സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻഡിഎ സഖ്യത്തിൽ

ചെന്നൈ: സമത്വ മക്കൾ കക്ഷി നേതാവും ഡിഎംകെയുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻഡിഎ സഖ്യത്തിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ബിജെപി നേതൃത്വവുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയാക്കി. തിരുനെൽവേലി സീറ്റ് ആണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. 1998 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ ടിക്കറ്റിൽ തിരുനെൽവേലിയിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2001 ൽ രാജ്യസഭാംഗമായി. 2006 ൽ ഡിഎംകെ വിട്ട് ഭാര്യ രാധികയ്ക്കൊപ്പം അണ്ണാഡിഎംകെയിൽ ചേർന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് രാധിക പുറത്തായതോടെ 2007 ൽ സമത്വ മക്കൾ കക്ഷി എന്ന…

Read More

‘എന്‍സിപി – ശരദ് ചന്ദ്ര പവാര്‍’; ശരദ് പവാര്‍ പക്ഷത്തിന് പുതിയ പേര്

ന്യൂഡല്‍ഹി: ശരദ് പവാര്‍ പക്ഷത്തിന്റെ പേര് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) – ശരദ് ചന്ദ്ര പവാര്‍ എന്നാക്കി. പുതിയ പേര് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകരിച്ചു. ശരദ് പവാര്‍ നല്‍കിയ മൂന്ന് പേരുകളില്‍ നിന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഈ പേരു തെരഞ്ഞെടുത്തത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് പവാര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ് റാവു പവാര്‍ എന്നിവയായിരുന്നു പവാര്‍ നിര്‍ദ്ദേശിച്ച മറ്റു പേരുകള്‍. പാര്‍ട്ടിയുടെ ചിഹ്നം തെരഞ്ഞെടുക്കുന്നതിനായി മൂന്ന് ചിഹ്‌നങ്ങളും പവാര്‍ തെരഞ്ഞെടുപ്പു കമ്മീഷനു…

Read More

‘ലിവ് ഇൻ റിലേഷൻ ബന്ധങ്ങള്‍ രജിസ്റ്റർ ചെയ്യേണ്ടി വരും, 21 വയസിന് താഴെയുള്ളവരാണെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണം’; ; ഉത്തരാഖണ്ഡിൽ ഏകസിവിൽകോഡ് ബിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചത്. ബിൽ പാസായാൽ രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ കൊണ്ടുവരുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഏകീകൃത സിവിൽ കോഡ് നിയമമാകുന്നതോടെ ലിവിംഗ് ടുഗദർ പങ്കാളികൾ ജില്ലാ അധികാരികളിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ ഇരുപത്തിയൊന്ന് വയസിന് താഴെയുള്ലവരാണെങ്കിൽ ഒരുമിച്ച് ജീവിക്കണമെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണം. പങ്കാളി സംസ്ഥാനത്തിന് പുറത്തുള്ലയാളാണെങ്കിലും രജിസ്ട്രേഷൻ നിർബന്ധമാണ്….

Read More

മികച്ച പാര്‍ലമെന്റേറിയനുള്ള ലോക്മത് പുരസ്കാരത്തിന് അർഹനായി ജോണ്‍ ബ്രിട്ടാസ്

ന്യൂഡല്‍ഹി: മികച്ച പാര്‍ലമെന്റേറിയനുള്ള 2023-ലെ ലോക്മത് പുരസ്‌കാരം സ്വന്തമാക്കി ജോണ്‍ ബ്രിട്ടാസ് എം.പി. പാര്‍ലമെന്റ് ചര്‍ച്ചകളിലെ പങ്കാളിത്തം, ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ഇടപെടല്‍ തുടങ്ങി സഭാനടപടികളില്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ ഡോ. സുഭാഷ് സി. കശ്യപ്, മുന്‍ കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പുരസ്‌കാരം സമ്മാനിച്ചു. സീതാറാം യെച്ചൂരിക്ക് ശേഷം ഒരു…

Read More

സോണിയ ലോകസഭയിലേക്ക് ഇല്ല; രാജ്യസഭയിലേക്ക് മത്സരിച്ചേക്കും.

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പേഴ്‌സണുമായ സോണിയാഗാന്ധി രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തവണ രാജ്യസഭ വഴി പാര്‍ലമെന്റില്‍ എത്താനാകും സോണിയ ശ്രമിക്കുകയെന്നും, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്നുമാണ് പത്രം സൂചിപ്പിക്കുന്നത്. ബിജെപിക്കെതിരായ പോരാട്ടത്തിന് സോണിയാഗാന്ധി പാര്‍ലമെന്റില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. നിലവില്‍ ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ നിന്നാണ് സോണിയാഗാന്ധി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സോണിയ മത്സരിക്കില്ല എന്നതില്‍ നിലവില്‍…

Read More

എൽ.കെ. അദ്വാനിക്ക് ഭാരതരത്ന; എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന പുരസ്ക‌ാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രീയക്കാരനാണ് അദ്വാനിയെന്ന് മോദി എക്‌സിൽ പോസ്റ്റ് ചെയ്തു. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്വാനി ജിക്ക് ഭാതരത്നം നൽകുമെന്ന കാര്യം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ അദ്ദേഹത്തോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു- മോദി പറഞ്ഞു….

Read More

താജ്മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണമെന്ന് ഹിന്ദു മഹാസഭയുടെ ഹർജി

ദില്ലി: താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹിന്ദു മഹാസഭ കോടതിയിൽ ഹർജി നൽകി. ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ് ഹർജി. ആഗ്ര കോടതിയിലാണ് ഹർജി നൽകിയത്. ഉറൂസിന് താജ്‌മഹലിൽ സൗജന്യ പ്രവേശനം നൽകുന്നതിനെയും ഹർജിയിൽ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. ഹർജി മാർച്ച് നാലിന് ആഗ്ര കോടതി പരിഗണിക്കും. അതേസമയം, ഗ്യാൻവാപി മസ്ജിദിലെ അറയിൽ തുടർച്ചയായ മൂന്നാം ദിനവും പൂജ തുടർന്നു. കനത്ത സുരക്ഷയിലാണ് ഇന്ന് പുലർച്ചെ പൂജ നടന്നത്. വിഷയത്തിൽ മുസ്ലീം വ്യക്തി ബോർഡ് പ്രതിനിധികൾ അഭിഭാഷകരുമായി ചർച്ച…

Read More

വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി; 19-Kg സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവ്

രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വർധനവാബുണ്ടായതോടെ 1924.50 രൂപ ആയിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് 1937 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിച്ചിരിക്കുന്നത്.

Read More

കേന്ദ്ര ബജറ്റ് ഇന്ന്; തെരഞ്ഞെടുപ്പ് ആസന്നമായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇടക്കാല ബജറ്റാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. പൊതു തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. രാവിലെ 11 മണിക്കാണ് ധനമന്ത്രി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ആദായ നികുതിയിളവ് , കര്‍ഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ അടക്കമുള്ളവ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.വനിതാസംവരണം ഉള്‍പ്പെടെ നാരീശക്തി മുദ്രാവാക്യമുയര്‍ത്തുന്ന സര്‍ക്കാര്‍, സ്ത്രീകള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാൻ ഇടയുണ്ട്. പൊതു തെരഞ്ഞെടുപ്പിനുശേഷം വരുന്ന സർക്കാരാകും…

Read More

കേരളത്തില്‍ നിന്നും 14 പേര്‍ക്ക്, രാജ്യത്താകെ 1132 പേര്‍ക്കും; രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പൊലീസി​ന്റെ സേവന മികവിനുള്ള രാഷ്ട്രപതിയുടെ മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 11 പേര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ ലഭിച്ചത്. 1132 പേര്‍ക്കാണ് രാജ്യത്താകെ മെഡല്‍ സമ്മാനിക്കുന്നത്. ഇതിൽ രണ്ടു പേർക്ക് കേരളത്തിൽ നിന്നും വിശിഷ്ട സേവനത്തിനുള്ള മേഡലും ലഭിച്ചു. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും മെഡലുകള്‍ ലഭിച്ചത്. ഐജി എ അക്ബര്‍, എസ്പിമാരായ ആര്‍ ഡി അജിത്, വി സുനില്‍കുമാര്‍, എസിപി ഷീന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial