സ്വർണവിലയിൽ വൻ വർധനവ്; അറിയാം ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 46,000ലേക്ക് നീങ്ങുന്ന സ്വര്‍ണവില ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്. 45,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 5735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 14ന് 44,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചക്കിടെ 1500രൂപയിലധികമാണ് വര്‍ധിച്ചത്. നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ശനിയാഴ്ച മുതലാണ് വീണ്ടും…

Read More

അതിശക്തമായ മഴ; ഗുജറാത്തിൽ മിന്നലേറ്റ്‌ 20 പേർ മരിച്ചു

ഗുജറാത്ത്: ഗുജറാത്തിൽ മിന്നലേറ്റ്‌ 20 പേർ മരിച്ചു.ഞായറാഴ്ച മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മിന്നലേറ്റ്‌ ചിലയിടങ്ങളിൽ കന്നുകാലികളും ചത്തിട്ടുണ്ട്‌. ശക്തമായ മഴയിൽ വ്യാപകമായ കൃഷിനാശവും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. സംസ്ഥാന ദുരന്തനിവാരണ സേനയുടെ കണക്കനുസരിച്ച്‌ ഗുജറാത്തിലെ 251 താലൂക്കുകളിൽ 220 എണ്ണത്തിലും ഞായറാഴ്‌ച പത്ത്‌ മണിക്കൂറിനിടെ 50 മില്ലീമീറ്റർ വരെ മഴ ചെയ്‌തു. സൂറത്ത്, സുരേന്ദ്രനഗർ, ഖേദ, തപി, ബഹാറുച്, അമ്രേലി തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…

Read More

യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പള്ളിക്കൽ സ്വദേശിയായ പ്രതി അറസ്റ്റിൽ

കി​ളി​മാ​നൂ​ർ: പള്ളിക്കൽ എംഎം മുക്കിൽ ബഹളം വച്ചത് ചോദ്യം ചെയ്ത യുവാക്കളെ കുത്തിക്കൊലപെടുത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പ​ള്ളി​ക്ക​ൽ കെ.​കെ കോ​ണം ഷ​ഫീ​ഖ് മ​ൻ​സി​ലി​ൽ അ​ർ​ഷാ​ദിനെയാണ് പി​ടി​കൂടിയത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മൂ​ത​ല സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ്, സ​ജീ​വ് എ​ന്നി​വ​രെ​യാ​ണ് ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്. എം.​എം മു​ക്കി​ൽ പ്ര​തി ബ​ഹ​ളം വ​ച്ച​ത് യു​വാ​ക്ക​ൾ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​​ഗ്യ​മാ​ണ് ആ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. പ​ള്ളി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. ശ്രീ​ജേ​ഷ്, എ​സ്.​ഐ എം. ​സാ​ഹി​ൽ, സു​നി​ൽ, അ​നി​ൽ കു​മാ​ർ, മ​നോ​ജ്, ബി​ന്ദു, മ​ഹേ​ഷ്,…

Read More

പരിശോധനക്കിടെ നിർത്താതെ പോയ ബൈക്കിനെ പിന്തുടർന്ന് പോലീസ്; കൈയുറക്കുള്ളിൽ നിന്ന് പിടികൂടിയത് എംഡിഎംഎ

കൊച്ചി: പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും ബൈക്ക് നിർത്താതെ പോയ രണ്ട് പേരെ പിന്തുടർന്ന് പിടികൂടിയത് 25 ഗ്രാം എംഡിഎംഎ. ഞാറയ്ക്കൽ വളപ്പിൽ താമസിയ്ക്കുന്ന മട്ടാഞ്ചേരി ചക്കരയിടുക്ക് കുറുങ്ങാട്ടിൽ ഫൈസൽ (48), ചക്കരയിടുക്ക് കാട്ടൂക്കാരൻ കുഞ്ഞുമുഹമ്മദ് (48) എന്നിവരാണ് പിടിയിലായത്. ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, അങ്കമാലി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശേധനയിൽ അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ചാണ് സാഹസികമായി…

Read More

ചാവക്കാട് വീട്ടമ്മയുടെ ഗർഭാശയത്തിൽ നിന്ന് രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു.

ചാവക്കാട്:വീട്ടമ്മയുടെ ഗർഭാശയത്തിൽ നിന്ന് രണ്ടര കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു.ചിറ്റാട്ടുകര സ്വദേശിനിയായ 39കാരിയുടെ ഗർഭാശയത്തിൽ നിന്നാണ് രണ്ടര കിലോ തൂക്കമുള്ള വലിയ മുഴ കണ്ടെത്തി നീക്കം ചെയ്തത്.കടുത്ത വയറുവേദനയും, ശർദിയും കണ്ടതിനെ തുടർന്നാണ് ഇവർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിയത്. തുടർന്ന് അൾട്രാസോണോഗ്രഫി പരിശോധനയിലൂടെ ഗർഭാശയത്തിൽ മുഴയുള്ളതായി കണ്ടെത്തി.ഉടൻ നീക്കം ചെയ്യണമെന്ന് ഡോക്ടർ സുജാതയുടെ നിർദ്ദേശത്തെ തുടർന്ന് ലാപരോടോമി സർജറി നടത്തി മുഴ നീക്കം ചെയ്തു.മുഴ പൂർണമായും പുറത്തെടുക്കുക എന്നത് ഏറെ വെല്ലുവിളിയായിരുന്നു.ഇത് വിജയകരമായി പൂർത്തീകരിച്ചതായും…

Read More

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി ബന്ധുക്കളായ വിദ്യാർത്ഥിയും യുവാവുമാണ് മരിച്ചത്

മലപ്പുറം:വാഴയൂരിനടുത്ത് കാരാട് ചാലിയാർ പുഴയിൽ പൊന്നേപാടം കടവിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാരാട് കണ്ണാഞ്ചേരി സ്വദേശി ജൗഹർ (39)ജൗഹറിൻ്റെ സഹോദരൻ്റെ മകൻ നബ്സാൻ (15)എന്നിവരാണ് മുങ്ങി മരിച്ചത്.കക്ക വാരാൻ പുഴയിൽ ഇറങ്ങിയ രണ്ട് പേരെയും കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

Read More

കേരളോത്സവത്തിന് കൊടിയിറങ്ങി, നെടുമങ്ങാട്‌ ബ്ലോക്ക് ഓവറോൾ ചാമ്പ്യന്മാർ

ചിറയിൻകീഴ് :നാല് ദിവസം നീണ്ടുനിന്ന തിരുവനന്തപുരം ജില്ലാതല കേരളോത്സവം സമാപിച്ചു. കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ നിന്നും 338 പോയിന്റോടെ നെടുമങ്ങാട് ബ്ലോക്ക് ഒന്നാം സ്ഥാനവും വാമനപുരം ബ്ലോക്ക് രണ്ടാം സ്ഥാനവും അതിയന്നൂർ ബ്ലോക്ക് മൂന്നാം സ്ഥാനവും സ്വന്തമാക്കി. വാമനപുരം ബ്ലോക്കിനു 237ഉം അതിയാന്നൂർ ബ്ലോക്കിനു 228 പോയിന്റുകളും ലഭിച്ചു. അഴൂർ ഗവൺമെന്റ് എൽ.പി.എസിൽ നടന്ന സമാപനസമ്മേളനം എ എ റഹീം എംപി ഉദ്ഘാടനം ചെയ്തു. നിരവധി പ്രതിഭകളെ സൃഷ്‌ടിച്ച കേരളോത്സവം കേരളത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം…

Read More

പകർച്ചവ്യാധികൾ വ്യാപിക്കുന്നു: മൂന്നുജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകൾക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം.തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പകർച്ചപ്പനി പ്രതിരോധം ചർച്ചചെയ്യാൻ കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിൻ്റേതാണ് നിർദ്ദേശം. മൂന്ന് ജില്ലകളിലെയും നഗര, തീരദേശ പരിധികളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. ഇടവിട്ട് മഴ തുടരുന്നതിനാൽ രോഗികളുടെ എണ്ണത്തിൽ ഉടനൊരു കുറവ് ഉണ്ടാകാൻ ഇടയില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായില്ലെന്നും വിലയിരുത്തലുണ്ടായി. അതേസമയം, സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം…

Read More

റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം.

പത്തനംതിട്ട: ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ്സുടമ ഗിരീഷിന് ജാമ്യം. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് പാലായിലെ വീട്ടിൽനിന്ന് ഗിരീഷിനെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നത്.കോട്ടയത്തെ വീട്ടിൽനിന്നും അറസ്റ്റ് ചെയ്ത് എറണാകുളം മരട് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി.കഴിഞ്ഞ ദിവസം തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസ് എം.വി.ഡി പിടിച്ചെടുത്ത് പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.പൊലീസിൻ്റെ പ്രതികാര…

Read More

‘റോബിൻമാർക്ക്’ തിരിച്ചടി; നിർണായക ഉത്തരവ്, ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആക്കാനാവില്ല

കൊച്ചി : ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താമെന്നും കോടതി ഉത്തരവിട്ടു. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി അറിയിച്ചു. പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരായ കൊല്ലം സ്വദേശികളുടെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial