരാകാനും പിന്നീട് ഭഗവാൻ ആകാനും ആഗ്രഹിക്കുന്നുവെന്നു ആർഎസ്എസ് തലവന്‍റെ വിമർശനം. ഝാർ‌ഖണ്ഡിൽ വികാസ് ഭാരതി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്‍റെ പരോക്ഷ വിമർശനം. ചിലർക്ക് സൂപ്പർ മാൻ ആകണമെന്നു ആഗ്രഹമുണ്ട്. പിന്നീട് ദേവതയാകാനും അതിനു ശേഷം ഭഗവാൻ ആകണമെന്നും തോന്നും. ഭഗവാനായാൽ പിന്നെ വിശ്വരൂപം ആകാനും ആഗ്രഹിക്കുന്നു. ഇത് എവിടെ ചെന്നാണ് അവസാനിക്കുക എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ഭാവിയിൽ ഒരു…

Read More

പ്രണയത്തില്‍ നിന്ന് പിന്മാറി; കാമുകിയെയും സഹോദരിയെയും പിതാവിനെയും കുത്തിക്കൊന്നു, കഷ്ടിച്ച് രക്ഷപ്പെട്ട് അമ്മ

പട്‌ന: ബിഹാറില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതില്‍ പ്രകോപിതനായ കാമുകന്‍ 17കാരിയെയും 17കാരിയുടെ അച്ഛനെയും സഹോദരിയെയും കൊലപ്പെടുത്തി. യുവാവിന്റെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 17കാരിയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സരണ്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ മുന്‍ കാമുകന്‍ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചാന്ദ്‌നി കുമാരി (17), അഭ കുമാരി ( 15), ഇവരുടെ അച്ഛന്‍ താരേശ്വര്‍ സിങ് എന്നിവരാണ് മരിച്ചത്. അമ്മ ശോഭാ ദേവിയാണ് റോഷന്റെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. മൂവരെയും…

Read More

കന്നഡികര്‍ക്ക് മാത്രം ജോലി: എതിര്‍പ്പിനെ തുടര്‍ന്ന് കന്നഡ സംവരണ ബില്‍ മരവിപ്പിച്ചു

ബംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കന്നഡ സംവരണ ബില്‍ മരവിപ്പിച്ചു. ഐടി മേഖലയില്‍ നിന്നുള്‍പ്പടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കന്നഡ സംവരണ ബില്‍ അവതരിപ്പിച്ചത്. കന്നഡിഗര്‍ക്ക് അനുകൂലമായ സര്‍ക്കാരാണ് തന്റേത്. കന്നഡിഗര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. സ്വകാര്യസ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി പോസ്റ്റുകളിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial