ദലിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; രണ്ട് പ്രതികൾക്ക് 20 വർഷം തടവ്

ജയ്പൂർ: ദലിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് എസ്.സി/എസ്.ടി കോടതി. അഞ്ച് വർഷം മുൻപ് നടന്ന കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. സംഭവത്തിൽ പ്രതികളായ ഫൂൽച്ചന്ദ് സെയിൻ (56), ഗോവർധൻ മേഘ്വാൾ (ഗോബ്രിയ 26) എന്നിവർ കുറ്റക്കാരാണെന്ന് കോടതിക്ക് വ്യക്തമായെന്നും പ്രതികളിൽ നിന്ന് പിഴ ഈടാക്കുമെന്നും വിധി പ്രസ്താവത്തിനിടെ കോടതി പറഞ്ഞിരുന്നു. 2018 ജൂലൈ 12നായിരുന്നു കേസിനാസ്പദമായ സംഭവം. രാംപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫൈത്താഗറിലുള്ള സഹോദരനെ…

Read More

രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു പിന്നാലെ മുംബൈ മീരാ റോഡിൽ വർഗീയ സംഘർഷം; മുസ്‌ലിം സ്ഥാപനങ്ങളും വാഹനങ്ങളും തിരഞ്ഞുപിടിച്ച് തകർക്കുന്നു

മുംബൈ: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷങ്ങള്‍ക്കു പിന്നാലെ മുംബൈയിലെ മീരാ റോഡിൽ വർഗീയ സംഘർഷം. അക്രമികൾ മുസ്‌ലിം വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും തിരഞ്ഞുപിടിച്ചു നശിപ്പിക്കുകയാണ്. ജയ് ശ്രീറാം വിളിയോടെ സോഷ്യൽ മീഡിയയിൽ ഇതി​ന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. കൂടാതെ മുസ്‌ലിം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്കെതിരെ ഭരണകൂടം കൈയേറ്റം ആരോപിച്ച് ബുൾഡോസർ നടപടി ആരംഭിച്ചിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി മീരാ റോഡിൽ നടന്ന ആഘോഷ പരിപാടികൾക്കിടെയായിരുന്നു അക്രമസംഭവങ്ങൾക്കു തുടക്കമായത്. ആഘോഷത്തിനുനേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു ആക്രമണം ആരംഭിച്ചത്. ഇതിനു പിന്നാലെ മുസ്്‌ലിം സ്ഥാപനങ്ങൾക്കും…

Read More

ബിൽക്കിസ് ബാനു കേസ്: ഗോദ്ര സബ് ജയിലിൽ നാടകീയ നിമിഷങ്ങൾ, മിനിറ്റുകൾ ശേഷിക്കെ പ്രതികൾ കീഴടങ്ങി

ഗോദ്ര: ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളും അർധരാത്രി കീഴടങ്ങി. കീഴടങ്ങനായി സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് പ്രതികൾ ജയിലിലെത്തിയത്. ഞായറാഴ്ച തന്നെ പ്രതികൾ കീഴടങ്ങിയിരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. രാത്രി ഏകദേശം 11.45 നാണ് പ്രതികൾ ഗോദ്ര സബ് ജയിലിൽ എത്തിയത്. രണ്ടുവാഹനങ്ങളിലായാണ് പ്രതികൾ കീഴടങ്ങാനെത്തിയത്. ജയിലധികൃതർക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പൊലീസും അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റവാളികൾ കീഴടങ്ങണമെന്നായിരുന്നു ജനുവരി എട്ടിന് സുപ്രീംകോടതി നൽകിയ നിർദ്ദേശം. കീഴടങ്ങാൻ ഒരുമാസം സാവകാശം…

Read More

‘മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നു’; സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നതായും മോദി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മോദി ആശംസകൾ അറിയിച്ചത്. ‘സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ. ഇന്ത്യയുടെ പുരോഗതിക്ക് മണിപ്പൂർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നു’-മോദി ട്വീറ്റ് ചെയ്തു. മണിപ്പൂരിനെ കൂടാതെ മേഘാലയയ്ക്കും ത്രിപുരയ്ക്കും സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read More

രാമക്ഷേത്ര പ്രതിഷ്ഠ; പൊതു അവധി പ്രഖ്യാപിച്ച് 15 സംസ്ഥാനങ്ങള്‍ 

ന്യഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന നാളെ 15 സംസ്ഥാനങ്ങൾ പൊതു അവധി പ്രഖ്യാപിച്ചു. കേന്ദ്ര ഭരണപ്രദേശങ്ങളായ പുതുച്ചേരിയും ചണ്ഡിഗഡും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡിഗഡ്, പുതുച്ചേരി, എന്നിവിടങ്ങളിൽ പൂർണ അവധിയാണ്. ഗുജറാത്ത്, ഹരിയാന, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, അസം, ത്രിപുര, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ ഉച്ചവരെയാണ് അവധി. കനത്ത സുരക്ഷാവലയത്തിൽ അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ കനത്ത സുരക്ഷാവലയത്തിൽ അയോധ്യ. പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്നു…

Read More

അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ മധുര പലാഹാരങ്ങള്‍ വിറ്റഴിച്ചു; ആമസോണിന് നോട്ടീസ്

ഡല്‍ഹി: ശ്രീരാമമന്ദിര്‍ അയോധ്യ പ്രസാദ് എന്ന പേരില്‍ ഓണ്‍ലൈനായി മധുര പലഹാരങ്ങള്‍ വിറ്റഴിച്ച ആമസോണിന് നോട്ടീസ് അയച്ച് കേന്ദ്രം. തെറ്റിദ്ധരിപ്പിച്ച് വഞ്ചനപരമായ വ്യാപരമാണ് നടത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആമസോണ്‍ സെല്ലര്‍ സര്‍വീസസ് ലിമിറ്റഡിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചത്.നോട്ടീസ് ലഭിച്ചതായി ആമസോണ്‍ സ്ഥിരീകരിച്ചു. ചില വില്‍പ്പനക്കാരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റത് സംബന്ധിച്ച് സിസിപിഎയില്‍ നിന്ന് നോട്ടീസ് ലഭിച്ചതായി ആമസോണ്‍ വക്താവ് പറഞ്ഞു. നിരവധി പേരാണ് മധുരപലഹാരം ആമസോണില്‍ നിന്ന് വാങ്ങിയത്. എന്നാല്‍, ഔദ്യോ?ഗികമായി…

Read More

കലാപം കെട്ടടങ്ങാതെ മണിപ്പൂർ; ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആൾക്കൂട്ട ആക്രമണത്തിൽ മൂന്ന് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്. തൗബാൽ ജില്ലയിലെ പൊലീസ് ആസ്ഥാനത്തിനു നേരെയായിരുന്നു ബുധനാഴ്ച രാത്രി ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ–മ്യാൻമർ അതിർത്തി നഗരമായ മോറെയിൽ കുക്കി സായുധഗ്രൂപ്പുകൾ നടത്തിയ വെടിവയ്‌പ്പു നടത്തിയിരുന്നു. ഇതിൽ രണ്ട് രണ്ടു കമാൻഡോകൾ കൊല്ലപ്പെട്ടിരുന്നു. ഇതിു പിന്നാലെയാണ് ഇപ്പോൾ പൊലീസ് ആസ്ഥാനത്തിനുനേരെയും ആക്രമണം നടന്നത്. ഇന്ത്യൻ റിസർവ് ബറ്റാലിയൻ കേന്ദ്രത്തിനു നേരെ ആക്രമണം നടത്താനാണ് ജനക്കൂട്ടം ആദ്യം ശ്രമിച്ചത്. ഇത് സുരക്ഷാ ഉദ്യോഗസ്ഥർ നേരിട്ട്,…

Read More

ഫെബ്രുവരി 16ന് ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് കര്‍ഷക  സംഘടനകള്‍

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ ഫെബ്രുവരി 16ന് ഗ്രാമീണബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. അഞ്ഞൂറോളം കർഷക കൂട്ടായ്‌മകളുടെ സംഘടനയായ സംയുക്ത കിസാൻ മോർച്ചയാണ് (എസ്കെഎം) ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. താങ്ങുവില ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ പലതവണ കേന്ദ്ര സർക്കാരിനു മുന്നിൽ ഉയർത്തി കാണിച്ചിട്ടും ഇതുവരെ സർക്കാരിന്റെ ഭാഗത്ത്നിന്നു നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കർഷകർ ആരോപിക്കുന്നു. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും സമരത്തിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. ജലന്ധറിൽ നടന്ന എസ്കെഎമ്മിന്റെ അഖിലേന്ത്യാ കൺവെൻഷൻ, ഉൽപ്പാദന സഹകരണ സംഘങ്ങളെയും മറ്റ്…

Read More

റൺവേയിലിരുന്ന് യാത്രക്കാര്‍ അത്താഴം കഴിച്ച സംഭവം; മുംബൈ വിമാനത്താവളത്തോട് വിശദീകരണം തേടി വ്യോമയാന മന്ത്രി

ഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഇൻഡിഗോ വിമാനം പത്തുമണിക്കൂറിലേറെ വൈകിയിരുന്നു. സംഭവത്തിന് പിന്നാലെ വിമാനത്തിലെ യാത്രക്കാർ നിലത്തിരുന്ന് ഭക്ഷണം കഴിച്ചത് ഏറെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സംഭവത്തിൽ മുംബൈ വിമാനത്താവള അധികൃതരോട് വിശദീകരണം തേടി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് നടപടിയെടുത്തത്. ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചാണ് നടപടിക്ക് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നിര്‍ദ്ദേശം നൽകിയത്. റൺവേയിൽ വിമാനത്തിന് സമീപം നിലത്തിരുന്നാണ് യാത്രക്കാർ ഭക്ഷണം കഴിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. മറുപടി നൽകിയില്ലെങ്കിൽ…

Read More

‘അയോധ്യ പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കില്ല, പ്രതിഷ്ഠ ആചാരവിധി പ്രകാരം വേണം’; ആഞ്ഞടിച്ച് പുരി ശങ്കരാചാര്യർ

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യർ. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾക്ക് പരിധിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം അയോധ്യയിൽ നടക്കുന്നത് പ്രതിമ അനാച്ഛാദന ചടങ്ങല്ലെന്നും രൂക്ഷഭാഷയിൽ വിമർശിച്ചു. പ്രതിഷ്ഠ ആചാര വിധി പ്രകാരം വേണമെന്നും പുരി ശങ്കരാചാര്യർ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മാരും രംഗത്ത് എത്തിയിരുന്നു. ക്ഷേത്രം പൂർത്തീകരിക്കുന്നതിന് മുൻപാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിർ മഠം ശങ്കാരാചാര്യർ പറഞ്ഞു. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കിൽ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial