Headlines

സി പി ബാബു സിപിഐ കാസർകോട് ജില്ലാ സെക്രട്ടറി

സി പി ഐ കാസർകോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വെള്ളരിക്കുണ്ടിൽ നടന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. എഐഎസ് എഫ് ജില്ലാ സെക്രട്ടറി, എഐവൈഎഫ്ജില്ലാ പ്രസിഡൻ്റ്,സി പി ഐ നീലേശ്വരം, പരപ്പ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2011 ൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി. ജില്ലാ അസി.സെക്രട്ടറി, ബി കെ എംയു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ സെക്രട്ടറി, പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, കാസർകോട് ഡിസ്ട്രിക്റ്റ് റബ്ബർ ആന്റ് ക്യാഷു ലേബർ…

Read More

ഭാരതാംബ വിവാദത്തിൽ പോസ്റ്റിട്ടു; വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലെ ഇടത് നേതാവിന് സസ്പെൻഷൻ

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (വിഎസ്എസ്‍സി) അഡ്മിനിസ്‌ട്രേറ്റീവ് സെക്ഷനിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ഭാരതാംബ വിവാദത്തിൽ സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചതിന്റെ പേരിലാണ് ജി.ആർ. പ്രമോദിനെ സസ്‌പെൻഡ് ചെയ്തത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ഇടത് അനുകൂല സംഘടനയായ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് പ്രമോദ്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് പ്രമോദ് ജൂണിൽ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് നടപടിയിലേക്ക് നയിച്ചത്. ‘ഏതെങ്കിലും ഒന്നിൽ ഉറച്ചുനിൽക്കടാ…’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. ഭാരതാംബ…

Read More

കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി; സി സി മുകുന്ദൻ എം എൽ എ സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയി

തൃശ്ശൂർ: കെ ജി ശിവാനന്ദനെ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പത്താം തീയതി ഇരിങ്ങാലക്കുടയിൽ കൊടിയുയർന്ന സിപിഐ തൃശ്ശൂ‍ർ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും. ശിവാനന്ദൻ്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗൺസിലിൽ എതിർപ്പ് ഉയർന്നെങ്കിലും ഒടുവിൽ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം ജില്ലാ കൗൺസിൽ അംഗീകരിക്കുകയായിരുന്നു. നിലയിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് കെ ജി ശിവാനന്ദൻ. ശിവാനന്ദന് പകരം വി എസ് സുനിൽ കുമാർ, ടി ആർ രമേഷ് കുമാ‍ർ എന്നിവരുടെ പേരുകൾ ജില്ലാ സെക്രട്ടറി…

Read More

മൂന്ന് വയസുകാരന്‍ നട്ട് വിഴുങ്ങി; എന്‍ഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

കൊച്ചി: ലക്ഷദ്വീപ് സ്വദേശിയായ മൂന്ന് വയസുകാരന്‍ വിഴുങ്ങിയ നട്ട് പുറത്തെടുത്തു. എറണാകുളം ലക്ഷ്മി ആശുപത്രിയിലെ ചികിത്സയിലൂടെയാണ് നട്ട് പുറത്തെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മുഹമ്മദ് ഐസം ആണ് നട്ട് വിഴുങ്ങിയത്. പിന്നീടുള്ള ദിവസങ്ങളില്‍ നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ നട്ട് കുഞ്ഞിന്റെ വയറ്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കണ്ടെത്തി. നട്ട് പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെ വ്യാഴാഴ്ച രാത്രി കുട്ടിയെ ലക്ഷദ്വീപില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ലക്ഷ്മി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജി ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. ജോണി സിറിയക്കിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് എന്‍ഡോസ്‌കോപ്പി…

Read More

കോണ്‍ഗ്രസ് വേദിയില്‍ എസ്എഫ്‌ഐയെ പുകഴ്ത്തി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്‍

പത്തനംതിട്ട: കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ എസ്എഫ്‌ഐയെ പുകഴ്ത്തി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ വേദിയിലിരുത്തിയായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍. എസ്എഫ്‌ഐ സമരങ്ങളെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചും പി ജെ കുര്യന്‍ നടത്തിയ പ്രസംഗം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐ നടത്തിയ സര്‍വകലാശാല സമരത്തെ ഉദ്ധരിച്ചായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍. എസ്എഫ്‌ഐയുടെ സര്‍വകലാശാല സമരം കണ്ടില്ലേ, എന്നും അവര്‍…

Read More

പാർട്ടി സെക്രട്ടറിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കണ്ട; ജനറൽ സീറ്റിൽ  പുരുഷൻമാരെ മത്സരിക്കാവൂ എന്ന പൊതുരീതി മാറ്റാൻ സിപിഐ തീരുമാനം

കോട്ടയം:തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവാൻ യുവജനങ്ങൾക്കും സ്ത്രീകൾക്കും മുൻഗണന നൽകാൻ സിപിഐ. മൂന്നുതവണ മത്സരിച്ചവരെ ഒഴിവാക്കും. പാർട്ടി സെക്രട്ടറിമാർ ഒരു തലത്തിലും മത്സരിക്കേണ്ടതില്ല. ഇവയടക്കം തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ ജില്ലാഘടകങ്ങൾക്കും നൽകിയ നിർദേശം താഴേത്തട്ടിലേക്ക് റിപ്പോർട്ട് ചെയ്തു. പൊതുസീറ്റിൽ പുരുഷൻമാരെ മത്സരിക്കാവൂ എന്ന പൊതുരീതി മാറ്റണമെന്ന് പാർട്ടി പറയുന്നു. ആ വാർഡിലോ ഡിവിഷനിലോ പൊതുസമ്മതമുള്ള വനിതകൾ ഉണ്ടെങ്കിൽ അവരെ പരിഗണിക്കാം. പാർട്ടിയുടെയും വർഗ ബഹുജനസംഘടനകളുടെയും ഘടകങ്ങളിൽ പ്രവർത്തിച്ചുവന്നവരാണ് ഈ വനിതയെങ്കിൽ മുഖ്യപരിഗണനവേണം. പാർട്ടി സെക്രട്ടറിമാർ തിരഞ്ഞെടുപ്പ് ഒരുക്കം, പ്രവർത്തനം…

Read More

കേരളത്തിൽ വിജയസാധ്യതയുള്ളിടങ്ങളിൽ പണമൊഴുക്കാൻ ബിജെപി; കോർപ്പറേഷൻ 10 മുതൽ 20 ലക്ഷം വരെ ചിലവഴിക്കാനാണ് നീക്കം.

തിരുവന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ളിടത്ത് പണമൊഴുക്കാൻ ഒരുങ്ങി ബിജെപി. ജയ സാധ്യതയുള്ള കോർപ്പറേഷൻ വാർഡുകളിൽ 10 മുതൽ 20 ലക്ഷം വരെ ചിലവഴിക്കാനാണ് നീക്കം. പഞ്ചായത്ത് വാർഡുകളിൽ മൂന്നു മുതൽ അഞ്ച് ലക്ഷം രൂപ വരെയും ചെലവഴിക്കും. നഗരസഭാ വാർഡുകളിൽ അഞ്ചു മുതൽ 10 ലക്ഷം രൂപ വരെയും ചെലവാക്കും. ഭരണം ലഭിക്കാൻ സാധ്യതയുള്ള പഞ്ചായത്തുകളിൽ 10 ലക്ഷം രൂപ അധികമായി നൽകാനും തീരുമാനമുണ്ട്. പതിനായിരം വാർഡുകളിൽ വിജയിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ അവകാശവാദം. 25…

Read More

സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം; ചികിത്സയിലിരിക്കെ മരിച്ച 58 വയസ്സുകാരന് പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. ചികിത്സയിലിരിക്കെ മരിച്ച 58 വയസ്സുകാരന് പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58 വയസ്സുകാരന്‍ ആണ് ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുതിയ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. അതേസമയം, പാലക്കാട് നേരത്തെ നിപ ബാധ സ്ഥിരീകരിച്ച 38 കാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. നിപ…

Read More

ഇരിപ്പിടങ്ങൾ അർദ്ധവൃത്താകൃതിയിലാക്കും, തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല; പ്രചോദനം ‘സ്ഥാനാ‍ർത്ഥി ശ്രീക്കുട്ടൻ’ സിനിമയെന്ന് സൂചന

          തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ക്രമീകരണം. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പുതിയ പരിഷ്കാരത്തിന് പ്രചോദനമായത് ‘സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍’ എന്ന മലയാള സിനിമയിലെ സ്കൂൾ രംഗങ്ങളാണ് എന്നാണ് സൂചന. തമിഴ്നാട്ടിലും ഇത് ചർച്ചയായിരുന്നു. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റിയാണ് പുതിയ പരിഷ്കാരം. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. വിനീഷ് വിശ്വനാഥിന്റെ ആദ്യ സംവിധാന സംരംഭമാണ് സ്ഥാനാർത്ഥി ശ്രീക്കുട്ടൻ എന്ന ചിത്രം. തിരുവനന്തപുരത്തെ…

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയി, കെട്ടിയിട്ട് തല മൊട്ടയടിച്ചു, കാലിൽ വാളുകൊണ്ട് വെട്ടി, ക്രൂരമായി മര്‍ദിച്ചു; മൂന്നു പേര്‍ അറസ്റ്റിൽ

       തിരുവനന്തപുരം: നഗരത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ട് പോയി കെട്ടിയിട്ട് മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ച അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് മെഡിക്കൽ കോളേജ് സ്റ്റാഫ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുള്ളയെ(22) തട്ടിക്കൊണ്ടുപോയ കേസിലാണ് മരുതൂർ സ്വദേശി ജ്യോതിഷ്, നാലാഞ്ചിറ സ്വദേശി ജിതിൻ രാജ്, മുട്ടട സ്വദേശി സച്ചുലാൽ എന്നിവരെ മണ്ണന്തല പൊലീസ് പിടികൂടിയത്. പ്രതികൾ കഞ്ചാവ് വില്പന നടത്തുന്നത് എക്സൈസിനെ അറിയിച്ചതിലുള്ള വിരോധ ത്തിലാണ് ആറംഗസംഘം അബ്ദുള്ളയെ തട്ടിക്കൊണ്ടു പോയത്. എയർപോർട്ടിലെ ജീവനക്കാരനായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial