കെ എസ് ആർ ടി സി ബസിനുളളിൽ പതിനെട്ടുകാരിക്കു നേരെ ലൈംഗികാതിക്രമണം; മധ്യവയസ്കൻ അറസ്റ്റിൽ

തിരുവല്ല: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിനുള്ളിൽ പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമണം. ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. കോട്ടയം മീനച്ചൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിലായിരുന്നു സംഭവം.

Read More

ഓണം വാരാഘോഷം: വോളന്റിയർമാർക്ക് പരിശീലനം നൽകി

തിരുവനന്തപുരം:ഓണം വാരാഘോഷത്തോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് രൂപീകരിച്ച വോളന്റിയർ കമ്മിറ്റിയുടെ ഭാഗമായ കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ നടന്ന ഓറിയന്റേഷൻ പരിപാടി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തിന് ശേഷമുള്ള ഓണം ആത്മവിശ്വാസത്തോടെയാണ് ആഘോഷിക്കുന്നത്. ടൂറിസം ക്ലബിന്റെയും വൊളണ്ടിയർ കമ്മിറ്റിയുടെയും ഭാഗമായ പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് മുൻവർഷങ്ങളിൽ കാഴ്ചവെച്ചതെന്ന് മന്ത്രി പറഞ്ഞു. ഓണത്തിനെ ലോകത്തിനാകെ പരിചയപ്പെടുത്തുകയും കേരളത്തിന്റെ മതനിരപേക്ഷത ലോകത്തെ അറിയിക്കുകയും…

Read More

തിരുവല്ലത്തെ ടോള്‍ വര്‍ധന ഒഴിവാക്കണം; നിതിന്‍ ഗഡ്കരിയ്ക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു

തിരുവല്ലത്തെ ടോള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു. അശാസ്ത്രീയ ടോള്‍ നിരക്ക് വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. നിരക്ക് വര്‍ധന കേരളത്തോടുള്ള അവഗണനയെന്നും മന്ത്രി പറഞ്ഞു. നിലവിലുളള ടോള്‍ പ്ലാസ വിനോദസഞ്ചാരകേന്ദ്രമായ കോവളത്തിന് തെക്കുഭാഗത്തേക്ക് മാറ്റണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചു.സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപാതയിലെ ടോള്‍ പിരിവ് സംവിധാനം പരിഷ്‌കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോള്‍ നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോള്‍…

Read More

എഐ കാമറ സഹായിച്ചു; മോഷണംപോയ സ്‌കൂട്ടർ തിരിച്ചുകിട്ടി

തിരുവനന്തപുരം : എഐ കാമറ തുടർച്ചയായി ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തിയതോടെ ഒരുവർഷം മുമ്പ്‌ മോഷണംപോയ സ്‌കൂട്ടർ ഉടമയ്‌ക്ക്‌ തിരിച്ചുകിട്ടി. വെള്ളായണി പുഞ്ചക്കരി സ്വദേശി ഷിജുവിന്റെ കെഎൽ 01 ബിഎച്ച്‌ 9944 എന്ന സ്‌കൂട്ടറാണ്‌ തിരികെ കിട്ടിയത്‌. 2022 സെപ്‌തംബറിൽ ചാലയിൽവച്ചാണ്‌ മോഷണം പോയത്. പൊലീസ്‌ അന്വേഷണം നടത്തുന്നതിനിടെ ഉടമയുടെ ഫോണിലേക്ക്‌ നിയമലംഘനത്തിനുള്ള സന്ദേശം ലഭിച്ചതാണ്‌ വഴിത്തിരിവായത്‌. എഐ കാമറപ്രവർത്തനം തുടങ്ങിയ ജൂണിൽത്തന്നെ മൂന്നുതവണ സന്ദേശം ഷിജുവിന്റെ മൊബൈലിൽ ലഭിച്ചതോടെ തിരുവനന്തപുരം ആർടിഒ എൻഫോഴ്സ്മെന്റിന് പരാതി നൽകി….

Read More

ഐഎസ്ആര്‍ഒ പരീക്ഷയ്ക്കിടയിലെ ഹൈ ടെക് കോപ്പിയടി: വിഎസ്എസ്‌സി പരീക്ഷ റദ്ദാക്കി

ഐഎസ്ആര്‍ഒ പരീക്ഷയ്ക്കിടയിലെ ഹൈ ടെക് കോപ്പിയടിയെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കി വിഎസ്എസ്‌സി. റേഡിയോഗ്രാഫര്‍,ടെക്‌നീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ പരീക്ഷകള്‍ ആണ് റദ്ദാക്കിയത്. പരീക്ഷ റദ്ദാക്കണമെന്നു പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരീക്ഷയില്‍ കോപ്പിയടിയും ആള്‍മാറാട്ടവും നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ പരീക്ഷയില്‍ കോപ്പിയടിയും ആള്‍മാറട്ടവും നടത്തിയതിനു പിന്നില്‍ വന്‍സംഘമെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളും തട്ടിപ്പില്‍ പങ്കാളികളായെന്ന് വിവരം. അറസ്റ്റിലായ ഹരിയാന…

Read More

പത്തനംതിട്ടയിൽ ഗർഭിണിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ഗർഭിണിയായ 19 വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിലായി. വാഴപ്പറമ്പിൽ ശ്യാം കുമാറിനെയാണ് പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവല്ല പുളിക്കീഴിലാണ് സംഭവം. ഡി വൈ എഫ് ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് വാഴപ്പറമ്പിൽ ശ്യാം കുമാറിനെയാണ് (29) അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ യാണ് സംഭവം. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ചു കടന്ന ശ്യാംകുമാർ ഗർഭിണിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതിനൽകിയതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ ഇന്ന്…

Read More

പൊലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ട് പൂട്ടിയ സംഭവം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വെള്ളറട പൊലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ട് പൂട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. അമ്പൂരി സ്വദേശി നോബി തോമസാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. മർദനത്തിലേറ്റ പരിക്കുകളുമായി പരാതി പറയാനാണ് നോബി സ്റ്റേഷനിലെത്തിയത്. മുറിവുകളുമായി എത്തിയ ഇയാളോട് ആശുപത്രിയിൽ ചികിത്സതേടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. എന്നാൽ, ഉടനെ കേസെടുക്കണമെന്നും ആശുപത്രിയിലേക്ക് പോലീസുകാർ കൂടി വരണമെന്നും ഇയാൾ ആവശ്യപ്പെട്ടു. കേസെടുക്കാൻ പറ്റില്ലെങ്കിൽ സ്റ്റേഷൻ പൂട്ടിയിട്ടു പോകാനും പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ പോകാനായിരുന്നു പൊലീസ് നിർദ്ദേശം….

Read More

വഞ്ചിയൂര്‍ കോടതിയില്‍ സാക്ഷിയെ പ്രതി കുത്തി വീഴ്ത്തി

തിരുവനന്തപുരം :കോടതി വളപ്പിൽ സാക്ഷിയെ പ്രതി കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിലാണ് സംഭവം. പേരൂർക്കട സ്വദേശിയെ വീട് കയറി ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ കുത്തിയത്.ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (11) കേസ് പരിഗണിക്കുമ്പോൾ സാക്ഷി പറയാനെത്തിയ സന്ദീപിനെ ശരീരത്തിന്റെ പിൻഭാഗത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. സാക്ഷി പറയാന്‍ വന്നതിലുള്ള വിദ്വേഷമാണ് ആക്രമണ കാരണം. സാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുൻ ട്രഷറി ഉദ്യോഗസ്ഥനും പാറ്റൂർ സ്വദേശിയുമായ വിമലിനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ്…

Read More

തിയേറ്ററിനുള്ളിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, സീറ്റിന് പുറകിലൂടെ കടന്നുപിടിച്ചു, യുവാവിനെ അറസ്റ്റ് ചെയ്തു

കൊല്ലം: കരുനാഗപ്പള്ളിയിൽ തിയേറ്ററിനുള്ളിൽ പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തഴവ തെക്കുമുറി പടിഞ്ഞാറ് സ്വദേശി അരവിന്ദാണ് (23) അറസ്റ്റിലായത്. പുതിയകാവിലുള്ള തിയേറ്ററിൽ കുടുംബത്തോടൊപ്പം എത്തിയ പെണ്‍കുട്ടിയുടെ സീറ്റിന്‍റെ പുറകിലിരുന്ന പ്രതി കടന്നു പിടിച്ചെന്നാണ് കേസ്. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് അച്ഛൻ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മര്‍ദ്ദിച്ച ശേഷം തിയേറ്ററിൽ നിന്ന് കടന്നുകളഞ്ഞു.. കരുനാഗപ്പള്ളി പോലീസിൽ പെണ്‍കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിടിയിലായ അരവിന്ദ് നേരത്തേയും പോക്സോ കേസിലും മോഷണ കേസിലും…

Read More

സ്ത്രീയ്ക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചു: സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്പെൻഷൻ

പാലക്കാട് : സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസനെയാണ് സിപിഎം ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്. ഒരു സ്ത്രീക്ക് ഹരിദാസൻ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന പരാതിയെത്തുർന്നാണ് നടപടി. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരാതിക്കാരി സിപിഎം നേതൃത്വത്തിന് കൈമാറയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി സ്വീകരിച്ചത്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റാണ് നടപടി അംഗീകരിച്ചത്. ഹരിദാസിനെതിരെ മാസങ്ങൾക്ക് മുൻപാണ് പരാതി ഉയർന്നത്. ആർട്ടിസാൻസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial