Headlines

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം അറിയിക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം :സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം അറിയിക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. Know your Candidate എന്ന പേരിലുള്ള ഈ ആപ്ലിക്കേഷനിൽ സ്ഥാനാർത്ഥികൾ അവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തണം. ഇതിലൂടെ രാജ്യത്തെ ജനങ്ങൾക്ക് സ്ഥാനാർത്ഥികളുടെ ക്രിമിനൽ ചരിത്രം ഉൾപ്പെടയുള്ള കാര്യങ്ങൾ മനസിലാക്കാം. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാണ്. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയും ഈ സേവനം ലഭിക്കും

Read More

പാലക്കാട് പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ബസും തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചു

മലപ്പുറം :കുറ്റിപ്പുറം കെഎംസിടി കോളജില്‍ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പാലക്കാട് ചാലിശ്ശേരി ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ബസിലെ വിദ്യാര്‍ത്ഥിനികളെ പ്രദേശവാസികളായ സാമൂഹ്യവിരുദ്ധര്‍ ശല്യം ചെയ്തിരുന്നു. ഇത് സഹപാഠികള്‍ ചോദ്യം ചെയ്തതിനെതുടര്‍ന്ന് വിദ്യാര്‍ത്ഥികളെ സാമൂഹ്യവിരുദ്ധര്‍ മര്‍ദിക്കുകയായിരുന്നു. ബസ് തകര്‍ക്കാനും സാമൂഹ്യവിരുദ്ധരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ചാലിശ്ശേരി പൊലീസ് സംഭവസ്ഥലത്തെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി വരികയാണ്.. വൈകീട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം നടന്നത്. പറമ്പിക്കുളത്തേക്കാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന…

Read More

കിളിമാനൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ഇനി മോഡൽ സ്കൂളുകളുടെ പട്ടികയിലേക്ക്

തിരുവന്തപുരം : കിളിമാനൂരിലെ വിദ്യാഭ്യാസ മുത്തശ്ശിയായ കിളിമാനൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിനെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം ജില്ലയിലെ മോഡൽ സ്കൂളുകളുടെ പട്ടികയിലേക്ക് ഉയർത്തി. 128 വർഷത്തെ പാരമ്പര്യമുള്ള കിളിമാനൂർ ഗവ: എച്ച് എസ് എസ് നാടിന്റെ യശ്ശസ്സ് ലോകനിലവാരത്തിലേക്കുയർത്തുന്നതിന് മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കിളിമാനൂരിന്റെ വിദ്യാഭ്യാസ തറവാടെന്ന് വിശേഷിപ്പിക്കുന്ന ഈ സ്കൂൾ കഴിഞ്ഞ വർഷങ്ങളിലെല്ലാം തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും മികച്ച അക്കാഡമിക് നിലവാരം പുലർത്തിയിരുന്നു.ഏറ്റവും കൂടുതൽ വിജയ ശതമാനവും തുടർച്ചയായ വർഷങ്ങളിൽ ഏറ്റവും…

Read More

മുഴുവൻ കയ്യേറ്റവും ഒഴിപ്പിക്കും, ഒഴിപ്പിക്കരുതെന്ന ആവശ്യവുമായി കളക്ടറെ വിളിച്ചിട്ട് കാര്യമില്ല: കെകെ ശിവരാമൻ

ഇടുക്കി: ദൗത്യസംഘം മുഴുവൻ കയ്യേറ്റവും ഒഴിപ്പിക്കുമെന്നും ഒഴിപ്പിക്കൽ നിർത്തില്ലെന്നും സിപിഐ ഇടുക്കി മുൻ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തുമെന്നും ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടറുടെ ഉറപ്പു ലഭിച്ചെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് വ്യക്തമാക്കിയിരുന്നു. സിവി വർഗീസിന്റെ പ്രസ്താവനക്കെതിരെ ആയിരുന്നു കെ കെ ശിവരാമന്റെ പ്രതികരണം. ഒഴിപ്പിക്കരുതെന്ന് പറഞ്ഞ് ജില്ലാ കളക്ടറെ ആരും വിളിച്ചിട്ടില്ല. അങ്ങനെ വിളിച്ചിട്ട് കാര്യമില്ലെന്നും ശിവരാമൻ വ്യക്തമാക്കി. ഈ നിലപാട് റവന്യൂ മന്ത്രി രാവിലെ…

Read More

പരാതിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കരുത്;കേരള ഹൈക്കോടതി

കൊച്ചി: കേവലം പരാതിയുടെ പേരില്‍ മാത്രം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കരുതെന്ന് കേരള ഹൈക്കോടതി. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സംബന്ധിച്ച പരാതികളില്‍ അന്വേഷണം എട്ട് മാസത്തിനകം പൂര്‍ത്തീകരിച്ച് തുടര്‍നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. മലപ്പുറം സ്വദേശി പി. മൊയ്തീന്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് കോടതിയുടെ നടപടി. ഇതുള്‍പ്പെടെ നൂറോളം ഹരജികളാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ഹരജികള്‍ ഒരുമിച്ച് പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. ഏതെങ്കിലും ഒരു ഇടപാട് നടന്നതുമായി ബന്ധപ്പെട്ടാവും പരാതി ഉയര്‍ന്നത്. ആ തുക മാത്രമേ മരവിപ്പിക്കാന്‍…

Read More

അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യത; കാലവർഷം രാജ്യത്ത്‌ നിന്ന് ഇന്ന് പൂർണമായും പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കാലവർഷം രാജ്യത്ത്‌ നിന്ന് ഇന്ന് പൂർണമായും പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്,അടുത്ത 72 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേരാൻ സാധ്യത. എന്നിരുന്നാലും തുടക്കം ദുർബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് . തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദം (Low Pressure) സ്ഥിതിചെയ്യുന്നു . അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാവുകയും (Well Marked Low Pressure) തുടർന്ന് ഒക്ടോബർ 21 ഓടെ…

Read More

സഹകരണപ്രസ്ഥാനങ്ങളെ തകർക്കരുത് ഇ ഡി നടത്തുന്നത് രാഷ്ട്രീയ വേട്ട;ഡിവൈഎഫ്ഐ കാസർഗോഡ് ഹെഡ്പോസ്റ്റോഫീസ് മാർച്ച്‌
സംഘടിപ്പിച്ചു.

സഹകരണപ്രസ്ഥാനങ്ങളെ തകർക്കരുത്,ഇ.ഡിനടത്തുന്നത് രാഷ്ട്രീയവേട്ട എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി.സംസ്ഥാന പ്രസിഡന്റ്‌ വി.വസീഫ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡൻ്റ് ഷാലു മാത്യുഅധ്യക്ഷനായി.ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന കമ്മിറ്റി അംഗം സബീഷ് എന്നിവർ സംസാരിച്ചു.കാസർകോട് പഴയ ബസ്സ്റ്റാൻ്റിൽ നിന്നാരംഭിച്ച മാർച്ചിൽജില്ലയിലെ വിവിധ ഘടകങ്ങളിൽ നിന്നെത്തിയ ആയിരത്തോളം യുവജനപ്രവർത്തകർ അണിനിരന്നു.

Read More

കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: ആറു വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുൻ ഭവനത്തിൽ മിഥുനെ(26)യാണ് ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി തടവ് അനുഭവിക്കണം. പിഴത്തുക പെൺകുട്ടിക്ക് നൽകണം. കുട്ടിക്ക് ലീഗൽ സർവീസസ് അതോറിട്ടി നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.2021 നവംബർ 30-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെവീട്ടിൽ…

Read More

ഡോ. പി കെ മോഹന്‍ലാല്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. പി കെ മോഹൻലാൽ അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്നു പുലർച്ചെ തിരുവനന്തപുരം നാലാഞ്ചിറയിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. മുൻ ആയുർവേദ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറാണ്. തിരുവനന്തപുരം ആയുർവേദ കോളജിൽ പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ ആയുർവേദ വിദ്യാഭ്യാസം എന്ന പുസ്തകം അടക്കം നിരവധി കൃതികളുടെ കർത്താവാണ്.

Read More

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ ആരംഭിച്ചു; അഞ്ച് ഏക്കര്‍ ഏലത്തോട്ടത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു

ചിന്നക്കനാൽ: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ച് സർക്കാർ. ആനയിറങ്കൽ -ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി ഏല കൃഷി നടത്തിയതാണ് ആദ്യം ഒഴിപ്പിച്ചത്. ജില്ലാ കലക്ടറുടെ കീഴിലുള്ള ദൗത്യ സംഘത്തിന്റേതാണ് നടപടി. അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് കയ്യേറിയ അഞ്ച് ഏക്കർ അമ്പത്തി അഞ്ച് സെന്റ് സ്ഥലലമാണ് ഒഴിപ്പിച്ചത്. കയ്യേറ്റ ഭൂമിയിൽ ദൗത്യസംഘം സർക്കാർ ഭൂമിയെന്ന ബോർഡ് സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥർ സീൽ ചെയ്തു. അതിരാവിലെ ആറുമണിയോടെയാണ് ദൗത്യസംഘം സ്ഥലത്തെത്തിയത്. കോടതിയിൽ സമർപ്പിച്ച കയ്യേറ്റങ്ങളുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial