Headlines

നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന് കാരണം ലഹരി ;കുറ്റം സമ്മതിച്ച് പ്രതി മുസ്തഫ

തൃത്താല : തൃത്താല കരിമ്പനക്കടവിൽ ഉണ്ടായ ഇരട്ടകൊലപാതകം താൻ തന്നെ ചെയ്തതെന്ന് പ്രതി മുസ്തഫ സമ്മതിച്ചു.സുഹൃത്തുക്കളായ അൻസാറിനെയും കബീറിനെയും കൊലപ്പെടുത്തിയത് താൻ തന്നെയെന്നാണ് മുസ്തഫ പൊലീസിനോട് പറഞ്ഞത്. ലഹരി ഉപയോഗത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. മുസ്തഫയുടെ അറസ്റ്റ് തൃത്താല പൊലീസ് രേഖപ്പെടുത്തി. കേസിൽ ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കും.വ്യാഴാഴ്ചയാണ് കൊണ്ടൂർക്കര സ്വദേശി അൻസാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ അൻസാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. സുഹൃത്തും കൊടലൂർ സ്വദേശിയുമായ മുസ്തഫയാണ് തന്നെ…

Read More

യൂട്യൂബറെ ഹണിട്രാപ്പിൽ കുടുക്കി പണവും വാഹനവും കൈക്കലാക്കി; യുവതികളുൾപ്പെടെ നാലുപേർ അറസ്റ്റിൽ

കൂത്താട്ടുകുളം: മലപ്പുറം-മഞ്ചേരി സ്വദേശിയായ യൂട്യൂബറെ കൂത്താട്ടുകുളത്തെ ലോഡ്ജ് മുറിയിൽ വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസിലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്. ആലുവയിൽ താമസിച്ച് കൗൺസലിങ് നടത്തുന്നയാളാണ് യൂട്യൂബർ. യൂട്യൂബിൽ നിന്നു ലഭിച്ച ഫോൺ നമ്പർ വഴിസംഘാംഗമായ അക്ഷയ ഇയാളുമായി…

Read More

മനോജ് കെ. ജയന് സത്യൻ അവാർഡ്

തിരുവനന്തപുരം :കേരള കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ 2023ലെ സത്യൻ അവാർഡിന് നടൻ മനോജ് കെ. ജയൻ അർഹനായി. മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.കലാപരവും വാണിജ്യപരവുമായ സിനിമകളിൽ ഒരുപോലെ ശോഭിച്ച മനോജ് കെ. ജയൻ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലധികം ചിത്രങ്ങളിൽ നായകനായും സ്വഭാവനടനായും പ്രതിനായകനായും മികവാർന്ന അഭിനയം കാഴ്ചവച്ചുവെന്ന് ജൂറി വിലയിരുത്തി.സിനിമ സംവിധായകൻ ബാലു കിരിയത്ത് ചെയർമാനും സംവിധായകരായ അമ്പിളി, നേമം പുഷ്പരാജ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. 25,000…

Read More

വനിതാസംവരണം ഉടനടി നടപ്പിലാക്കാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വനിതാ സംവരണം ഉടനടി നടപ്പിലാക്കാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി. പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അടുത്ത സെന്‍സസിന് ശേഷം മണ്ഡലപുന:ര്‍നിര്‍ണ്ണയം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വനിതാസംവരണം നടപ്പാക്കാന്‍ സാധിക്കൂ. അതുകൊണ്ട് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ ആണ് വനിതാസംവരണ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. അടുത്ത സെന്‍സസും മണ്ഡലപുന:ര്‍നിര്‍ണ്ണയവും തമ്മില്‍ എന്താണ് ബന്ധമെന്നും ഇത് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിയമത്തില്‍ വ്യവസ്ഥ…

Read More

മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മേപ്പാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മേപ്പാടി എളമ്പലേരിയില്‍ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. ചോലമല സ്വദേശി കുഞ്ഞവറാന്‍ ഉസ്താദ് ആണ് മരിച്ചത്. തോട്ടം തെഴിലാളിയായ കുഞ്ഞവറാന്‍ ഇന്ന് രാവിലെ തൊഴിലിടത്തിലേക്ക് പോകുമ്പോളായിരുന്നു സംഭവം. എളമ്പലരി ട്രാന്‍സ്‌ഫോര്‍മറിന് സമീപം വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. മേപ്പാടി പോലീസും വനപാലകരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി കാട്ടാന ശല്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വന്യമൃഗങ്ങൾ നാട്ടുകാരെ ആക്രമിക്കുന്നത് വയനാട്ടിൽ പതിവായിരിക്കുകയാണ്. എത്രയും…

