Headlines

ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസനവകുപ്പ് മുഖേന

തിരുവനന്തപുരം :ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസനവകുപ്പ് മുഖേന .സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കും 1098 ടോൾ ഫ്രീ നമ്പരിൽ വിളിക്കാം.ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോൾഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടികൾക്ക് സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി എമർജൻസി നമ്പരായ 1098ൽ 24 മണിക്കൂറും…

Read More

സംസ്ഥാനത്ത് ഹൗസിംഗ് പാർക്ക് സ്ഥാപിക്കും : മന്ത്രി കെ രാജൻ

തിരുവനന്തപുരം :കാലാവസ്ഥ വ്യതിയാനം അതിജീവിക്കുന്ന പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ പരിചയപ്പെടുത്തുന്ന ഹൗസിംഗ് പാർക്ക് കേരളത്തിൽ സ്ഥാപിക്കുമെന്ന് റവന്യൂ, ഭവന നിർമാണ മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാന നിർമിതി കേന്ദ്രം നടപ്പാക്കുന്ന ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കെട്ടിട നിർമാണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക പാർപ്പിട സംസ്‌കാരത്തെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണത്തിന്റെയും പഠനത്തിന്റെയും ഭാഗമായാണ് ത്രീഡി പ്രിന്റിംഗ് നിർമാണ സാങ്കേതികവിദ്യ സർക്കാർ പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച്…

Read More

വിവാദ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി എ എന്‍ ഷംസീര്‍ രംഗത്ത്

തിരുവനന്തപുരം : ഗണപതി മിത്താണെന്ന പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി എഎൻ ഷംസീർ രംഗത്ത്. താനായിട്ട് പറഞ്ഞ കാര്യങ്ങൾ അല്ല ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. മതവിശ്വാസിയെ വേദനിപ്പിക്കാൻ ഒന്നും പറഞ്ഞിട്ടില്ല.എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്.ഒരു വിശ്വാസിയേയും വ്രണപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ല.ശാസ്ത്രബോധം വളർത്തണമെന്ന് പറയുന്നത് ഭരണഘടനപരമാണ്.താൻ പറഞ്ഞത് ശരിയാണെന്നാണ് കുറെയധികം ആളുകൾ പറയുന്നത്.തനിക്ക് മുൻപും ആളുകൾ ഇത്തരത്തിൽ പറഞ്ഞിട്ടുണ്ട്.അതേ താനും പറഞ്ഞിട്ടുള്ളൂ.തന്‍റെ മതനിരപേക്ഷത ചോദ്യം ചെയ്യാൻ ഇവിടെ ആർക്കും അവകാശമില്ലെന്നും ഷംസീര്‍ പറഞ്ഞു.ആകാശത്തിൽ നിന്ന് പൊട്ടി ഇറങ്ങിയതല്ല.പ്രതിഷേധിക്കുന്നവർക്ക് പ്രതിഷേധിക്കാം.എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക്…

Read More

ബൈക്കും ബസും കൂട്ടിയിടിച്ച് തീപിടിത്തം; പൊലീസുകാരന്‍ പൊള്ളലേറ്റു മരിച്ചു

ഇടുക്കി : കമ്പത്ത് ബൈക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ പൊലീസുകാരന്‍ പൊള്ളലേറ്റു മരിച്ചു. ബൈക്ക് യാത്രക്കാരനായ ചിന്നമന്നൂര്‍ സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കമ്പം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണന്‍ (40) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.  തിങ്കളാഴ്ച രാത്രി കമ്പം- തേനി റോഡില്‍ ഉത്തമപാളയത്തിന് സമീപമാണ് അപകടമുണ്ടായത്. രാമകൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറിയതിന് പിന്നാലെ തീ പടരുകയായിരുന്നു. തീപടർന്നപ്പോൾ യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാലാണ് വന്‍ദുരന്തം ഒഴിവായത്. കമ്പത്തുനിന്ന് ബംഗളൂരുവിലേക്കു പോവുകയായിരുന്ന…

Read More

ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖനെ പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്ത്താന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ

