പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും സ്വർണ്ണാഭരണം, വിട്ടുകാർക്ക് കൈമാറി ഹരിത കർമ്മ സേനാംഗങ്ങൾ

അരിക്കുളം: പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് ചാക്കുകെട്ടിൽ നിന്ന് ലഭിച്ച സ്വർണാഭരണം ഉടമസ്ഥന് തിരികെ നൽകി മാതൃക കാണിച്ചു.അരിക്കുളം ഒറവിങ്കൽ ഇല്ല വിഷ്ണു നമ്പൂതിരിയുടെ വീട്ടിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നാണ് സ്വർണ ലോക്കറ്റ് ഹരിത കർമ്മ സേനാംഗങ്ങളായ രജിതക്കും സുമതിക്കും ലഭിച്ചത്.സ്വർണാഭരണം ഒറവിങ്കൽ ഇല്ല വിഷ്ണു നമ്പൂതിരിയുടെ കുടുംബാംഗങ്ങളുടെതായിരിക്കാമെന്ന് മനസ്സിലാക്കിയ അവർ ഉടൻ തന്നെ ആഭരണവുമായി ഇല്ലത്ത് എത്തി വിട്ടുടമയെ ഏൽപ്പിച്ചു. ഹരിത കർമ്മ സേനാംഗങ്ങളെ നാട്ടുകാർ അഭിനന്ദിച്ചു

Read More

സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുത്:  മന്ത്രി ഡോ. ആർ. ബിന്ദു

        തിരുവനന്തപുരം:സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാരിന്റെ നിർബന്ധമെന്ന്  ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ‘സി.എം. റിസർച്ചർ സ്‌കോളർഷിപ്പ് പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  മറ്റ് സ്‌കോളർഷിപ്പുകളോ ഫെലോഷിപ്പുകളോ ലഭിക്കാത്ത, സംസ്ഥാനത്തെ സർവ്വകലാശാലകളിലോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 10,000 രൂപ നിരക്കിൽ (പ്രതിവർഷം 1,20,000 രൂപ) 3 വർഷം വരെ സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച…

Read More

സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവം; രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ്

കൊച്ചി: കലൂർ ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎൽഎ ജിസിഡിഎക്ക് വക്കീൽ നോട്ടീസ് അയച്ചു. കഴിഞ്ഞവർഷം ഡിസംബർ 29 നാണ് അപകടമുണ്ടായത്. 12,000 പേർ ഒരുമിച്ച് നൃത്തം ചെയ്യുന്നവേദിയായിരുന്നു അപകടത്തിൽപ്പെട്ടത്. അരലക്ഷത്തോളം പേർ ഒത്തുകൂടിയ പരിപാടിയിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് നോട്ടീസിൽ പറഞ്ഞു. തറനിരപ്പിൽനിന്ന് 10.5 മീറ്റർ ഉയരത്തിലായിരുന്നു വേദി. കൈവരി ഉണ്ടായിരുന്നില്ല. മുൻനിര സീറ്റിനുമുൻപിൽ ഉണ്ടായിരുന്നത് 50 സെൻ്റീമീറ്റർ സ്ഥലമാണ്. ഇതിലൂടെ…

Read More

സിപിഐ ചതിയൻ ചന്തുവെന്ന് വെളളാപ്പളി;തിരിച്ചടിച്ച് ബിനേയ് വിശ്വം

തിരുവനന്തപുരം: പരസ്പരം വാദപ്രതിവാദങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. ചതിയന്‍ ചന്തുമാരാണ് പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ് പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചതിയന്‍ ചന്തു എന്ന തൊപ്പി ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളിക്ക് തന്നെയാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. സര്‍ക്കാരിന് മാര്‍ക്കിടാന്‍ ആരും ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും…

Read More

സ്കൈ ജ്വല്ലറിയില്‍ നടന്നത് വൻ കവര്‍ച്ച, 10 കോടിയുടെ സ്വര്‍ണവും ഡയമണ്ടും കൊള്ളയടിച്ചവരെ തിരഞ്ഞ് പൊലീസ്

ബംഗളൂരു : കർണാടകയിലെ ഹുൻസൂരില്‍ മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്കൈ ജ്വല്ലറിയില്‍ വൻ കവർച്ച. ഇടപാടുകാരെന്ന വ്യാജേന എത്തിയ അഞ്ചംഗ സംഘമാണ് 10 കോടി രൂപയുടെ സ്വർണവും ഡയമണ്ടും കൊള്ളയടിച്ചത്.കൊള്ള നടന്ന് 24 മണിക്കൂറിന് ശേഷവും പ്രതികളെ കുറിച്ചുള്ള ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും രണ്ടരയ്ക്കും ഇടയിലാണ് കർണാടകത്തെ നടുക്കിയ ഈ ജ്വല്ലറി കവർച്ച നടന്നത്. ഇടപാടുകാരെന്ന വ്യാജേന എത്തിയ അഞ്ചംഗ സംഘം ജീവനക്കാരെയും സ്വർണം വാങ്ങാനെത്തിയവരെയും തോക്കുചൂണ്ടി ബന്ദികളാക്കി കവർച്ച നടത്തുകയായിരുന്നു. ആറ്…

Read More

മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും

കൊല്ലത്ത് നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച യുവഡോക്ടറുടെ അവയവങ്ങള്‍ ദാനം ചെയ്യും. ഉമയനല്ലൂർ സ്വദേശി അശ്വിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മരിച്ച അശ്വിൻ്റെ ഹൃദയ വാല്‍വ് ശ്രീചിത്രയിലേക്കും കരള്‍ കിംസ് ആശുപത്രിയിലേക്കും കണ്ണ് ചൈതന്യയിലേക്കുമാണ് കൊണ്ട് പോകുന്നത്. ഈ മാസം 20 ന് കോഴിക്കോട് കൂടരഞ്ഞിയില്‍ നീന്തല്‍ കുളത്തില്‍ ഉണ്ടായ അപകടത്തിലാണ് അശ്വിന് ഗുരുതരമായി പരുക്കേറ്റത്. അപകടത്തെ തുടർന്ന് എൻഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.

Read More

ബന്ധുവിനെ റെയിൽവേ സ്റ്റേഷനിൽ വിട്ട് മടങ്ങവേ ടോറസ്സ് ലോറി സ്കൂട്ടറിൽ ഇടിച്ചു, കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

   കൊല്ലം : എതിരെ വന്ന ടോറസ്സ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. കൊട്ടാരക്കര കോട്ടത്തല സ്വദേശി സുലജ ശ്രീകുമാർ (39) ആണ് മരിച്ചത്. ഭരണിക്കാവ് സിനിമ പറമ്പിൽ പുലർച്ചെയോടെയായിരുന്നു അപകടം. ബന്ധുവിനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം തിരികെ മടങ്ങുമ്പോഴാണ് അപകടം. ടോറസ് ലോറി സുലജ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച ശേഷം അല്പ ദൂരം വലിച്ച് കൊണ്ടുപോവുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ…

Read More

ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനിനുള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; റോഡിലേക്ക് വലിച്ചെറിഞ്ഞു

       ഹരിയാന ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനിന് ഉള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അതിക്രമത്തിനുശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു.മുഖത്തും തലയ്ക്കിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിനായി കാത്തുനിന്ന 25 കാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാനിനുള്ളില്‍ കയറ്റിയായിരുന്നു കൊടുംക്രൂരത. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അമ്മയുമായി വഴക്കിട്ട യുവതി താന്‍ അസ്വസ്ഥയാണെന്നും ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നും സഹോദരിയെ അറിയിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അര്‍ധരാത്രി വാഹനങ്ങള്‍ ലഭിക്കാതായതോടെ പ്രതികള്‍ നല്‍കിയ ലിഫ്റ്റ്…

Read More

2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം; സംസ്ഥാനത്തും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

      2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം. സംസ്ഥാനത്ത് ഏറ്റവും വലിയ ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയില്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവളം, ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് ബീച്ച് ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ പരേഡ് ഗ്രൗണ്ടിന് പുറമേ ഇക്കുറിയും വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കും. മൂന്നാറില്‍ ഹോംസ്റ്റേകളില്‍ ഉള്‍പ്പെടെ ഇതിനകം ബുക്കിങ്ങ് നിറഞ്ഞ് കഴിഞ്ഞു. ഡല്‍ഹിയിലും മുംബൈയിലും ചെന്നൈയിലും വിപുലമായ ന്യൂഇയര്‍ ആഘോഷങ്ങളാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന്…

Read More

ഇൻഡോറിൽ മലിനജലം കുടിച്ച് 8 മരണം

        മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് 8 പേർ മരിച്ചു. ഭഗീരത്പുര പ്രദേശത്താണ് തിങ്കളാഴ്ച രാത്രിയിൽ മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെ തുടർന്ന് പ്രദേശവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. നൂറിലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നഗരസഭ വിതരണം ചെയ്‌ത വെള്ളത്തിൽ രുചി വ്യത്യാസവും ഗന്ധവും ഉണ്ടായിരുന്നതായി താമസക്കാർ ആരോപിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് വർമ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 കാരൻ ചികിത്സയ്ക്കിടെ ഹൃദയാഘാതം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial