Headlines

സരസ്വതി വിഗ്രഹത്തിൽ സാരിയില്ല; ത്രിപുരയിലെ സർക്കാർ കോളജിൽ എബിവിപി പ്രതിഷേധം

ത്രിപുരയിലെ ഗവൺമെൻ്റ് കോളജിൽ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തെ ചൊല്ലി പ്രതിഷേധം. ബസന്ത് പഞ്ചമി ആഘോഷത്തിന്റെ ഭാഗമായി അഗർത്തലയിലെ ഗവൺമെൻ്റ് കോളജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റിൽ സ്ഥാപിച്ച സരസ്വതി വിഗ്രഹത്തിന് സാരിയില്ലെന്ന് ആരോപിച്ച് എബിവിപി പ്രവർത്തകർ പരിപാടി തടസ്സപ്പെടുത്തി. വിഗ്രഹം അശ്ലീലത ഉളവാക്കുന്നതും, മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്നാണ് ആരോപണം. കോളജിൽ നിർമിച്ച വിഗ്രഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. സരസ്വതി ദേവിയുടെ വിഗ്രഹം അശ്ലീലമായ രീതിയിലാണ് കൊത്തിയെടുത്തതെന്ന് എബിവിപി ആരോപിച്ചു. സാരിയില്ലാത്ത വിഗ്രഹത്തെ സാരി പുതപ്പിച്ചു…

Read More

കര്‍ഷക-തൊഴിലാളി യൂണിയനുകളുടെ ഭാരത് ബന്ദ് നാളെ
രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച് ഭാരത് ബന്ദ് നാളെ. സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകീട്ട് നാലു വരെയാണ് ബന്ദ്.തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കടയുടമകളും സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് അഭ്യര്‍ത്ഥിച്ചു.രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്….

Read More

ചലച്ചിത്ര താരം ഗൗതമി അണ്ണാ ഡിഎംകെയിൽ ചേർന്നു

ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര താരം ഗൗതമി അണ്ണാ ഡിഎംകെയിൽ ചേർന്നു. അടുത്തിടെയാണ് ഇവർ ബിജെപിയിൽ നിന്നും രാജിവച്ചത്. ഗൗതമിയുടെ ഭൂമി തട്ടിയെടുത്ത ആളെ ബിജെപി നേതാക്കൾ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ബിജെപി വിട്ടത്. ഇക്കാര്യം ഗൗതമി തന്നെയാണ് എക്‌സിലൂടെയാണ് പങ്കുവച്ചതും. അളഗപ്പൻ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തർക്കങ്ങളാണ് പാർട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകൾ നോക്കി നടത്തുന്നതിനായി സി.അളഗപ്പനേയാണ് താരം നിയോഗിച്ചത്. എന്നാൽ അളഗപ്പൻ തന്നെ കബിളിപ്പിക്കുകയായിരുന്നു. തുടർന്നുണ്ടായ തർക്കത്തിൽ പാർട്ടി തനിക്കൊപ്പം നിന്നില്ലെന്ന് ആരോപിച്ചാണ്…

Read More

6 മാസത്തേക്കുള്ള ഭക്ഷണവും ഡീസലും, ഒപ്പം ആയുധങ്ങളും കരുതിയിട്ടുണ്ട്, ലക്ഷ്യം കണ്ടേ മടങ്ങൂ എന്ന് കർഷക സമരക്കാർ

ന്യൂഡൽഹി: ഇലക്ഷൻ അടുത്തതോടെ ‘കർഷകസമരം’ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ ജനബാഹുല്യം കുറവാണ് എന്നത് സമരക്കാർക്ക് തിരിച്ചടിയാകുന്നുണ്ട്. എന്നാൽ ഇത്തവണത്തെ കർഷക സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആരോപണം. ആറുമാസത്തേക്കുള്ള ഭക്ഷണവും ആവശ്യത്തിന് ഡീസലും മുന്‍കൂര്‍ കൈയില്‍കരുതിയാണ് ഇത്തവണ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളതെന്ന് സമരക്കാർ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ അതൊന്നും ഇത്തവണ സമരത്തെ ബാധിക്കില്ലെന്നും കര്‍ഷകര്‍ പറയുന്നു. ‘സൂചി മുതല്‍ ചുറ്റിക വരെ ഞങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഈ ട്രോളികളിലുണ്ട്. കല്ലുകള്‍ പിളര്‍ക്കാനുള്ള ആയുധങ്ങള്‍ മുതല്‍…

Read More

സോണിയാഗാന്ധി രാജ്യസഭയിലേക്ക്; ഇന്ന് പത്രിക നല്‍കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കും. രാജസ്ഥാനില്‍ നിന്നാകും സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി സോണിയ ഡല്‍ഹിയിലെ വസതിയില്‍ നിന്നും ജയ്പൂരിലേക്ക് പോയി.മക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജയ്പൂരില്‍ പത്രികാ സമര്‍പ്പണവേളയില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 25 വര്‍ഷം ലോക്‌സഭയില്‍ അംഗമായിരുന്ന ശേഷമാണ് സോണിയാഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.സോണിയ മത്സരിച്ചിരുന്ന യുപിയിലെ റായ്ബറേലി മണ്ഡലത്തില്‍ ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന സോണിയാഗാന്ധി ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read More

രാജസ്ഥാനിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി അതിജീവിതയുടെ ആത്മഹത്യാ ഭീഷണി

നീതിക്ക് വേണ്ടി ആത്മഹത്യാ ഭീഷണി മുഴക്കി ബലാത്സംഗ അതിജീവിത. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. പീഡന പരാതിയിൽ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ജലസംഭരണിക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പൊലീസെത്തി യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി. ഒരു മാസം മുമ്പാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. സംഭവം നടന്ന് തൊട്ടടുത്ത ദിവസം പരാതിയുമായി പൊലീസിനെ സമീപിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസിൽ തുടർനടപടികൾ ഉണ്ടായില്ല. പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പൊലീസ് നടപടിയിൽ മനംനൊന്ത് യുവതി…

Read More

കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്; കർഷകർ അതിർത്തി കടക്കാതിരിക്കാൻ റോഡിൽ ഇരുമ്പാണി നിരത്തി പൊലീസ്

ഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നായി രാവിലെ 10 മണിയോടെ മാർച്ച് ആരംഭിക്കും. താങ്ങുവില അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും സമവായത്തിൽ എത്തിയില്ല. സംയുക്ത കിസാൻ മോർച്ച – നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ നേതൃത്വത്തിൽ ഇരുന്നോളം കർഷക സംഘടനകൾ ആണ് ഡൽഹി വളയൽ സമരത്തിൽ പങ്കെടുക്കുന്നത്. പഞ്ചാബിലും ഹരിയാനയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ട്രാക്ടറുകൾ മാർച്ചിനായി അണിനിരത്തിയിട്ടുണ്ട്. സമരത്തെ നേരിടാൻ ഹരിയാന, ഡൽഹി…

Read More

റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി; സോണിയ രാജ്യസഭയിലേക്ക്

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ രാജ്യസഭയിലേക്കയക്കാൻ കോൺഗ്രസിൽ ആലോചന. നിലവിൽ ലോക്സഭാംഗമായ സോണിയ ഗാന്ധി അനാരോഗ്യം കാരണം ഇനിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടെടുത്തതോടെയാണ് രാജ്യസഭാ സീറ്റെന്ന ചർച്ചകൾ ഉയരുന്നത്. രാജസ്ഥാനിൽ നിന്നും സോണിയയെ രാജ്യസഭ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. സോണിയയുടെ സ്ഥാനാർഥിത്വം ചർച്ചചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്നു. രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർഥിത്വത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകൾ. അനാരോഗ്യത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യസഭയിലേക്കു സോണിയയെ പരിഗണിക്കുന്നത്. നിലവിൽ റായ്‌ബറേലിയിൽനിന്നുള്ള എംപിയാണ്…

Read More

മൂന്ന് നില വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ വെന്തുമരിച്ചു; അഗ്നിശമനസേന എത്തി തീയണച്ചു

ശ്രീനഗർ: മൂന്ന് നില വീടിന് തീപിടിച്ച് മൂന്ന് സഹോദരിമാർ ജീവനോടെ വെന്തുമരിച്ചു. ബിസ്മ (18), സൈക (14), സാനിയ (11) എന്നിവരാണ് മരിച്ചത്. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേന എത്തി തീയണച്ചു. ധൻമസ്ത – തജ്‌നിഹാൽ ഗ്രാമത്തിലെ മൂന്ന് നിലകളുള്ള വീടിന് ഇന്ന് രാവിലെയാണ് തീപിടിച്ചത്. സഹോദരിമാര്‍ മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നു. വീട് മുഴുവൻ തീ പടർന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അഗ്നിശമനസേന…

Read More

രാജ്യസഭാ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യസഭാ സീറ്റിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ആര്‍.പി.എന്‍. സിങ്ങും ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചു. സുധാന്‍ഷു ത്രിവേദി, ചൗധരി തേജ് വീര്‍ സിങ്, സാധന സിങ്‌സ അമര്‍പാല്‍ മൗര്യ, സംഗീത ബല്‍ബന്ത്, നവീന്‍ ജയിന്‍ എന്നിവരാണ് യുപിയില്‍ നിന്നുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍. ബിഹാറില്‍ നിന്ന് ധര്‍മ്മശീല ഗുപ്ത, ഭീം സിങ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. ഛത്തീസ്ഗഡില്‍ നിന്ന് രാജ ദേവേന്ദ്ര പ്രതാപ് സിങും ഹരിയാനയില്‍ നിന്ന് സുഭാഷ് ബാരലയും കര്‍ണാടകയില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial