Headlines

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരത; പത്തുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു, രണ്ടുപേർ പിടിയിൽ

ന്യൂഡൽഹി: പത്തുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ഡൽഹിയിലെ നരേല മേഖലയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ക്രൂര കൊലപാതകത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുൽ(20), ദേവ്‌ദത്ത്(30) എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ അയൽവാസികളാണ് ഇവർ. വ്യാഴാഴ്ച രാത്രി 9.45ഓടെയാണ് മകളെ കാണാതായ വിവരം അച്ഛൻ മനസിലാക്കിയത്. പിന്നാലെ പിറ്റേന്ന് പുലർച്ചെ തന്നെ 12.30ഓടെ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് തല തകർന്ന നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. രാഹുൽ പെൺകുട്ടിയുമായി…

Read More

ജിയോയ്ക്ക് പിന്നാലെ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി എയര്‍ടെല്‍

ദില്ലി: രാജ്യത്ത് മൊബൈല്‍ ഫോണ്‍ വിളിയും ഡാറ്റ ഉപയോഗവും ചിലവേറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മൊബൈല്‍ റീച്ചാര്‍ജ് താരിഫ് നിരക്കുകള്‍ ഇന്നലെ ജിയോ കൂട്ടിയതിന് പിന്നാലെ ഇന്ന് എയര്‍ടെല്ലും തുകകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ടെലികോം നിരക്കുകള്‍ ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നുവെങ്കിലും എന്താണ് നിരക്ക് വര്‍ധനയ്ക്ക് മൊബൈല്‍ ഫോണ്‍ സേവനദാതാക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. റീച്ചാര്‍ജ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതിനെ കുറിച്ച് ഭാരതി എയര്‍ടെല്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ. രാജ്യത്തെ ടെലികോം രംഗത്ത് ആരോഗ്യകരമായ ബിസിനസ് മോഡല്‍ സൃഷ്ടിക്കുന്നതിനും സ്പെക്ട്രം…

Read More

ഭൂമി അഴിമതിക്കേസ്‌; ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ്‌ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യമനുവദിച്ചു. ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി അഞ്ച് മാസത്തിന് ശേഷമാണ് ജെഎംഎം നേതാവ് ഹേമന്ത് സോറന് ജാമ്യം കിട്ടുന്നത്. നേരത്തെ സംസ്ഥാന നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കോടതി അനുമതി നല്‍കിയിരുന്നു. ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഹേമന്ത് സോറന്റെ ജാമ്യം ഇന്ത്യ സഖ്യത്തിന് ആശ്വാസം നല്‍കുന്നതാണ്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു,…

Read More

അരുന്ധതി റോയിക്ക് പെൻ പിന്‍റർ പുരസ്കാരം

ഡൽഹി: പെന്‍ പിന്റര്‍ പുരസ്‌കാരം എഴുത്തുകാരി അരുന്ധതി റോയിക്ക്. യുഎപിഎ ചുമത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതിനു പിന്നാലെയാണ് അരുന്ധതിക്ക് പുരസ്ക്കാരം. അരുന്ധതി റോയിയുടെ ഉറച്ച ശബ്ദത്തെ ആർക്കും നിശബ്ദമാക്കാനാകില്ലെന്നും ജൂറി ചെയര്‍ റൂത്ത് ബോര്‍ത്വിക് അഭിപ്രായപ്പെട്ടു. സ്വന്തം സുരക്ഷക്ക് പോലും ഭീഷണി ഉയരുമ്പോഴും അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടായ എഴുത്തുകാരിയെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ജൂറി പുരസ്കാരം പ്രഖ്യാപിച്ചത്. പരിസ്ഥിതി പ്രശ്നങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളോടുമുള്ള അരുന്ധതി റോയി നടത്തിയ പ്രതികരണങ്ങളെയും ജൂറി പ്രശംസിച്ചു. പുരസ്കാരം ഒക്ടബോർ പത്തിന് സമ്മാനിക്കും. നാടകകൃത്തും…

Read More

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതി കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തു. തിഹാർ ജയിലിലെത്തി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) സംഘം ചോദ്യം ചെയ്ത ശേഷമാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാൻ ഡൽഹി കോടതി ബുധനാഴ്ച സി.ബി.ഐക്ക് അനുമതി നൽകി. പ്രത്യേക ജഡ്ജി അമിതാഭ് റാവത്തിന്‍റെ ഉത്തരവിന് പിന്നാലെയാണ് അറസ്റ്റ്. ജൂൺ 20ന് വിചാരണ കോടതി ഒരുലക്ഷം രൂപയുടെ ബോണ്ടിൽ കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു….

Read More

ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; ഓം ബിര്‍ളക്കെതിരെ കൊടിക്കുന്നിൽ സുരേഷ് പത്രിക നൽകി

ന്യൂഡൽഹി: നാടകീയ നീക്കങ്ങൾക്കാണ് ഇന്ന് പാർലമെൻറ്റ് വേദിയായത്. ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടക്കാൻ പോവുകയാണ്. കേന്ദ്രം ഭരിക്കുന്ന എൻഡിഎയിൽ നിന്ന് ബിജെപി അംഗം ഓം ബിർളയ്‌ക്കെതിരെ ലോക്സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം കൊടിക്കുന്നിൽ സുരേഷ് പത്രിക നൽകി. ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നൽകാത്തതിനാൽ കോൺഗ്രസും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വാഗ്ദാനം ചെയ്യാൻ ബിജെപി വിസമ്മതിച്ചതായി വേണുഗോപാൽ പറഞ്ഞു. രാജ്നാഥ്…

Read More

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി

        സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജനെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. മണൽ കടത്ത്, വടിവാൾ ഉപയോഗിച്ച് ആക്രമം തുടങ്ങിയ കേസുകളിൽ നേരത്തെ തന്നെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അഞ്ച് മാസം മുൻപ് സിബിയുടെ നേതൃത്വത്തിൽ നടന്ന വടിവാൾ അക്രമത്തിൽ പോലീസ് കേസ് എടുത്തെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല. അതിനിടെ ഇയാളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച്…

Read More

മദ്യനയ അഴിമതിക്കേസ്; ജയിലിൽ തുടരാൻ കെജ്‌രിവാളിനോട് സുപ്രീംകോടതി

ഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് സുപ്രീംകോടതി. ജാമ്യം അനുവദിക്കാത്തത് നീതിനിഷേധമാണെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കെജ്‌രിവാളിന്റെ ഹർജി ജൂൺ 26ന് പരിശോധിക്കാമെന്നും കോടതി അറിയിച്ചു. കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തതിനെതിരെയാണ് അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ജൂൺ 20ന് വിചാരണക്കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും അടുത്ത ദിവസം തന്നെ വിധി റദ്ദ് ചെയ്യാൻ ഇഡി…

Read More

പ്രോടെം സ്പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിഷേധം; സഹായസ്ഥാന പാനലിൽ നിന്നും പിന്മാറി കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ളവർ

ന്യൂഡൽഹി: ലോക്സഭയിൽ പ്രോടെം സ്‌പീക്കറെ സഹായിക്കാനുള്ള പാനലിൽ നിന്നും പിന്മാറി ഇന്ത്യ സഖ്യ പ്രതിനിധികൾ. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള നേതാക്കളാണ് പിന്മാറിയത്. ഇന്ത്യ സഖ്യത്തിലെ മൂന്ന് പേരാണ് പ്രോടെം സ്പീക്കർ പാനലിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം പിന്‍മാറി. ബി.ആർ. അംബേദ്കർ പ്രതിമയ്ക്കു മുന്നിൽ ഭരണഘടന ഉയർത്തിപിടിച്ച് പ്രതിഷേധിച്ച ശേഷമാകും പ്രതിപക്ഷ എംപിമാർ ഇന്നു പാർലമെന്റിനുള്ളിൽ പ്രവേശിക്കുക. പാർലമെന്റിലെ മുതിർന്ന അംഗമായ കൊടിക്കുന്നിൽ സുരേഷിനെ പ്രോടെം സ്പീക്കർ ആക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പ്രതിഷേധം

Read More

പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം തിരിച്ചടി; കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താൽക്കാലിക സ്റ്റേ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽനിന്നു പുറത്തിറങ്ങാനിരിക്കേ അവസാന നിമിഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ നേരിട്ടത് വൻ തിരിച്ചടി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ഹർജി പരിഗണിക്കുന്നത് വരെ ഡൽഹി ഹൈക്കോടതി കെജ്രിവാളിന്റെ വിടുതൽ ഉത്തരവ് താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‍രിവാളിനു ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. വാദങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ.ഡിയുടെ ഹർജിയിൽ ഹൈക്കോതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial