Headlines

തലസ്ഥാനത്ത് നഗരമദ്ധ്യത്തിൽ വൻ എംഡിഎംഎ വേട്ട, ടാറ്റൂ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് 78.78ഗ്രാം രാസലഹരി, രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് നഗരമദ്ധ്യത്തിൽ നിന്ന് വൻ എംഡിഎംഎ ശേഖരം എക്സൈസ് പിടികൂടി. തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ പ്രവർത്തിക്കുന്ന ടാറ്റൂ കേന്ദ്രത്തിൽ നിന്നാണ് 78.78 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ടാറ്റൂ സ്റ്റുഡിയോ ഉടമ രാജാജി നഗർ സ്വദേശി മജീന്ദ്രൻ, ഇയാളുടെ സഹായി പെരിങ്ങമ്മല സ്വദേശി ഷോൺ അജി എന്നിവരെ പിടികൂടി. മജീന്ദ്രന്റെ വീട്ടിൽ നടത്തിയ പരിശോധനയിലും വൻതോതിൽ രാസലഹരി കണ്ടെടുത്തു. പൊലീസിനെ ആക്രമിച്ചതുൾപ്പടെ നിരവധി കേസിലെ പ്രതിയാണ് ഇയാൾ. നേരത്തേ മറ്റൊരിടത്ത് ടാറ്റൂ…

Read More

റേഷൻ കട: മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധി

തിരുവനന്തപുരം ∙ അടുത്ത മാസം മുതൽ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധിയായിരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. നിലവിൽ റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചിരുന്നു.  ഒരു മാസത്തെ റേഷൻ വിതരണം അവസാനിപ്പിച്ച് അടുത്ത മാസത്തെ വിതരണം ആരംഭിക്കുംമുൻപ് റേഷൻ വിഹിതം സംബന്ധിച്ച് ഇ-പോസ് സംവിധാനത്തിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാൽ, നിലവിൽ മാസത്തെ ആദ്യ പ്രവൃത്തിദിനം വൈകിട്ടോടെയാണ് റേഷൻ വിതരണം ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആ ദിവസം അവധി വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടത്.

Read More

2000ത്തിന്റെ കറൻസി 97 ശതമാനവും തിരിച്ചെത്തി; ഇനിയും പൊതുജനങ്ങളുടെ കയ്യിലുള്ളത് 10,000 കോടിയുടെ കറൻസി

2000ത്തിന്റെ കറൻസി 97 ശതമാനവും തിരിച്ചെത്തി; ഇനിയും പൊതുജനങ്ങളുടെ കയ്യിലുള്ളത് 10,000 കോടിയുടെ കറൻസി മുംബൈ: 2000ത്തിന്റെ കറൻസി 97 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ബുധനാഴ്ച അറിയിച്ചു. 10,000 കോടി രൂപ മൂല്യമുള്ള 2000 രൂപ കറൻസിയാണ് ഇപ്പോഴും പൊതുജനങ്ങളുടെ പക്കലുള്ളത് കഴിഞ്ഞ മേയ് 19നാണ് 2000 രൂപ നോട്ട് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് അറിയിച്ചത്. 3.56 ലക്ഷം കോടിയുടെ കറൻസിയാണ് പ്രചാരണത്തിലുണ്ടായിരുന്നത്. വാണിജ്യ ബാങ്കുകളിലൂടെ ഇത് മാറ്റിയെടുക്കാൻ ഒക്ടോബർ ഏഴുവരെയാണ് സമയം അനുവദിച്ചിരുന്നത്. റിസർവ്…

Read More

ചായ കുടിക്കാനെത്തിയപ്പോൾ പറ്റ് കാശ് ചോദിച്ചു; കടക്കാരന്റെ കഴുത്തിനിട്ട് കുത്തിയ യുവാവ്അറസ്റ്റിൽ

കോട്ടയം: നഗരത്തിൽ തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് സ്വദേശി റിയാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം.റിയാസ് തട്ടുകടയിൽ ചായ കുടിക്കാൻ എത്തിയ സമയത്ത് ജീവനക്കാരൻ തരാനുള്ള പറ്റ് കാശ് ചോദിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. തുടർന്ന് റിയാസ് ജീവനക്കാരനെ മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന താക്കോൽ കൊണ്ട് കഴുത്തിനിട്ട് കുത്തുകയുമായിരുന്നു എന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിയാസിനെ പൊലീസ്…

Read More

ക്ഷേത്ര പൂജാരിയെ ബൈക്കിൽ നിന്ന് ചവിട്ടി വീഴ്ത്തി വെട്ടി; പ്രതികൾ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

തിരുവനന്തപുരം : മുൻ വൈരാഗ്യം, നെയ്യാറ്റിൻകരയിൽ ക്ഷേത്ര പൂജാരിയെ വെട്ടിയ കേസിൽ പ്രതികളായ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് വച്ച് മുൻ വൈരാഗ്യത്തിന്റെ പേരിൽ ക്ഷേത്ര പൂജാരിയെ വെട്ടിപ്പരിക്കൽപ്പിച്ച പ്രതികളെ മാരായമുട്ടം പോലീസ് പിടികൂടി. ചായ്ക്കോട്ടുകോണം, ലക്ഷ്മി നിവാസിൽ ബിനോയ് (34), ഉദിയൻകുളങ്ങര, പുതുക്കുളങ്ങര പുത്തൻവീട്ടിൽ സുബിൻ (22 ) എന്നിവരെയാണ് മാരായമുട്ടം പോലീസ് തമിഴ്നാട്ടിൽ നിന്നും ഇരുവരെയും പിടികൂടിയത്. കഴിഞ്ഞമാസം 29ന് രാത്രി പത്തുമണിയോടെ ചായ്ക്കോട്ടുകോണത്ത് വച്ച് വെൺകുളം സ്വദേശിയും നെടുങ്കോട്…

Read More

പട്ടാമ്പിയിൽ കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു

പാലക്കാട്: പട്ടാമ്പി തൃത്താല കണ്ണനൂരിൽ യുവാവിനെ വെട്ടിക്കൊന്നു. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാർ ആണ് മരിച്ചത്. തന്നെ സുഹൃത്ത് വെട്ടി പരിക്കേല്പിച്ചതായി ആശുപത്രി അധികൃതരോട് അൻസാർ പറഞ്ഞതായും സൂചനയുണ്ട്. കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടിയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവിന് സമീപം റോഡില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലിസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി. ഇതിനിടയില്‍…

Read More

ടിക്കറ്റുകൾ കരിഞ്ചന്തയ്ക്ക് വിറ്റു; ബിസിസിഐക്കെതിരെ എഫ് ഐ ആർ

ബിസിസിഐക്കെതിരെ കൊൽക്കത്തയിൽ കേസ്. ടിക്കറ്റുകൾ കരിഞ്ചന്തക്ക് വിറ്റെന്ന കേസിലാണ് എഫ് ഐ ആർ. നവംബർ അഞ്ചിന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റുകളുടെ പേരിലാണ് കേസ്. ബിസിസിഐ, സിഎബി, ബുക്ക് മൈ ഷോ എന്നിവയ്ക്കെതിരെ കൊൽക്കത്ത പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബിസിസിഐ, സിഎബി, ബുക്ക് മൈ ഷോ എന്നിവക്ക് പൊലീസ് നോട്ടീസ് അയച്ചു. അതേസമയം മലിനീകരണ തോത് ഉയർത്തുമെന്നതിനാൽ മുംബൈയിലും ഡൽഹിയിലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ കരിമരുന്ന് പ്രയോഗം ഉണ്ടാകില്ലെന്ന് ഇന്ത്യൻ…

Read More

കേരളപ്പിറവിദിനത്തിൽ
നവോത്ഥാന
സംഗീതആൽബം ജ്വാലാമുഖം പുറത്തിറങ്ങി

ചിറയിൻകീഴ് :കേരളപിറവിദിനത്തിൽ നവോത്ഥാനനായകരെ കുറിച്ചുള്ള സംഗീത ആൽബം” ജ്വാലാമുഖം”പുറത്തിറക്കി. ചിറയിൻകീഴ് ദൃശ്യവേദികലാസാംസ്ക്കാരിക കൂട്ടായ്മയാണ് ജ്വാലാമുഖം എന്ന് പേരുള്ള സംഗീത ആൽബം പുറത്തിറക്കിയത്. ശ്രീനാരായണഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, മഹാത്മാഅയ്യങ്കാളി എന്നിവരെ കുറിച്ചുള്ള ദൃശ്യസംഗീത ശില്പമാണിത്. ചെമ്പഴന്തി നാരായണ ഗുരുകുലം, ശിവഗിരി, പന്മന ആശ്രമം, വെങ്ങാനൂർ അയ്യങ്കാളി സ്മാരകം എന്നിവിടങ്ങളിലായാണ് ഇതിന്റെ ചിത്രീകരണം നടന്നത്. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറമാണ് ഗാനരചന നിർവ്വഹിച്ചത്. കേരളപുരം ശ്രീകുമാർ ആണ് സംഗീതസംവിധാനം. കെ.രാജേന്ദ്രനാണ് ഗായകൻ. അരുൺ മോഹനൻ സംവിധാനം നിർവ്വഹിച്ചു.പ്രേംജിത്ത് ചിറയിൻകീഴാണ് ചിത്രീകരണം. സജീവ്…

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

ബത്തേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മൂലങ്കാവ് തുണ്ടത്തില്‍ ജോയിയാണ്(54)കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.നിയന്ത്രണംവിട്ട കാര്‍ ഇടിചാണ്‌ അപകടമുണ്ടായത്. ഒക്ടോബര്‍ 23ന് കര്‍ണാടക രജിസ്‌ട്രേഷനുള്ള കാര്‍ നിയന്ത്രണംവിട്ട് മൂലങ്കാവിലെ ഓട്ടോ സ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജോയി റോഡിലേക്ക് തെറിച്ചുവീണു. അപകടത്തില്‍ ഇദ്ദേഹം ഉള്‍പ്പെടെ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേര്‍ ചികിത്സയിലാണ്.

Read More

കേസെടുക്കാതിരിക്കാന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് 15 ലക്ഷം; രണ്ട് ഇഡി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് എസിബി

ജയ്പൂര്‍: കൈക്കൂലി കേസിൽ രണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കേസെടുക്കാതിരിക്കാന്‍ രണ്ട് ഇഡി ഉദ്യോഗസ്ഥർ15 ലക്ഷം കൈക്കൂലിയായി ആവശ്യപ്പെട്ട കേസിൽ ആണ് അറസ്റ്റ്. രാജസ്ഥാനിൽ ആണ് സംഭവം. ചിട്ടി ഫണ്ട് വിഷയത്തിൽ കേസ് എടുക്കാതിരിക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ 17 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. രണ്ട് ഇ ഡി ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്ന് രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ (എ സി ബി) അറിയിച്ചു. മണിപ്പൂരിലെ ഇംഫാലിൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസറായ നവൽ കിഷോർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial