
ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബി തിരികെ കൊണ്ടുപോകാൻ ബ്രിട്ടണിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി
യന്ത്രത്തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബി തിരികെ കൊണ്ടുപോകാൻ ബ്രിട്ടണിൽ നിന്നുള്ള വിദഗ്ധ സംഘമെത്തി. അമേരിക്കൻ വിമാന കമ്പനിയിലെ വിദഗ്ധരും നാവികസേന ഉദ്യോഗസ്ഥരും ഉൾപ്പെടെ 17 പേരാണ് സംഘത്തിലുള്ളത്. സാങ്കേതിക പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ സീ 17 ഗ്ലോബ്മാസ്റ്റർ എന്ന കൂറ്റൻ ചരക്ക് വിമാനത്തിൽ യുദ്ധവിമാനം കൊണ്ടുപോകാനാണ് നീക്കം. യന്ത്ര തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി കുടുങ്ങിക്കിടക്കുകയാണ് ബ്രിട്ടീഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനം എഫ്-35…