തൃശ്ശൂർ : ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി എൻ വി വൈശാഖനെ പാർട്ടിയിൽ നിന്നും തരം താഴ്ത്താൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ.തരംതാഴ്ത്താനുള്ള ശുപാര്‍ശയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി.സിപിഎം കൊടകര ഏരിയാ കമ്മിറ്റിയംഗമാണ് നിലവില്‍ വൈശാഖന്‍. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്താനാണ് തീരുമാനം. ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ വൈശാഖാന്റെ പാർട്ടി ഏരിയാ കമിറ്റി അംഗം ഉൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും…

Read More

വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു

ഓഗസ്റ്റ് മാസത്തിലെ ആദ്യദിനത്തിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ. ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 99.75 രൂപയാണ് കുറച്ചത്. ഇതോടെ വിപണി വില 1780 രൂപയാകും.അതേസമയം, ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഗാർഹിക പാചക വാതകത്തിന്റെ വില ഈ വർഷം മാർച്ച് ഒന്നിനാണ് അവസാനമായി പരിഷ്കരിച്ചത്. വാണിജ്യ, ഗാർഹിക എൽപിജി വിലകൾ…

Read More

കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ രാവിലെ 10 മണിക്ക് മുമ്പ് അവസാനിപ്പിക്കണം – ബാലാവകാശ കമ്മീഷൻ

സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക്ക് ദിനാഘോഷം ,തുടങ്ങിയ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന ഘോഷയാത്രകൾ രാവിലെ 8 മണിക്ക് ആരംഭിച്ച് 10 മണിക്ക് മുമ്പ് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഏറ്റവും മുൻപിൽ കുട്ടികളും കുട്ടികളുടെ ഏറ്റവും പിറകിലായി ജനപ്രതിനിധികളും മറ്റുള്ളവരും എന്ന തരത്തിൽ ഘോഷയാത്രകൾ ക്രമീകരിക്കണം. ഘോഷയാത്രകളിൽ കുട്ടികളുടെ ഉത്തമതാത്പര്യം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനും ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം റെനി ആന്റണി പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു. പൊതു വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, നഗരകാര്യം എന്നീ വകുപ്പ് സെക്രട്ടറിമാരും…

Read More

2025 നവംബര്‍ ഒന്നിന് മുമ്പ് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും

കാസർകോഡ് :2025 നവംബര്‍ ഒന്നിന് മുമ്പ് കേരളം അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗം, പിന്നോക്കക്ഷേമം, ദേവസ്വം പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോര്‍പ്പറേഷന്‍ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ നീതി ആയോഗ് കണക്കുപ്രകാരം 0.5 ശതമാനമാണ് കേരളത്തിലെ അതിദരിദ്രരുടെ എണ്ണം. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്തെ ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യുക…

Read More

പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ സ്കൂൾ വരാന്തയിൽ പീഡിപ്പിച്ചു: 3 പേർ അറസ്റ്റിൽ

മംഗളൂരു : പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ സ്കൂൾ വരാന്തയിൽവച്ച് പീഡിപ്പിച്ച കേസിൽ 3 പേരെ വിട്‌ല പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ഉപ്പള ബേരിപദവ് സ്വദേശി അക്ഷയ് ദേവഡിഗ (24)ബായാർ വില്ലേജിലെ കൊജപ്പയിൽ താമസിക്കുന്ന കമലാക്ഷ ബെൽചഡ (30) ബേരിപദവ് സ്വദേശി സുകുമാർ ബെൽചഡ (28) എന്നിവരാണ് അറസ്റ്റിലായത്. മഞ്ചേശ്വരത്തെ ജോലി സ്ഥലത്തുനിന്നാണ് അക്ഷയ്, കമലാക്ഷ എന്നിവരെ വിട്‌ല പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെ 5 പേർക്കെതിരെയാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ച വിട്‌ല പൊലീസ് സ്റ്റേഷൻ പരിധിയിൽ…

Read More

സുരാജ് വെഞ്ഞാറമൂട് എംവിഡി‌യുടെ ക്ലാസിൽ പങ്കെടുക്കണം; അപകടത്തിന് പിന്നാലെ നടപടി

കൊച്ചി: വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റയാൾ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. അലക്ഷ്യമായി വാഹനമോടിച്ചതിന് പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കാറുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും നിർദേശിച്ചിരുന്നു.സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial