കണ്ണീരണിഞ്ഞ് തലസ്ഥാനം.
പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണുവാൻ എത്തിയത് പതിനായിരങ്ങൾ.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിക്ക് (80) ആദരാഞ്ജലികൾ അർപ്പിച്ച്‌ തലസ്ഥാനം. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ എത്തിയത്. ബംഗളൂരുവിലെ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25 നായിരുന്നു ഉമ്മൻചാണ്ടിയുടെ അന്ത്യം. ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഉച്ചക്ക് രണ്ടരയോടെ തിരുവനന്തപുരത്ത് എത്തിച്ചത്. തുടർന്ന് വിലാപയാത്രയായി സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക്. വിലാപയാത്രയിൽ അന്തിമോപചാരം അർപ്പിക്കാൻ വഴിയരികിൽ കാത്തുനിന്നത് പതിനായിരങ്ങളാണ്. ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് മുതിർന്ന നേതാക്കളായ എ….

Read More

മെഡിക്കൽ കോളജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ; ദൃശ്യങ്ങൾ പകർത്തിയ
യുവാവ് അറസ്റ്റിൽ

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് ദ്യശൃങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി ചിന്നാര്‍ നിരപ്പ് ഭാഗത്ത് മുണ്ടിച്ചിറ വീട്ടില്‍ സെബാസ്റ്റ്യന്‍ ജോസഫ് (23) എന്നയാളെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് പെണ്‍കുട്ടിയുടെ ദൃശ്യം പകര്‍ത്തിയ സമയത്ത് ഇതുകണ്ട് പെണ്‍കുട്ടി ബഹളം വെച്ചു. വിവരമറിഞ്ഞ് ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോട്ടല്‍ ജോലിക്കാരനായ ഇയാള്‍ സുഹൃത്തിന്റെ ചികിത്സക്കായാണ് ആശുപത്രിയില്‍ എത്തിയത്. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ ഷിജി…

Read More

കായംകുളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു.

ആലപ്പുഴ: കായംകുളത്ത് യുവാവ് വെട്ടേറ്റ് മരിച്ചനിലയിൽ. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി

Read More

അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകൾ കടിച്ചു കീറിയ നിലയിൽ

തിരുവനന്തപുരം അഞ്ച് തെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി.അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്.മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒറ്റനോട്ടത്തിൽ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാൽ പ്രദേശവാസികൾ ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ട്ഇടുകയും എവിടെ വച്ച് കടിച്ചു…

Read More

എസ് എൻ സി ലാവലിൻ കേസ് ഹർജി വീണ്ടും മാറ്റി; സെപ്തംബർ 12 ന് വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസിലെ സി.ബി.ഐ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിയത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരായ സിബിഐ ഹർജിയും വിചാരണ നേരിടണമെന്ന ഹൈക്കോടി വിധിക്കെതിരായ മറ്റു പ്രതികളുടെ ഹർജിയുമാണ് സുപ്രീംകോടതിയിലുള്ളത് . ഇന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേരള ഹൈകോടതിയിൽ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് ചൂണ്ടിക്കാണി ച്ച് ജസ്റ്റിസ് സി.ടി. രവികുമാർ പിന്മാറിയതിനെ…

Read More

നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

കാസർഗോഡ്: നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീണാണ് അപകടമുണ്ടായത്. കുട്ടിയുടെ പിതാവ് ഹാഷിം പ്രവാസിയാണ്. അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെയിൽ കണ്ണൂരിൽ വിമാനമിറങ്ങിയപ്പോഴാണ് മകൻ മരിച്ച വിവരം പിതാവ് ഹാഷിം അറിഞ്ഞത്. വീടിനു അടുത്തായുളള ഹാഷിമിന്റെ സഹോദരൻ ഷാഫിയുടെ വീടിനു മുകളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽക്കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

ജമ്മു കാശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു ;ആയുധങ്ങൾ പിടിച്ചെടുത്തു

ജമ്മു കശ്മീർ പൂഞ്ച് ജില്ലയിലെ സിന്ധാര ആഖലയിൽ നാല് പാക് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. സുരക്ഷാ സേന നടത്തിയ സംയുക്ത ഓപറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി 11.30ഓടെ സൈന്യവും ഭീകരരും തമ്മിൽ വെടിവെപ്പുണ്ടായി. സൈന്യം ഡ്രോണുകളും രാത്രി നിരീക്ഷണത്തിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇന്ന് പുലർച്ചെയോടെ രൂക്ഷമായ വെടിവെപ്പുണ്ടായി. തുടർന്നാണ് നാല് ഭീകരരെയും വധിച്ചത്. ഇവരിൽ…

Read More

ഇന്നത്തെ പി എസ് സി പരീക്ഷയിൽ മാറ്റമില്ല.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലിൽ ദുഖസൂചകമായി സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വെച്ചു. പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പീക്ഷകള്‍ മാറ്റി വച്ചത്. കാലിക്കറ്റ് സർവകലാശാല 18 – 07-23 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 22- 07-23 ലേക്ക് മാറ്റി. പരീക്ഷ സമയത്തിൽ മാറ്റമില്ല. ഇന്ന് നടത്തനിരുന്ന മൂല്യനിർണയ ക്യാമ്പുകൾക്കും അവധി ബാധകമാണ്. അതേസമയം ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക്…

Read More

കെഎസ്ആർടിസിയിൽ മുങ്ങി നടക്കുന്ന 1243 പേരെ പുറത്താക്കും: ബിജു പ്രഭാകർ

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ മുങ്ങി നടക്കുന്ന 1243 പേരെ പുറത്താക്കൽ അടക്കമുള്ള നടപടികളുമായി എംഡി ബിജു പ്രഭാകർ. മുങ്ങി നടക്കുന്നവർ നിശ്ചിത സമയത്തിനുള്ളിൽ ജോയിൻ ചെയ്യുകയോ വിശദീകരണം നൽകുകയോ ചെയ്തില്ലെങ്കിൽ പിരിച്ചുവിടുമെന്നും ബിജു പ്രഭാകർ പറഞ്ഞു. 1243 പേർ ജോലിക്ക് കൃത്യമായി വരുന്നില്ല. അവർ ഇടയ്ക്കിടെ വന്ന് ഒപ്പിടുന്നുണ്ട്. പെൻഷൻ മാത്രമാണ് അവരുടെ ലക്ഷ്യം. അത്തരത്തിലുള്ളവർ വി ആർ എസ് എടുത്തു പോകണം. അല്ലാത്തപക്ഷം പിരിച്ചുവിടൽ അടക്കമുള്ള നടപടികളിലേക്ക് കടക്കും. പലരും നോട്ടീസ് കൈപ്പറ്റാതെ നടക്കുകയാണ്. അവരുടെയൊക്കെ…

Read More

വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം തട്ടിയെടുത്തു അർജുൻ ആയങ്കി അറസ്റ്റിൽ

പാലക്കാട്: സ്വർണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ അർജുൻ ആയങ്കി പിടിയിൽ. പുനെയിൽ നിന്ന് മീനാക്ഷിപുരം പോലീസാണ് അർജുനെ പിടികൂടിയത്. മീനാക്ഷിപുരത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്ന കേസിലാണ് അറസ്റ്റ്. ഇന്ന് പുലർച്ചെ നാല് മണിക്ക് പൂനെയിൽ നിന്ന് അന്വേഷണ സംഘം ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. മീനാക്ഷിപുരത്തുള്ള വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണവും പണവും കവർന്നെന്നാണ് കേസ്. അനീസ് എന്ന ഇയാളുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാർച്ച് 26നാണ് തൃശ്ശൂരിലേക്ക് വരുന്ന സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial