Headlines

തമിഴ്നാട്ടിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് 3 മരണം

തമിഴ്‌നാട്ടിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് 3 മരണം. തിരുപ്പൂർ ജില്ലയിലെ കമ്മ്യൂണിറ്റി ഹാളിന്റെ മേൽക്കൂരയാണ് തിങ്കളാഴ്ചത്തെ മഴയിൽ തകർന്നത്. ബസ് കാത്തുനിൽക്കുന്നതിനിടെ മഴ നനയാതിരിക്കാൻ ഹാളിൽ കയറി നിന്നവരാണ് അപകടത്തിൽപ്പെട്ടത്. മുരളി, മണികണ്ഠൻ, ഗൗതം എന്നിവരാണ് മരിച്ചത്. സ്ഥലത്തുണ്ടായിരുന്നവർ ഇവരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ 67 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വെട്ടുകാട് വെള്ളക്കെട്ടിൽ 67 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ശക്തമായ മഴയിൽ ജില്ലയിൽ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഓള്‍ സെയിന്റ്‌സ് കോളജിനു സമീപം ബാലനഗറില്‍ താമസിക്കുന്ന വിക്രമന്‍ ആണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണു മരണം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം

Read More

തൃശൂരിൽ ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.

തൃശൂര്‍: ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂറിലാണ് സംഭവം.ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. അബി ജോണ്‍, അര്‍ജുന്‍ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് മരിച്ചത്. അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്. ചിറയിൽ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ്…

Read More

കിളിമാനൂരിൽ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : കിളിമാനൂരിൽ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.പുതിയകാവ് ജംഗ്ഷനിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.കിളിമാനൂർ അടയമൺ കുന്നിൽ വീട്ടിൽ കെ.ലതിക (69) യാണ് മരണപ്പെട്ടത്.റോഡ് മുറിച്ചു കിടക്കുന്നതിനിടയിൽ പള്ളിക്കൽ ഭാഗത്ത് നിന്നും കിളിമാനൂരിലേക്ക് വന്ന ഉണ്ണികൃഷ്ണൻ എന്ന സ്വകാര്യ ബസ് പുതിയകാവ് ജംഗ്ഷനിൽ ആളിറക്കി മുന്നിലേക്ക് എടുത്തയുടൻ ലതികയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ കമിഴ്ന്നു വീണ ലതികയുടെ മുതുക് ഭാഗത്തായി ബസ്സിന്റെ മുൻചക്രം കയറുകയായിരുന്നു..ഉടൻ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ…

Read More

ഒക്ടോബര്‍ 24 മുതല്‍ ചില സ്‌മാര്‍ട് ഫോണുകളില്‍ വാട്‌സ് ആപ് ലഭിക്കില്ലെന്ന് മെറ്റ

ഒക്ടോബര്‍ 24 മുതല്‍ ചില സ്മാര്‍ട് ഫോണുകളില്‍ വാട്സ് ആപ് ലഭിക്കില്ലെന്ന് മാതൃകമ്ബനിയായ മെറ്റ അറിയിച്ചു. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും ഐ ഫോണുകളിലും വാട്സ് ആപ് ലഭിക്കില്ലെന്നാണ് മെറ്റയുടെ അറിയിപ്പ്.പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കാൻ വാട്സ്‌ആപ്പ് തീരുമാനിച്ചത്. പഴയ വേര്‍ഷനുകളില്‍ സുരക്ഷാ അപ്ഡേഷനുകള്‍ക്കുള്ള സാധ്യത കുറവാണെന്നതിനാലും മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറുകള്‍ പഴയ പതിപ്പുകളില്‍ കാര്യക്ഷമമായി ലഭ്യമാവാത്തതിനാലുമാണ് ചില സ്മാര്‍ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നതെന്ന്…

Read More

ആലപ്പുഴ കോൺവെന്റിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

ആലപ്പുഴ ബുധനൂരിൽ വിദ്യാർത്ഥിനി കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ. ബുധനൂർ ഉളുന്തിയിലെ കോൺവെന്റിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കന്യാസ്ത്രീ മഠത്തിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ്. ഉളുന്തിയിൽ പ്രവർത്തിക്കുന്ന സെന്റ് ആൻസ് കോൺവെന്റിൽ ആണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. മരണ കാരണം…

Read More

ബൈക്കും സ്വകാര്യ ബസും കൂടിയിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ നടന്ന വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരണപ്പെട്ടത്. സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് ദമ്പതികള്‍ മരിച്ചത്. ബസിന് പിന്നില്‍ ഇടിച്ച സ്‌കൂട്ടറില്‍ മറ്റൊരു ബസ് വന്നിടിക്കുകയായിരുന്നു. മലാപ്പറമ്പിന് സമീപം വെങ്ങേരിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് തൊട്ടു പിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ബസില്‍ ഇടിച്ചത്. ഈ സമയം തൊട്ടുപിന്നാലെ വന്ന ബസ് സ്‌കൂട്ടറില്‍ വന്നിടിച്ചു. അപകടത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നു. ദമ്പതികള്‍ ബാലുശ്ശേരി ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു….

Read More

വെള്ളക്കെട്ടില്‍പ്പെട്ട് പാമ്പുകടിയേറ്റു; 2018ന്റെ തിരക്കഥാകൃത്ത് ചികിത്സയിൽ

തിരുവനന്തപുരം :2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിലാണ് സംഭവമുണ്ടായത്. പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട എഴുത്തിന് വെള്ളായനിയില്‍ എത്തിയതായിരുന്നു അഖില്‍. എന്നാല്‍ തലസ്ഥാന നഗരിയില്‍ പെയ്ത അതിശക്തമായ മഴയില്‍ അകപ്പെട്ട് പോവുകയായിരുന്നു. അഖില്‍ താമസിച്ചിരുന്ന ഇടം ഒന്നാകെ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. അഖില്‍ തന്റെ അവസ്ഥ വിവരിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘വെള്ളം കയറിയ വീഡിയോ കണ്ടിട്ട് ഒരുപാട് പ്രിയപ്പെട്ടവരുടെ കോളുകൾ തുടരെത്തുടരെ…

Read More

വീണ്ടും ആള്‍ക്കൂട്ട മര്‍ദനം; കോതമംഗലത്ത് പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന് ദളിത് യുവാവിനെ മര്‍ദ്ദിച്ചു

കൊച്ചി: കോതമംഗലത്ത് ദളിത് യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന് സുരക്ഷാ ജീവനക്കാര്‍ വിവസ്ത്രനാക്കി മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം. കോതമംഗലം സ്വദേശിയായ ബിനോയ്‌ക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ തലയ്‌ക്കും മുഖത്തും പരിക്കേറ്റു. യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ബിനോയ്. എല്‍ദോ മാര്‍ ബസേലിയോസ് ചെറിയ പള്ളിപ്പെരുന്നാളിനിടെയാണ് കോതമംഗലം ബിനോയിയെ പള്ളിമുറ്റത്തിട്ട് മര്‍ദിച്ചത്. പെരുന്നാള്‍ അഘോഷങ്ങള്‍ക്കായാണ് യുവാവ് പള്ളിയിലെത്തിയത്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പള്ളിമുറ്റത്തെ തിണ്ണയില്‍ ഇരുന്നു. ഇതിനിടെ തിണ്ണയില്‍ നിന്ന് എഴുന്നേറ്റ് പോകാന്‍…

Read More

മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു’; എരുമേലിയിൽ വനിതാ എസ്.ഐക്ക് പ്രതിയുടെ മർദനം

കോട്ടയം :എരുമേലിയിൽ വനിതാ എസ് ഐക്ക് പ്രതിയുടെ മർദനം.പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് മർദനമേറ്റത്. പ്രതി എസ്ഐയുടെ മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു. എരുമേലി എസ്ഐ ശാന്തി കെ ബാബുവിനാണ് മർദനമേറ്റത്. എരുമേലി സ്വദേശി വി ജി ശ്രീധരനാണ് ആക്രമണം നടത്തിയത്. അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് വി ജി ശ്രീധരൻ. പൊലീസിനൊപ്പം പോകാന്‍ തയാറാകാതെ തര്‍ക്കിച്ചുനിന്ന ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിനുള്ളില്‍ കയറി കതകടച്ചെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസുകാര്‍ ബലമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial