കൊല്ലത്ത് മലദ്വാരത്തിൽ ഒളിപ്പിച്ച ഗർഭനിരോധന ഉറയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊല്ലം: കൊല്ലത്ത് വൻ എംഡിഎംഎ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മൽ ഷാ ആണ് പിടിയിലായത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഗർഭനിരോധന ഉറകളിൽ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ചത്. 100 ഗ്രാം എംഡിഎംഎയാണ് കടത്തിയത്

Read More

കാർ വാങ്ങാൻ ഷോറൂമിൽ നൽകിയ 13 ലക്ഷത്തോളം അഡ്വാൻസ് തുക ജീവനക്കാരി തട്ടിയതായി പരാതി

കൊച്ചി: തലയോലപറമ്പിൽ പുതിയ കാർ വാങ്ങാൻ ഷോറൂമിൽ നൽകിയ 13 ലക്ഷത്തോളം അഡ്വാൻസ് തുക ജീവനക്കാരി തട്ടിയതായി പരാതി. പണം അഡ്വാൻസായി നൽകിയവർ പ്രതിഷേധവുമായി രംഗത്തെത്തി. നൽകിയ പണവും പുതിയ വാഹനവും ലഭിക്കാതെ വന്നതോടെയാണ് പ്രശനം ഉടലെടുത്തത്. ഇൻഡസ് മോട്ടോഴ്സിന് മുന്നിൽ അഡ്വാൻസ് നൽകിയ വാഹന ഉടമകൾ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. പണം തിരികെ നൽകാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പറഞ്ഞു. ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് എ​ത്തി​യാ​ണ് ബ​ഹ​ളം പ​രി​ഹ​രി​ച്ച​ത്. ചെ​റു​പ​ള്ളി​യി​ൽ സി​ജോ ജേ​ക്ക​ബ് ഷോ​റൂ​മി​ലെ​ത്തി സെ​യി​ൽ​സ് വി​ഭാ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന…

Read More

ഹരിപ്പാട് അങ്കണവാടിയിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

ഹരിപ്പാട്: ചിങ്ങോലിയിലെ അങ്കണവാടിയിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. പന്ത്രണ്ടാം വാർഡ് 71-ാം നമ്പർ അങ്കണവാടിയിലാണ് അതിക്രമം നടന്നത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. കെട്ടിടത്തിന്റെ മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികൾ കുറെയെണ്ണം തല്ലിയുടച്ച് സമീപത്തെ പറമ്പിലിട്ടു. ബാക്കിയുള്ളവ എടുത്തുകൊണ്ടുപോകുകയും ചെയ്തു. കൂടാതെ ചട്ടിയിലെ മണ്ണു വാരി വരാന്തയിലും വിതറി. ഗ്രാമപ്പഞ്ചായത്ത് അധികൃതർ കരീലക്കുളങ്ങര പോലീസിൽ പരാതി നൽകി. അടുത്തകാലത്തായി പ്രദേശത്ത് സമൂഹവിരുദ്ധ ശല്യം വർധിച്ചു വരുകയാണെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടികളെ വിശ്വസിച്ച് അങ്കണവാടിയിൽ വിടാൻ പോലും ഭയമാണ്. കെട്ടിടത്തിൽ രതിരയിൽ സാമൂഹ്യവിരുദ്ധർ…

Read More

മലപ്പുറത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ള യുവതി മരിച്ചു; മൃതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യവകുപ്പ്

കോട്ടയ്ക്കലിൽ നിപ സമ്പർക്കപ്പട്ടികയിലുള്ള യുവതി മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. മൃതദേഹം സംസ്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമത്തെ ആരോഗ്യവകുപ്പ് തടഞ്ഞിരിക്കുകയാണ്. പരിശോധനാഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോൾ പ്രകാരം ഇവർ ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലായിരുന്നു.അതേസമയം, നിപ സംശയത്തെ തുടർന്ന് പാലക്കാട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിലുള്ള ഏഴ് പേരുടെ സാമ്പിൾ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇക്കഴിഞ്ഞ ആറിന്…

Read More

100 വരെ എണ്ണാനും ഗുണിക്കാനും ഭേദം കേരളം, രാജ്യത്ത് ആറാം ക്ലാസില്‍ ഗുണനപ്പട്ടിക അറിയാവുന്നത് 55% പേര്‍ക്കു മാത്രം, ദേശീയ വിദ്യാഭ്യാസ നിലവാര സര്‍വേ

രാജ്യത്തെ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ മുകളിലേയ്ക്കും താഴേയ്ക്കും കൃത്യമായി എണ്ണാന്‍ സാധിക്കുന്നത് 55% പേര്‍ക്ക് മാത്രം. ആറാം ക്ലാസിലെ കുട്ടികളില്‍ 10 വരെയുള്ള ഗുണനപ്പട്ടിക അറിയാവുന്നത് 53% ശതമാനം വിദ്യാര്‍ഥികള്‍ക്കാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തിലെ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ താഴേയ്ക്കും മുകളിലേയ്ക്കും എണ്ണാന്‍ അറിയാവുന്നത് 72% ശതമാനം കുട്ടികള്‍ക്കാണ്. ആറാം ക്ലാസില്‍ ഗുണനപ്പട്ടിക അറിയാവുന്നത് 64% പേര്‍ക്കുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍സിഇആര്‍ടിയുടെ കീഴിലുള്ള…

Read More

ഗ്യാസ് ലീക്ക്; വീട്ടിലെ ലൈറ്റ് ഓണ്‍ ചെയ്തതിന് പിന്നാലെ തീപിടുത്തം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ ഗ്യാസ് ലീക്കായതിനെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രന്‍സ് നഗര്‍ സ്വദേശിനി ജയശ്രീ (60) ആണ് മരിച്ചത്. തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് രവീന്ദ്രന്‍ (70) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോഴാണ് തീപിടിത്തമുണ്ടായത്….

Read More

റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് കീഴ്കോടതി വിധിച്ച 20 വർഷം തടവുശിക്ഷ ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. കഴിഞ്ഞ മെയ് 26നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവുണ്ടായത്. വിധിക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷൻ അപ്പീലുമായി മേൽക്കോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷ കൂട്ടണമെന്നായിരുന്നു ആവശ്യം. ബുധനാഴ്ച രാവിലെ 11ന് ചേർന്ന അപ്പീൽ കോടതി സിറ്റിങ് നിലവിലെ വിധി ശരിവെച്ചു. ജയിലിൽ 19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന്…

Read More

ശുചിമുറിയില്‍ രക്തപ്പാട് കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ നീക്കം; കേസെടുത്ത് പൊലീസ്

ഷഹാപൂര്‍: ശുചിമുറിയില്‍ രക്തപ്പാട് കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ തുനിഞ്ഞ സ്കൂളിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. മഹാരാഷ്ട്രയിലെ ഷഹാപൂര്‍ ജില്ലയിലെ ആര്‍ എസ് ദമാനി സ്കൂളിലാണ് ഇത്തരം ഒരം സംഭവം അരങ്ങേറിയത്. ശുചിമുറിയില്‍ ചോരത്തുളള്ളികൾ കണ്ട സ്കൂള്‍ അധികൃതര്‍ 5 മുതല്‍ പത്താംതരം വരെയുള്ള വിദ്യാര്‍ത്ഥിനികളെ വിളിച്ച് ചേര്‍ത്ത് അപമാനിക്കുകയായിരുന്നു. പെണ്‍കുട്ടികളോട് അവരുടെ പീരിയഡ്സിനെ പറ്റി ചോദിക്കുകയും ചില കുട്ടികളോട് അടിവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതായും വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിവരം അറിഞ്ഞ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധം…

Read More

യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണയുള്ളയാള്‍; സര്‍വേ ഫലം ഷെയര്‍ ചെയ്ത് ശശി തരൂര്‍

കൊച്ചി: യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണ ശശി തരൂരിനെന്ന സര്‍വേഫലം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓണ്‍ലൈന്‍ സൈറ്റിലെ വാര്‍ത്ത തരൂര്‍ എക്‌സില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 28.3 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ പിന്തുണച്ചത്. വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേഫലം അനുസരിച്ച് നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെക്കാള്‍ ബഹുദൂരം മുന്നിലാണ് തരൂര്‍. സതീശന് 15.4 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക്…

Read More

മോദിക്കെതിരായ സമരത്തെ എന്തിന് കോൺഗ്രസ് എതിർക്കുന്നു’; പണിമുടക്കിൽ നിന്ന് ഐ എൻ ടി യു സിയെ വിലക്കിയെന്നും എളമരം കരീം

മോദി സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതില്‍ കോണ്‍ഗ്രസിന് എന്താണ് ഇത്ര വിരോധമെന്ന് സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. സംയുക്ത പണിമുടക്കില്‍ പങ്കെടുക്കേണ്ട എന്നാണ് കോണ്‍ഗ്രസ് ഐ എന്‍ ടി യു സിയെ അറിയിച്ചത്. പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകളില്‍ ഒന്നാം സ്ഥാനം ഐ എന്‍ ടി യു സിക്കാണ്. പരമാവധി ഐക്യം ഉണ്ടാകേണ്ട സാഹചര്യത്തില്‍ എന്തിനാണ് കേരളത്തില്‍ യോജിച്ച സമരത്തില്‍ ഐ എന്‍ ടി യു സി പങ്കെടുക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial