Headlines

തമിഴ്നാട്ടിൽ സിപിഐക്കും സിപിഎമ്മിനും രണ്ട് സീറ്റ് വീതം

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിൻ്റെ ഭാഗമായ സിപിഐയും സിപിഎമ്മും രണ്ടു വീതം സീറ്റിൽ മത്സരിക്കും. സിപിഎം മധുര, കോയമ്പത്തൂർ മണ്ഡലങ്ങളിലും സിപിഐ തിരുപ്പൂർ, നാഗപട്ടണം മണ്ഡലങ്ങളിലുമാണ് മത്സരിക്കുക. കഴിഞ്ഞതവണ ഇരു സീറ്റിലും രണ്ടു പാർട്ടികളും വിജയിച്ചിരുന്നു. ഇതിനു പുറമെ മുസ്ല‌ിം ലീഗിനും കെ.എം.ഡി.കെക്കും ഓരോ സീറ്റ് നൽകിയിട്ടുണ്ട്. കോൺഗ്രസ് കൂടി ഉൾപ്പെടുന്ന സഖ്യം കഴിഞ്ഞതവണ ആകെയുള്ള 39 സീറ്റിൽ 38ഉം നേടിയിരുന്നു. തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന സഖ്യത്തിൽ കോൺഗ്രസ്, സി.പി.ഐ,…

Read More

ദില്ലി ചലോ മാർച്ച്: ഒരു കർഷകൻ കൂടി മരിച്ചു, കണ്ണീർ വാതക പ്രയോഗത്തിൽ രോഗബാധിതനായെന്ന് ആരോപണം

ന്യൂഡൽഹി: ദില്ലി ചലോ മാർച്ചിനെത്തിയ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബ്–ഹരിയാന അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന പാട്യാല സ്വദേശി നിഹാൽ സിങ് (62) ആണ് മരിച്ചത്. ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു നിഹാലിന്റെ മരണം. ഖനൗരിയിൽ ഹരിയാന പൊലീസിന്റെ കണ്ണീർ വാതക പ്രയോഗത്തിലാണ് നിഹാൽ സിങ്ങ് ശ്വാസകോശ രോഗബാധിതനായതെന്നാണ് കർഷക നേതാക്കൾ ആരോപിക്കുന്നത്.പഞ്ചാബ്-ഹരിയാന അതിർത്തിയിൽ നടത്തുന്ന ‘ദില്ലി ചലോ’ മാർച്ച് 15 ദിവസം പിന്നിട്ടപ്പോൾ ആറ് കർഷകർക്കാണ് ജീവൻ നഷ്ടമായത്. മരിച്ച എല്ലാ കർഷകരുടെയും കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം…

Read More

ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ

തമിഴ്നാട്ടിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. സേലം ജില്ലയിലെ ഓമല്ലൂരിന് സമീപമാണ് സംഭവം. ഓട്ടോയിലെത്തിയ രണ്ടംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 13നായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന ദളിത് പെൺകുട്ടിയെ പ്രതികൾ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കെട്ടിയിട്ട് മാറിമാറി പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാൾ പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. പ്രതികളിലൊരാൾക്ക് പെൺകുട്ടിയുമായി അടുപ്പുമുണ്ടെന്നും വിവാഹ വാഗ്ദാനം നൽകിയിരുന്നതായും ദീവട്ടിപ്പട്ടി പൊലീസ്….

Read More

ഉത്തർപ്രദേശിൽ അക്ഷയ് കുമാറിന്റെ പരിപാടിക്കിടെ സംഘർഷവും ലാത്തിച്ചാർജും; സ്ഥിതിഗതികൾ വഷളായതോടെ താരം സ്ഥലംവിട്ടു

അക്ഷയ് കുമാർ-ടൈഗർ ഷ്‌റോഫ് പരിപാടിക്കിടെ സംഘർഷവും ലാത്തിച്ചാർജും. ഉത്തർപ്രദേശിലെ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി. റിലീസിനൊരുങ്ങുന്ന ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ആരാധകരുടെ ഉന്തും തള്ളുമുണ്ടായത് പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസ് നിഷേധിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. താരങ്ങളെ കാണാനായി ആയിരങ്ങളാണു തടിച്ചുകൂടിയിരുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും സമ്മാനങ്ങൾ വാരിവിതറിയതോടെയാണ്…

Read More

അഞ്ചു വർഷത്തിനിടെ നടന്നത് 270 കസ്റ്റഡി ബലാത്സംഗങ്ങൾ

ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ രാജ്യത്ത് 270 പേർ കസ്റ്റഡിയിൽ ബലാത്സംഗത്തിനിരയായതായി നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ. പൊലീസ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, സായുധസേനാംഗങ്ങൾ, ജയിൽ ഉദ്യോഗസ്ഥർ, റിമാൻഡ് ഹോമുകളിലെയും കസ്റ്റഡി സ്ഥലങ്ങളിലെയും ആശുപത്രികളിലെയും ജീവനക്കാർ എന്നിവരാണ് ഈ കേസുകളിൽ കുറ്റവാളികളെന്നും 2017 മുതൽ 2022 വരെയുള്ള രേഖകൾ പരിശോധിച്ച് നടത്തിയ പഠനം പറയുന്നു. എങ്കിലും ഇത്തരം കേസുകളിൽ ക്രമാനുഗതമായ കുറവുണ്ടായിട്ടുണ്ട്. 2017ൽ 89 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2018ൽ 60, 2019ൽ 47, 2020ൽ 29, 2021ൽ 26,…

Read More

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 60 കിലോമീറ്റർ! ഒഴിവായത് വൻ ദുരന്തം

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ ഓടി. കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനാണ് തനിയെ ഓടിയത്. കത്വാ സ്റ്റേഷനില്‍ നിന്ന് പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചു. 53 ബോഗികള്‍ ഉള്ള ചരക്ക് ട്രെയിന്‍ എഴുപത് കിലോമീറ്ററോളം ദൂരമാണ് ട്രെയിന്‍ തനിയെ ഓടിയത്. ഗുരുതരസുരക്ഷ വീഴ്ച അന്വേഷിക്കാന്‍ റെയില്‍വെ ഉത്തരവിട്ടു. പത്താന്‍കോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമാണ് ട്രെയിന്‍ തനിയെ ഓടിയത് എന്നാണ് സൂചന. ഇന്ന് രാവിലെ 7.10 ഓടെയാണ്…

Read More

വരുൺ ഗാന്ധി ബിജെപി വിടാനൊരുങ്ങുന്നു; ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായേക്കും

ലഖ്നൗ: ബിജെപി നേതാവ് വരുൺഗാന്ധി പാർട്ടി വിടുമെന്ന് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകില്ലെന്ന സൂചനകൾക്ക് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി പാർലമെന്റിലേക്ക് മത്സരിച്ചേക്കുന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരുൺ ഗാന്ധി പിലിഭിത്തിൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഏറെ നാളായി കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തുള്ള വരുൺ ഗാന്ധി ക്ക് ബിജെപി ഇത്തവണ സീറ്റു നിഷേധിക്കുമെന്ന് നേരെത്തെ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചു;ആളൂരിനെതിരെ പോക്സോ കേസ്

കൊച്ചി: അഡ്വ ബി എ ആളൂരിനെതിരെ പോക്സോ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ ആളൂർ കടന്നു പിടിച്ചു എന്നാണ് പരാതി. ആളൂരിനെതിരെ മൂന്നാമത്തെ കേസാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഇതിന് മുമ്പ് രണ്ട് തവണ ആളൂരിനെതിരെ കേസെടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ ബിസിനസ് ആവശ്യത്തിന് നൽകിയെന്നും അത് തിരികെ ചോദിച്ചപ്പോൾ അപമാനിച്ചുവെന്നും ഒരു സ്ത്രീ നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. പണം തിരികെ ചോദിക്കാൻ പരാതിക്കാരിക്കൊപ്പം ആളൂരിന്റെ…

Read More

കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേയ്ക്ക് ഇടിച്ചു കയറി; ബിആർഎസ് എംഎല്‍എ നന്ദിത വാഹനാപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽഎ ലാസ്യ നന്ദിത (37) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ എക്സ്പ്രസ് വേയില്‍ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. എംഎല്‍എയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സെക്കന്തരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. സംഗറെഡ്ഢി ജില്ലയിലെ സുല്‍ത്താന്‍പൂര്‍ നെഹ്‌റു ഔട്ടര്‍ റിംഗ് റോഡിലാണ് അപകടം. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം…

Read More

പ്രചാരണായുധമായി കോണ്ടം പായ്ക്കുകൾ വിതരണം ചെയ്തു; ആന്ധ്രയിൽ പോരടിച്ച് രാഷ്ട്രീയ പാർട്ടികൾ

ആന്ധ്രപ്രദേശ്: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണായുധമായി വീടുകൾതോറും കോണ്ടം പായ്ക്കുകൾ വിതരണം ചെയ്തു. ആന്ധ്രയിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പോര് മുറുകി. ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസും പ്രതിപക്ഷമായ തെലുങ്ക് ദേശം പാർട്ടിയുമാണ് പോരടിക്കുന്നത്. കഴിഞ്ഞദിവസമാണ് പാർട്ടി ചിഹ്നങ്ങൾ പ്രിന്റ് ചെയ്ത കോണ്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. വൈ.എസ്.ആർ കോൺഗ്രസിന്റെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പാക്കുകളാണ് വോട്ടർമാർക്കിടയിൽ വിതരണം ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വീടുകൾ കയറി പ്രചാരണം നടത്തുന്ന പാർട്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial