സ്പാനറിനും ട്രിമ്മറിനുമിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ 24 ലക്ഷം രൂപയുടെ 454 ഗ്രാം സ്വർണം പിടികൂടി

എറണാകുളം: സ്പാനറിന്റെയും ട്രിമ്മറിന്റെയും ഇടയിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം. മസ്‌കറ്റിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നും 24 ലക്ഷം രൂപയുടെ 454 ഗ്രാം സ്വർണമാണ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് കസ്റ്റംസ് യാത്രക്കാരനെ പരിശോധിച്ചത്. തുടർന്ന് ഇയാളുടെ സാധനങ്ങൾ പൊട്ടിച്ച് നോക്കിയപ്പോഴായിരുന്നു സ്പാനറിനും ട്രിമ്മറിനുമിടയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്

Read More

പിതാവിനെ ചീത്ത വിളിച്ച വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി, പ്രതിക്ക് ജീവപര്യന്തം ശിക്ഷ

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് പാലംപട്ടയിൽ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കാഞ്ഞിരപ്പുഴ പാലാംപട്ട ഫാത്തിമ വധക്കേസിൽ അത്തിപ്ര റഷീദിനാണ് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 2011 ജൂൺ മുന്നിനാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. മുൻ വൈരാഗ്യത്തിൻ്റെ പേരിലാണ് വീട്ടിലുറങ്ങി കിടന്നിരുന്ന പൊറ്റശ്ശേരി പാലാംപട്ട ഈയ്യമ്പലം അക്ഷര കോളനിയിലെ ഫാത്തിമയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ പിതാവിനെ കൊല്ലപ്പെട്ട ഫാത്തിമ ചീത്ത വിളിച്ചതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. തന്റെ പിതാവിനെ…

Read More

യുവാക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ

കിളിമാനൂർ: പള്ളിക്കൽ എംഎം മുക്കിൽ ബഹളം വച്ചത് ചോദ്യം ചെയ്ത യുവാക്കളെ കുത്തിക്കൊലപെടുത്താൻ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പള്ളിക്കൽ കെ.കെ കോണം ഷഫീഖ് മൻസിലിൽ അർഷാദിനെയാണ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച മൂതല സ്വദേശികളായ രാജേഷ്, സജീവ് എന്നിവരെയാണ് കത്തികൊണ്ട് ആക്രമിച്ചത്. എം.എം മുക്കിൽ പ്രതി ബഹളം വച്ചത് യുവാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമത്തിലേക്ക് നയിച്ചത്. പള്ളിക്കൽ ഇൻസ്പെക്ടർ വി.കെ. ശ്രീജേഷ്, എസ്.ഐ എം. സാഹിൽ, സുനിൽ, അനിൽ കുമാർ, മനോജ്, ബിന്ദു, മഹേഷ്,…

Read More

ചെക്ക് കേസ്; ‘റോബിൻ’ ബസ് ഉടമ ഗിരീഷ് പോലീസ് കസ്റ്റഡിയിൽ

കോട്ടയം:2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് റോബിൻ ബസ് നടത്തിപ്പുകാരൻ അറസ്റ്റിൽ. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം. 2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു. റോബിൻ ബസുടമയ്‌ക്കെതിരെ പരാതിയുമായി സഹോദരൻ ബേബി ഡിക്രൂസ് രംഗത്തുവന്നിരുന്നു….

Read More

കിണറ്റിൽ വീണ മകളെയും മകളെ രക്ഷിക്കാൻ കൂടെ ചാടിയ അച്ഛനെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി

തിരുവനന്തപുരം: കിണറ്റിൽ ചാടിയ പെൺകുട്ടിയെയും പിന്നാലെ രക്ഷിക്കാൻ ചാടിയ പിതാവിനെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കുടുംബപ്രശ്നത്തെ തുടർന്നാണ് പത്തൊമ്പതുകാരിയായ മകൾ കിണറ്റിൽ ചാടിയത്. ഇരുവർക്കും ഗുരുതര പരിക്ക് ഇല്ല. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വാതി കോൺവെൻറ് റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് തിരുവനന്തപുരം ഫയർഫോഴ്സ് നിലയത്തിൽ സന്ദേശം എത്തുന്നത്. തുടർന്ന് ഫയർഫോഴ്സ് സംഘം എത്തുമ്പോൾ വെള്ളം കോരുന്ന തൊട്ടിയിൽ കെട്ടിയിരുന്ന കയറിൽ അച്ഛൻ മകളെയും പിടിച്ചു നിൽക്കുന്നത് ആണ് കാണുന്നത്. ഉടൻ തന്നെ റെസ്ക്യൂ…

Read More

വയലിനിസ്റ്റ് ബി ശശികുമാർ അന്തരിച്ചു

കൊച്ചി: വയലിൻ വിദഗ്‌ധൻ ബി ശശികുമാർ അന്തരിച്ചു. 77 വയസ്സായിരുന്നു. തിരുവല്ല സ്വദേശിയാണ്.അന്തരിച്ച സംഗീത സംവിധായകൻ ബാലഭാസ്കർ അനന്തരവനാണ് .കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. തിരുവല്ല ബ്രദേഴ്‌സ് എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരിലെ നാദസ്വരം വിദ്വാൻ കൊച്ചുകുട്ടപ്പൻ എന്ന എം കെ ഭാസ്ക‌ര പണിക്കരുടെയും സരോജിനിയമ്മയുടെയും മകനായി 1949 ഏപ്രിൽ 27 നാണ് ശശി കുമാറിന്റെ ജനനം. കർണ്ണാടക സംഗീതജ്ഞൻ കൂടിയാണ് ശശികുമാർ. സ്വാതി തിരുനാൾ കോളേജിൽ നിന്ന് ഗാനഭൂഷണവും…

Read More

വില്പ്പന നടത്തുക ഇരുചക്ര വാഹനങ്ങളിൽ കറങ്ങി; വയനാട്ടിൽ കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വിവിധ കേസുകളിലായി കഞ്ചാവ് വില്‍പ്പനക്കാരായ മൂന്ന് യുവാക്കളെ എക്‌സൈസ് പിടികൂടി. അമ്പലവയല്‍ അയിരംകൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ ടി.എസ്. സഞ്ജിത് അഫ്താബ് (21), അമ്പലവയല്‍ കുമ്പളേരി കാത്തിരുകോട്ടില്‍ പി.വി. പ്രവീണ്‍ (20), അമ്പലവയല്‍ കുറ്റിക്കൈത തടിയപ്ലില്‍ വീട്ടില്‍ ആല്‍ബിന്‍ ക്ലീറ്റസ് (19) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്ത് പിടികൂടാനായി നിയോഗിച്ച പ്രത്യേക സ്‌ക്വാഡും ജില്ല എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി മുത്തങ്ങക്കടുത്ത പൊന്‍കുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കളെ പിടികൂടിയത്. 630 ഗ്രാം കഞ്ചാവും സംഘം…

Read More

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; പ്രതി ഭാസുരാംഗന് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അ‌റസ്റ്റിലായ മുൻ പ്രസിഡന്റ് ഭാസുരാംഗനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എറണാകുളം ജയിലില്‍ വച്ചാണ് ഭാസുരാംഗന്‍റെ ആരോഗ്യനില മോശമായത്. തുടർന്ന് എറണാകുളം ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജയിലിലെ ഡോക്ടര്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഭാസുരാംഗന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കോടതിയെ ധരിപ്പിക്കുകയും റിമാന്റ് ഒഴിവാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇഡി ഇത് എതിർത്തു. തുടർന്ന് ശരീരിക അ‌സ്വസ്തതകൾ പ്രകടിപ്പിക്കുന്നതിനാൽ മതിയായ ചികിത്സകൾ ഉറപ്പാക്കണമെന്ന്…

Read More

1500 ലിറ്റർ സ്പിരിറ്റുമായി തളിപ്പറമ്പ് സ്വദേശികൾ അറസ്റ്റിൽ

തൃശൂർ : 1500 ലിറ്റർ സ്പിരിറ്റുമായി രണ്ട് തളിപ്പറമ്പ് സ്വദേശികൾ തൃശൂരിൽ എക്സൈസ് പിടിയിലായി. ലിനീഷ്, നവീൻ എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ ചാവക്കാട് ഇടക്കഴിയൂർ എന്ന സ്ഥലത്ത് വെച്ച് ടാറ്റാ ഇൻട്രാ മിനി ലോറിയിൽ ചകിരി ചാക്കുകളുടെ മറവിൽ 43 പ്ലാസ്റ്റിക് കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന സ്പിരിറ്റാണ് പിടികൂടിയത്. പിടികൂടിയ ഇരുവരേയും കേസിന്റെ മേൽ നടപടികൾക്കായി ചാവക്കാട് എക്സൈസ്…

Read More

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; തെറ്റ് തിരുത്താൻ ദേശീയ നേതൃത്വം തയാറാകണമെന്ന് വി എം സുധീരൻ

തൃശൂർ: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. തെരഞ്ഞെടുപ്പ് രീതി ശരിയല്ലെന്ന് കേരളത്തിലെ നേതാക്കൾ ഒറ്റക്കെട്ടായി പറയണമായിരുന്നെന്ന് സുധീരൻ പറഞ്ഞു. ഏജൻസിയുടെ താത്പര്യം മറ്റൊന്നാണെന്നും പാകപ്പിഴ സംഭവിച്ചിരിക്കുന്നത് ഓൾ ഇന്ത്യ യൂത്ത് കോൺഗ്രസിനാണെന്നും സുധീരൻ പറഞ്ഞു. യാഥാർഥ്യബോധത്തോടുകൂടി കാര്യങ്ങൾ മനസിലാക്കി മുന്നോട്ടു പോയില്ലെന്നും ഈ തെരഞ്ഞെടുപ്പ് രീതി ഗുണകരമല്ലെന്നും സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്നു മാസം മുൻപ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം നടന്ന വേളയിൽ തെരഞ്ഞെടുപ്പിലെ പിഴവ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial