യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും

യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. 14 കുട്ടികള്‍ക്കാണ് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ബാധിച്ചത്. കാന്‍പുരിലെ ലാല ലജ്പത് റായ് ആശുപത്രിയിലാണ് ദാരുണ സംഭവം.തലസേമിയ രോഗത്തെ തുടര്‍ന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്കാണ് രോഗബാധ ഏറ്റിരിക്കുന്നത്. ആറിനും പതിനാറിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രക്തം സ്വീകരിച്ച കുട്ടികളില്‍ ഏഴ് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ച് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ട് പേര്‍ക്ക് എച്ച്‌ഐവിയും സ്ഥിരീകരിച്ചു. രക്തദാനത്തിന് മുൻപായി അവ പരിശോധനയ്ക്ക്…

Read More

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിഷൻ സിങ് ബേദി അന്തരിച്ചു

ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപറ്റനും ഇതിഹാസ സ്പിന്നറുമായ ബിഷന്‍ സിംഗ് ബേദി (77) അന്തരിച്ചു. ഇടങ്കയ്യന്‍ സ്പിന്നറായ ബേദി 1946 സെപ്തംബര്‍ 25ന് അമൃത്സറിലാണ് ജനിച്ചത്. 1966ല്‍ അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. 1979 വരെ ഇന്ത്യക്ക് വേണ്ടി ബേദി കളിച്ചു. ഇക്കാലയളില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ 67 ടെസ്റ്റുകള്‍ കളിച്ച ഇതിഹാസ സ്പിന്നര്‍ 266 വിക്കറ്റുകള്‍ വീഴ്ത്തി. പത്ത് ഏകദിനങ്ങളില്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി. എറാപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവന്‍…

Read More

പ്രശ്നം കണ്ടെത്തി പരിഹരിച്ചു; ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാൻ വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാൻ വിക്ഷേപിച്ചു. എൻജിൻ ജ്വലനം സാധ്യമാകാത്തതിനാൽ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. എന്നാൽ പ്രശ്നം കണ്ടെത്തി പരിഹരിച്ച് വീണ്ടും വിക്ഷേപണത്തിനായി തയ്യാറാവുകയായിരുന്നു. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കെപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് പത്ത് മണിക്കാണ് ശേഖരണം പൂർത്തിയായി ഗഗൻയാൻ പറന്നുയർന്നത്. നേരത്തെ ഒക്ടോബർ 21 രാവിലെ ഏഴ് മണിക്ക് നിശ്ചയിച്ച വിക്ഷേപണം മോശം കാലാവസ്ഥയെ തുടർന്ന് വൈകിപ്പിച്ചിരുന്നു. 8.30ന് ഓട്ടോമാറ്റിക്ക് ലോഞ്ച് സ്വീക്വൻസ് ആരംഭിച്ചു….

Read More

ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പറക്കൽ പരീക്ഷണം ഇന്ന് ; യാത്ര റദ്ദാക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കും

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൗത്യത്തിന്റെ നിർണായക പരീക്ഷണം ശനിയാഴ്ച.(ഇന്ന് )ഗഗൻയാന്റെ വിക്ഷേപണംമുതൽ ബഹിരാകാശത്ത് എത്തുന്നതുവരെ അപകട സാധ്യതയുണ്ട്.. ഇത് മുൻകൂട്ടിക്കണ്ട് സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനാകുമെന്ന് ഉറപ്പുവരുത്താനുള്ള ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടി.വി-ഡി.1) എന്ന പരീക്ഷണമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) നടത്തുന്നത്. ദൗത്യത്തിനിടെ ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ക്രൂ എസ്‌കേപ് സിസ്റ്റത്തിന്റെ (സി.ഇ.എസ്.) ആദ്യ പരീക്ഷണമാണ് ശനിയാഴ്ചയാണ്(ഇന്ന് ) നിശ്ചയിച്ചിരിക്കുന്നത്. രാവിലെ എട്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ്…

Read More

കൂടത്തായി മോഡൽ കൊലപാതകം;ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെ വിഷം നൽകി കൊലപ്പെടുത്തി; രണ്ട് സ്ത്രീകൾ പിടിയിൽ

മഹാരാഷ്ട്രയിലെ മുംബൈയിലെ ഗഡ്ചിറോളിയിൽ കൂടത്തായി മോഡൽ കൊലപാതകം. സംഭവത്തിൽ കുടുംബത്തിലെ രണ്ട് സ്ത്രീകൾ പിടിയിലായി. ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെയാണ് പ്രതികൾ വിഷം നൽകി കൊലപ്പെടുത്തിയത്. ശങ്കർ കുംബാരെ, ഭാര്യ വിജയ കുംബാരെ, മക്കൾ റോഷൻ, കോമൾ, വിജയയുടെ സഹോദരി ആനന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭക്ഷണത്തിൽ താലിയം എന്ന വിഷപദാർത്ഥം കലർത്തിയായിരുന്നു പ്രതികൾ കൊലപാതകം നടത്തിയത്. റോഷന്റെ ഭാര്യയായ സംഘമിത്ര, വിജയയുടെ സഹോദരന്റെ ഭാര്യ റോസ രാംടെകെ എന്നിവരാണ് പിടിയിലായത്. കുടുംബത്തിലെ എല്ലാവരെയും വിഷം കൊടുത്ത്…

Read More

തോട്ടിപ്പണി സമ്പ്രദായം പൂർണമായും നിർത്തലാക്കാൻ കർശന നിർദ്ദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തോട്ടിപ്പണി സമ്പ്രദായം പൂർണമായും ഉന്മൂലനം ചെയ്യണമെന്ന കർശനനിർദ്ദേശവുമായി സുപ്രീംകോടതി. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ് കോടതി നിർദ്ദേശം നൽകിയത്. മനുഷ്യന്റെ അന്തസിന് വേണ്ടിയാണ് നിർദ്ദേശമെന്നും ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തോട്ടിപ്പണി നിരോധനം, ഇതിലുൾപ്പെട്ടവരുടെ പുനരധിവാസം എന്നിവയ്ക്കുള്ള ചട്ടങ്ങളിൽ നിർദ്ദേശങ്ങൾ നൽകി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. തോട്ടിപണിക്കിടെ ഉണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക ഉയർത്താനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മരണം സംഭവിച്ചാൽ 30ലക്ഷം നഷ്ടപരിഹാരം നൽകണം. അപകടങ്ങളിൽ 20…

Read More

ബസിൽ നിന്ന് വിദ്യാർഥിനി റോഡിൽ വീണ സംഭവം: ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്: ബസിൽ നിന്നും വിദ്യാർഥിനി റോഡിൽ വീണ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്തു. ബാലുശേരി – നരിക്കുനി മെഡിക്കൽ കോളജ് റൂട്ടിലേടുന്ന നൂറാ ബസിലെ ഡ്രൈവർ കുന്ദമംഗലം സ്വദേശി എം.പി.മുഹമ്മദ്, കണ്ടക്ടർ കുട്ടമ്പൂരിലെ യു.കെ.അബ്ബാസ് എന്നിവരുടെ ലൈസൻസാണ് ജോയിന്റ് ആർടിഒ പി. രാജേഷ് സസ്പെൻഡ് ചെയ്തത്. രണ്ടുപേരും മോട്ടോർ വാഹന വകുപ്പിന്റെ ഐഡിടിആർ എടപ്പാളിൽ നടത്തുന്ന മൂന്നു ദിവസത്തെ റിഫ്രഷ്മെന്റ് കോഴ്സിൽ പങ്കെടുക്കണം. വിദ്യാർഥിനി ബസിൽ കയറവേ വണ്ടി മുന്നോട്ടെടുത്തതോടെയാണ്…

Read More

2024 ൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ അദാനിക്കെതിരെ അന്വേഷണം നടത്തുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : 2024 ൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ അദാനിക്കെതിരെ അന്വേഷണം നടത്തുമെന്ന് രാഹുൽ ഗാന്ധി. വിഷയം രാജ്യത്തെ ജനങ്ങളുടെ പണം കൊള്ളയടിച്ചതാണ്. പ്രധാനമന്ത്രി എന്തുകൊണ്ട് അദാനിക്കെതിരെ അന്വേഷണം നടത്തുന്നില്ല എന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ചോദിച്ചു. അദാനിയെ സംരക്ഷിക്കുന്നത് ഒരു വ്യക്തിയാണെന്ന്രാജ്യത്തിന് മുഴുവൻ അറിയാം. ശരത് പവർരാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല. ശരത് പവർഅദാനിയെ സംരക്ഷിക്കുന്നില്ല. കൽക്കരി വിലവർദ്ധിപ്പിച്ച അദാനി രാജ്യത്തെ സാധാരണക്കാരുടെ 12000 കോടി രൂപ കൈക്കലാക്കി എന്നും അദ്ദേഹംആരോപിച്ചു.ഫിനാൻഷ്യൽ ടൈംസ് പത്രത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ…

Read More

ഇന്ത്യയിൽ സ്വവർഗ്ഗവിവാഹത്തിന് നിയമസാധുതയില്ല, ഹർജി തള്ളി

ന്യൂഡൽഹി: സ്വവർഗ്ഗ വിവഹത്തിന് നിയമ സാധുതയില്ലന്ന് സുപ്രീം കോടതി. രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയിലൂടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ തീരുമാനം കൈക്കൊണ്ടത്. മേയ് 11നു വാദം പൂർത്തിയാക്കിയ ഹർജികളിൽ അഞ്ച് മാസത്തിനു ശേഷമാണ് കോടതി ഇന്നു വിധി പറഞ്ഞത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗൾ എന്നിവർ സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ അനുകൂലിച്ചു. അതേസമയം, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്….

Read More

212 പേര്‍ അടങ്ങിയ സംഘത്തിൽ 9 മലയാളികളുമായി ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട ആദ്യ വിമാനം ഡൽഹിയിലെത്തി. 212 പേരുള്ള സംഘത്തില്‍ ഒമ്പത് മലയാളികളുമുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇസ്രയേലില്‍നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് നടപ്പാക്കുന്ന ദൗത്യമാണ് ‘ഓപ്പറേഷൻ അജയ്’. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിൽ എത്തിയിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹികേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമാണ് ‘ഓപ്പറേഷൻ അജയ്’. ഇസ്രയേലില്‍ നിന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial