ഏക സിവിൽ കോഡിന്റെ പേരിൽ സിപിഎം നടത്തിയത് ഏകപക്ഷീയ സെമിനാർ : കെ സുരേന്ദ്രൻ

തിരുവനന്തപുരം : ഏകസിവില്‍ കോഡിന്റെ പേരില്‍ സി.പി.എം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ. പാര്‍ട്ടി സമ്മേളനം പോലെ മാറിയ സെമിനാര്‍ ചീറ്റിപ്പോയെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംവാദം നടത്തുമെന്ന പറഞ്ഞ സി.പി.എം മുസ്ലീം സ്ത്രീകള്‍ക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ല. ഏകസിവില്‍ കോഡിനെ അനുകൂലിക്കുന്നവരെ വിളിക്കാതെ വോട്ട്ബാങ്കിന് വേണ്ടിയുള്ള വൃഥാശ്രമമാണ് സി.പി.എം നടത്തിയത്. ഗ്രഹണി പിടിച്ച കുഞ്ഞുങ്ങള്‍ ഭക്ഷണത്തിന് ആര്‍ത്തി കാണിക്കും പോലെയാണ് സി.പി.എം നാല് വോട്ടിന് വേണ്ടിന് പരക്കം…

Read More

വസ്തുതർക്കം: വർക്കലയിൽ വീട്ടമ്മയെ ബന്ധുക്കൾ വെട്ടിക്കൊന്നു

തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശിനി ലീനാമണിയാണ് കൊല്ലപ്പെട്ടത്. 56 വയസായിരുന്നു. കുടംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ഭർത്താവിന്റെ സഹോദരങ്ങളാണ് വായിൽ തുണിതിരുകിയതിന് ശേഷം വെട്ടിയതെന്ന് ബന്ധുകൾ ആരോപിച്ചു. വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു

Read More

അടൂരിൽ പതിനേഴുകാരി കൂട്ടബലാൽസംഗത്തിന് ഇരയായി; കാമുകൻ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

പത്തനംതിട്ട: അടൂരില്‍ 17കാരിയെ കൂട്ടബലാല്‍സംഗം ചെയ്തെന്ന കേസില്‍ ആറു പേര്‍ പിടിയില്‍. കാമുകനായിരുന്ന യുവാവും സുഹൃത്തുക്കളുമാണ് പൊലീസിന്റെ പിടിയിലായത്.സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഇവര്‍ ഒളിവിലായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ ആലപ്പുഴയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജൂലായ് ആദ്യവാരമാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കേസെടുത്തതോടെ പെണ്‍കുട്ടിയുടെ കാമുകൻ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശനിയാഴ്ച രാത്രിയും…

Read More

ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ ധനസഹായം

സ്വയം തൊഴിൽ വായ്പക്കായി ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ നിന്നും ആശ്വാസം പദ്ധതി പ്രകാരം കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ സൂക്ഷമ ചെറുകിട സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 25000 രൂപ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 ശതമാനമോ കൂടുതലോ ഭിന്നശേഷിത്വമുള്ളവരും, 18 വയസ്സ് പൂർത്തിയായവരും ഈട് വയ്ക്കാൻ വസ്തുവകകൾ ഇല്ലാത്തവരും, കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഇതേ ആവശ്യത്തിന് സബ്‌സിഡിയോടുകൂടിയ വായ്പയോ, ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. തീവ്രഭിന്നശേഷിത്വം ബാധിച്ചവർ,…

Read More

വാവുബലി : അനധികൃത ബലിതര്‍പ്പണവും കടലില്‍ ഇറങ്ങിയുള്ള കുളിയും പാടില്ല

തിരുവനന്തപുരം: ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ മുന്‍നിറുത്തി, കടലില്‍ ഇറങ്ങിയുള്ള കുളി അനുവദിക്കില്ലെന്നും പോലീസ്, ദേവസ്വം ബോര്‍ഡ് എന്നിവര്‍ നിശ്ചയിക്കുന്ന സ്ഥലത്തുമാത്രം ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തണമെന്നും ജില്ലാ കളക്ടര്‍. ഇതിനുവേണ്ട നിരീക്ഷണ സംവിധാനങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തേണ്ടതാണ്. വാവുബലി ദിവസമായ ജൂലൈ 17ന് മണ്‍സൂണ്‍ പാത്തിയുടെ ഫലമായുള്ള ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും കാരണം ശക്തമായ മഴയ്ക്കും കാറ്റിനുമുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെയും നെയ്യാറ്റിന്‍കര കടലോരമേഖലകളിലും നെയ്യാറിന്റെ ചില ഭാഗങ്ങളിലും അനധികൃത ബലിതര്‍പ്പണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് നടപടി.

Read More

വ്യാജ പി എസ് സി നിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

കൊല്ലം: പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കൊല്ലം വാളത്തുങ്കൽ സ്വദേശി രാഖിയാണ് അറസ്റ്റിൽ ആയത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ എൽ ഡി ക്ലർക്ക് ആയി പ്രവേശിക്കാനാണ് രാഖി ശ്രമിച്ചത്. ഇതിനായി വ്യാജ റാങ്ക് ലിസ്റ്റ്, അഡ്വൈസ് മെമ്മോ, നിയമന ഉത്തരവ് എന്നിവ ഉണ്ടാക്കി.താലൂക്ക് ഓഫിസിൽ എത്തിയ രാഖിയെ തഹസിൽദാർ ജില്ലാ പി എസ് സി ഓഫീസിലേക്ക് വിട്ടു. രേഖകൾ വ്യാജമാണെന്ന് പി എസ് സി ഉദ്യോഗസ്ഥർ കണ്ടെത്തി. കൊല്ലം…

Read More

കേരളാ രഞ്ജി ടീം മുന്‍ നായകന്‍ കെ ജയരാമൻ അന്തരിച്ചു

കൊച്ചി: കേരളാ രഞ്ജി ട്രോഫി മുന്‍ ക്യാപ്റ്റന്‍ കെ. ജയറാം (ജയരാമന്‍) അന്തരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപെക്സ് കൗണ്‍സില്‍ അംഗമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസ്തംഭനംമൂലമായിരുന്നു അന്ത്യം. പനി ബാധിച്ചു കുറച്ചുദിവസമായി ചികിത്സയിലായിരുന്നു. 67 വയസായിരുന്നു. ഭാര്യ- രമ ജയരാമന്‍, മകന്‍- അഭയ് ജയരാമന്‍. എണ്‍പതുകളില്‍ കേരള രഞ്ജി ടീമിലെ നിർണായക താരങ്ങളിലൊരാളായിരുന്നു വലംകൈയന്‍ ബാറ്ററായ കെ ജയറാം. 1977നും 1989നും മധ്യേ 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒരു…

Read More

അങ്കമാലിയിൽ യുവതിയെ പട്ടാപ്പകൽ ആശുപത്രിക്കുള്ളിൽ കുത്തിക്കൊന്നു, മുൻ സുഹൃത്ത് പിടിയിൽ

എറണാകുളം അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത് ലിജിയായിരുന്നു. ഇവരുടെ മുൻ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ് ആശുപത്രിയിലെത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തിയെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന്…

Read More

‘മാസ്ക് ധരിച്ച’ ബൈക്ക് പിടികൂടി മോട്ടോർ വാഹന വകുപ്പ്

മാസ്ക് ഉപയോഗിച്ച് മുന്നിലെയും പിന്നിലെയും രജിസ്ട്രേഷൻ‌ നമ്പർ മറച്ച ഇരുചക്രവാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഒപ്പം തന്നെ ഉണ്ടായിരുന്ന ഉടമയുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള രജിസ്ട്രേഷൻ‌ നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനത്തിന്മേലും കേസെടുത്തു. പത്തനംതിട്ടകുന്നന്താനം സ്വദേശികളായ വിദ്യാർത്ഥികളുടേതാണ് വാഹനങ്ങൾ. എ ഐ ക്യാമറയിൽ‌ നിന്ന് രക്ഷപ്പെടാനാണ് രജിസ്ട്രേഷൻ‌ നമ്പർ മറച്ചത് എന്നാണ് പ്രതികളുടെ കുറ്റസമ്മതം. രണ്ട് വാഹനങ്ങൾക്കും കൂടി ഇരുപതിനായിരത്തിനു മേൽ പിഴ ഈടാക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുമെന്നും ഉദ്യോഗസ്ഥർ…

Read More

അധ്യാപികയായി നിയമന ഉത്തരവ് ലഭിച്ചതിന് പിന്നാലെ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി.

പാലോട്: പാലോട് നന്ദിയോട് പച്ചമലയിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി . നന്ദിയോട് പച്ചമല കിടാരക്കുഴി രേഷ്മ ഭവനിൽ രേഷ്മ (31) യെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിലും രണ്ടു ദിവസമായി രേഷ്മയെ കാണാത്തതിനെ തുടർന്ന് തിരക്കുന്നുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ വീടിനുള്ളിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് മുറി തുറന്നു നോക്കുമ്പോഴാണ് ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പൊതുവേ മുറിക്കുള്ളിൽ ഒറ്റയ്ക്കിരിക്കുന്ന സ്വഭാവം രേഷ്മയ്ക്ക്‌ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഭർത്താവ് അനൂപ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial