Headlines

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമാകുന്നു. പ്രളയത്തിൽ മുങ്ങിയ അസമിൽ വ്യോമസേന രക്ഷാപ്രവർത്തനം ശക്തമാക്കി. ഇതുവരെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 48 ആയി. 23 ജില്ലകളിലായി 11 ലക്ഷം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്.ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തന്നെ തുടരുക്കയാണ്. 2208 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 4200 ഹെക്ടർ കൃഷി ഭൂമി നശിച്ചു. അരുണാചൽ പ്രദേശിലും മിസോറാമിലും കനത്ത നാശ നഷ്ടം. രാജസ്ഥാൻ  ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്  എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസം…

Read More

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍; ട്വീറ്റ് ചെയ്ത രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ലഖ്നൗ :ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിന് ഉത്തര്‍പ്രദേശില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്സെടുത്തു. സക്കീര്‍ അലി ത്യാഗി, വസീം അലി ത്യാഗി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരെകൂടാതെ മറ്റ് മൂന്ന് പേര്‍ക്കെതിരേയും കേസ്സെടുത്തിട്ടുണ്ട്. ജൂലൈ 5 ന് ഷാംലി ജില്ലയിലെ ജലാലാബാദ് പട്ടണത്തില്‍ മോഷണം ആരോപിച്ച് ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലാത്ത ഫിറോസ് ഖുറേഷി എന്ന തൊഴിലാളിയെ ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയിരുന്നു. ഇതിനെതിരായാണ് മാധ്യമപ്രവര്‍ത്തകര്‍ പോസ്റ്റിട്ടത്. ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ചുള്ള ഒരു പോസ്റ്റ് താനാഭവന്‍ എംഎല്‍എ അഷ്റഫ് അലി ഖാനും ഷെയര്‍ ചെയ്തിരിക്കുന്നു….

Read More

ആൾകൂട്ട കൊലപാതകങ്ങൾക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ വീണ്ടും ആൾകൂട്ട ആക്രമണം

ബംഗാളിലെ ഭംഗറിലാണ് മോഷ്ടാവെന്ന് ആരോപിച്ച് അസ്ഗർ മൊല്ല (50) എന്നയാളെ ആൾകൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്. ഭംഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഫൂൽബാരിയിൽ താമസിക്കുന്ന അസ്‌ഗർ മൊല്ലക്ക് നേരെ ആൾകൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നു. മണിക്കൂറുകൾ റോഡിൽ മൃതദേഹം കിടന്നിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലന്ന ആരോപണവും ഉയരുന്നുണ്ട്. പ്രദേശവാസികൾ ആദ്യം ഇയാൾ മദ്യലഹരിയിലാണെന്നാണ് കരുതിയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭംഗർ ബസാറിൽ മോഷണം നടന്നതിനെ തുടർന്ന് പ്രദേശത്ത് രാത്രി കാവൽ ഏർപ്പെടുത്തിയിരുന്നതായി നാട്ടുകാർ…

Read More

പത്തു വർഷം മുമ്പ് ഭാര്യയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് ഏഴു വർഷം തടവുശിക്ഷ; യുവതിയുടെ നിലപാടും ഭർത്താവിനെ തുണച്ചില്ല

ബറേലി: പത്തു വർഷം മുമ്പ് ഭാര്യയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് ഏഴു വർഷം തടവുശിക്ഷ വിധിച്ച് കോടതി. ഉത്തർ പ്രദേശിലെ ബറേലിയിലാണ് പതിമൂന്നു വയസുള്ളപ്പോൾ ഭാര്യയെ പീഡിപ്പിച്ചതിന് യുവാവിന് ശിക്ഷ വിധിച്ചിരിക്കുന്നത്. യുവതിയുടെ പിതാവ് പത്തുവർഷം മുമ്പ് നൽകിയ പരാതിയിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. അന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടി പ്രതിയായ യുവാവിനെ വിവാഹം കഴിച്ച് ജീവിക്കുകയാണ്. താൻ സ്വമേധയാ ആണ് യുവാവിനൊപ്പം പോയതെന്നും പീഡന പരാതി പൊലീസ് കെട്ടിച്ചമച്ചതാണെന്നുമുള്ള യുവതിയുടെ വാദവും കണക്കിലെടുക്കാതെയാണ് കോടതി ശിക്ഷ വിധിച്ചത്….

Read More

ഹഥ്‌റസ് ദുരന്തഭൂമിയില്‍; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍

ലഖ്‌നൗ: സത്സംഗിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച ഹഥ്റസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെത്തി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും അപകടത്തില്‍ പരിക്കേറ്റവരുമായും രാഹുല്‍ സംസാരിച്ചു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവില 7:15ന് എത്തിയ രാഹുലിനൊപ്പം അഖിലേഷ് യാദവും ഒപ്പമുണ്ട്. അതേസമയം, ഹഥ്‌റസ് അപകടത്തില്‍ 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭോലെ ബാബയുടെ അനുയായികളാണ് യുപി പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സംഘാടകരായ 6 പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, ആള്‍ ദൈവം ഭോലെ ബാബയുടെ പേര് എഫ്ഐആറില്‍ ചേര്‍ത്തിട്ടില്ല….

Read More

മാന്നാർ കൊലപാതകം; അന്വേഷണത്തിന് 21 അം​ഗ പ്രത്യേക സംഘം

ആലപ്പുഴ: മന്നാറിലെ കല കൊലപാതക കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. 21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാർ, അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. കലയുടെ ഭർത്താവ് അനിൽ കുമാറാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികൾ. നിലവി‍ൽ അനിൽ ഒഴികെ മൂന്ന് പ്രതികൾ കസ്റ്റഡിയിലുണ്ട്….

Read More

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ചംപയ് സോറന്‍; ഹേമന്ത് സോറൻ ഉടൻ അധികാരമേൽക്കും

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ചംപയ് സോറന്‍. രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറി. ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി ഉടൻ അധികാരമേൽക്കും. മൂന്നാം തവണയും സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ഹേമന്ത് സോറൻ ഗവർണർക്ക് മുമ്പാകെ കത്ത് നല്‍കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. 2024 ഫെബ്രുവരി രണ്ടിനായിരുന്നു ചംപയ് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഭൂമി കുംഭകോണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിന്…

Read More

നാളെ വിദ്യാഭ്യാസ ബന്ദ്;
രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർഥി സംഘടനകള്‍ അറിയിച്ചു

നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് ഇടതുവിദ്യാർത്ഥി സംഘടനകൾ അറിയിച്ചു. എഐഎസ്‌എഫ്, എസ് എഫ് ഐ , ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവൻ മാർച്ചും എസ്‌എഫ്‌ഐ പ്രഖ്യാപിച്ചു. സർവ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിർണ്ണയത്തിനായി സർച്ച്‌ കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണർക്കെതിരെയും…

Read More

‘കുകി വംശജനായത് കൊണ്ടാണോ ചികിത്സ ഒരുക്കാത്തത്’; മണിപ്പൂർ സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

ഡൽഹി: മണിപ്പൂരിൽ നടക്കുന്ന കുക മെയ്തി സംഘർഷത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിം കോടതി. മണിപ്പൂർ സർക്കാരിനെ വിശ്വാസമില്ലെന്നായിരുന്നു അവധിക്കാല ബെഞ്ചിൻ്റെ പരാമർശം. ആരോഗ്യ പ്രശ്ന‌നങ്ങളുള്ള തടവുകാരന് ചികിത്സ നിഷേധിച്ചതിലാണ് വിമർശനം. കുകി വിഭാഗത്തിൽ നിന്നുള്ളയാൾ ആയതുകൊണ്ടാണേ ► ചികിത്സ നിഷേധിച്ചത് എന്നും സുപ്രീം കോടതി ചോദിച്ചു. തടവുകാരൻ്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകി. മെഡിക്കൽ റിപ്പോർട്ട് ഗുരുതരമെങ്കിൽ സംസ്ഥാന സർക്കാർ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ജസ്റ്റിസുമാരായ ജെ ബി പർദിവാല, ഉജ്ജൽ…

Read More

ഇനി തിരിച്ചെത്താനുള്ളത് 7,581 കോടിയുടെ 2000 രൂപ നോട്ടുകൾ; കണക്ക് നിരത്തി ആർബിഐ

ഡൽഹി: 7,581 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇനിയും തിരിച്ച് വരാനുണ്ടെന്ന് ആർബിഐ. അതേസമയം രണ്ടായിരത്തിന്‍റെ 97.87 ശതമാനം നോട്ടുകൾ തിരിച്ചെത്തി. വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. 7,581 കോടി രൂപ ഇപ്പോഴും പൊതുജനങ്ങളുടെ കയ്യിലാണുള്ളത്. കഴിഞ്ഞവർഷം മേയിൽ നോട്ട് പിൻവലിക്കുന്ന ഘട്ടത്തിൽ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. 2023 ഒക്‌ടോബർ ഏഴ് വരെ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്ക് ശാഖകളിലും 2,000…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial