ആശാവർക്കർമാരുടെ പ്രശ്നം;കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് എംപിമാര്‍
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി യുഡിഎഫ് എംപിമാര്‍. യോഗത്തില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം ഉന്നയിച്ചു. അനുഭാവപൂര്‍വ്വം കാര്യങ്ങള്‍ പരിഗണിക്കാമെന്ന് നിര്‍മ്മലാ സീതാരാമന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ വിഷയവുമായി ബന്ധപ്പെട്ട ഒരു നിവേദനം യുഡിഎഫ് എംപിമാര്‍ മന്ത്രിക്ക് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നിലപാട് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാണിച്ചതായാണ് വിവരം. അതേസമയം ധനമന്ത്രിയുമായുള്ള ചര്‍ച്ച 50 മിനിറ്റോളം നീണ്ടു നിന്നെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. 72 കേന്ദ്ര ആവിഷ്‌കൃത പദ്ധതിയില്‍ എം പി…