Read More

വയനാട്ടില്‍ ആനക്കൊമ്പുമായി ആറംഗ സംഘം പിടിയില്‍;

മാനന്തവാടി: വയനാട്ടിൽ ആനക്കൊമ്പുമായി ആറ് പേരെ പിടികൂടി വനം വകുപ്പ്. ‌പ്രതികൾ താമസിച്ചിരുന്ന ​ലോഡ്ജിൽ നിന്നുമാണ് ആനക്കൊമ്പുകൾ കണ്ടെടുത്തത്. കർണാടകയിൽ നിന്ന് എത്തിച്ച ആനക്കൊമ്പാണ് ഇവരുടെ കെെവശമുണ്ടായിരുന്നത്. പിടിയിലായവരിൽ കർണാടക സ്വദേശികളും വയനാട്ടുകാരുമുണ്ട്. വനംവകുപ്പിന്റെ ഇന്റലിജൻസ്, ഫ്ലയിങ് സ്ക്വാഡ് സംഘങ്ങൾ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

Read More

ക്ഷണിച്ചതിനു നന്ദി, യുഡിഎഫ് ഘടക കക്ഷിയായതിനാൽ സാങ്കേതികമായി വരാനാവില്ല’; സിപിഎം റാലിയിലേക്കില്ലെന്ന് ലീഗ്

കോഴിക്കോട്: ഈ മാസം പതിനൊന്നിന് സിപിഎം കോഴിക്കോട്ടു സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയിൽ ലീഗിന് സിപിഎം പരിപാടിയിൽ സാങ്കേതികമായി പങ്കെടുക്കാനാവില്ലെന്ന്, ലീഗ് ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. റാലിയിലേക്കു സിപിഎം ക്ഷണിച്ചതിൽ നന്ദിയുണ്ട്. അവർ നല്ല പരിപാടി നടത്തട്ടെ. പലസ്തീൻ വിഷയത്തിൽ ആരു പരിപാടി സംഘടിപ്പിക്കുന്നതിനെയും സ്വാഗതം ചെയ്യും. അതിൽ കൂടുതൽ കൂടുതൽ സംഘടനകൾ പങ്കെടുക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഘടനകൾ കൂടുതൽ ശക്തി സംഭരിച്ച്…

Read More

നവദമ്പതിമാരെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസ്; യുവതിയുടെ അച്ഛനുള്‍പ്പെടെ മൂന്നുപേര്‍ പിടിയിൽ

ചെന്നൈ: നവദമ്പതിമാരെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ വധുവിന്റെ പിതാവുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെയും പൊലീസ് തിരയുന്നുണ്ട്. യുവതിയുടെ അച്ഛന്‍ മുത്തുരാമലിംഗത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ടാണ് തൂത്തുക്കുടി മുരുകേശന്‍ കോവിലില്‍ താമസിച്ചിരുന്ന മാരിശെല്‍വം (24), കാര്‍ത്തിക (20) എന്നിവരെ മൂന്ന് ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടിക്കൊന്നത്. ബന്ധുക്കളായ രണ്ടുപേരും രണ്ടുവര്‍ഷമായി അടുപ്പത്തിലായിരുന്നു. വിവാഹത്തിന് കാര്‍ത്തികയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. മാരിശെല്‍വത്തിന്റെ കുടുംബം അനുകൂലമായിരുന്നു. തുടര്‍ന്ന് രണ്ടുപേരും കോവില്‍പ്പെട്ടി ഈസ്റ്റ് പോലീസ്…

Read More

അസഫാക്ക് ആലം കുറ്റക്കാരൻ; പ്രതിയ്‌ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അഷ്ഫാഖ് ആലം കുറ്റക്കാരന്‍. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി.കേസില്‍ നൂറാം ദിവസമാണ് കോടതിവിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ നാലിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്.ജൂലൈ 28ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ചു വയസ്സുള്ള കുഞ്ഞിനെ പ്രതി വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്. കുറ്റം…

Read More

സംസ്ഥാനത്ത് ഇടിമിന്നലോടെ അതിശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത.പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ഒഴികെയുള്ള മറ്റ് 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം. കേരളാ തീരത്ത് ‘മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.വടക്കൻ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിൽ മലയോര മേഖലകളിലും മഴ കനത്തേക്കും. മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial