കാളികാവിലെ നരഭോജി കടുവ വനംവകുപ്പിൻ്റെ കെണിയിൽ വീണു

മലപ്പുറം: നാട്ടുകാരെ രണ്ടു മാസമായി ഭീതിയുടെ മുൾമുനയിൽ നിർത്തിയ മലപ്പുറം കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കെണിയിൽ വീണു. പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികൾ കൂട്ടിലായ നിലയിൽ കടുവയെ കാണുകയും ഉടൻതന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. മെയ് 15നാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ ആക്രമിച്ച് കൊന്നത്. അന്ന് തുടങ്ങിയതാണ് ദൗത്യം. ഒടുവിൽ കടുവ കൂട്ടിൽ ആയത് 53 ആം ദിവസമാണ്. ഗഫൂറും മറ്റൊരാളുമായാണ്…

Read More

മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ജിതിന്‍ ജി. നൈനാനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇന്ന് രാവിലെയോടെ വീട്ടിലെത്തി പൊലീസ് ജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ പത്തനംതിട്ടയില്‍ നടന്ന പ്രതിഷേധത്തിന് ശേഷം കസ്റ്റഡിയില്‍ എടുത്തുകൊണ്ടു പോയപ്പോള്‍ പോലീസ് ബസ്സിന്റെ ചില്ല് തകര്‍ത്ത് എന്നാണ് കേസ്. സ്ഥലത്ത് പോലീസിനെ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പ്രതിഷേധിക്കുകയാണ്. പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പാണ് ജിതിന്‍ പി നൈനാന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ചുമത്തിയത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നഗരത്തില്‍…

Read More

നിപ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി; ആരോഗ്യനില ഗുരുതരം

കോഴിക്കോട്: നിപ സ്ഥിരീകരിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ അതീവ ജാഗ്രതയോടു കൂടിയാണ് 38കാരിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ വാർഡിൽ യുവതിയെ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല. ജൂലൈ ഒന്നിനാണ് യുവതി രോഗ ലക്ഷണങ്ങളുമായി പെരിന്തൽമണ്ണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രദേശത്ത് ആരോഗ്യവകുപ്പ്…

Read More

ഭാരതാംബ വിവാദം കേരള സർവകലാശാല അടിയന്തര സിൻഡിക്കേറ്റ് ഇന്നുചേരും

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് ഇന്നു ചേരും. രജിസ്ട്രാര്‍ക്കെതിരേയുള്ള വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിനാലാണ്, ഞായറാഴ്ച തന്നെ സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ വിസി ഡോ. സിസാ തോമസ് തീരുമാനിച്ചത്. അടിയന്തരമായി സിന്‍ഡിക്കേറ്റ് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു അംഗങ്ങള്‍ വിസി ഡോ. സിസ തോമസിന് കത്തു നല്‍കിയിരുന്നു. രാവിലെ 11 മണിക്ക് സര്‍വകലാശാല ആസ്ഥാനത്താണ് സിന്‍ഡിക്കേറ്റ് യോഗം ചേരുന്നത്. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍…

Read More

ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ യുവതി പിടിയില്‍

കൊല്ലം: ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ യുവതി പിടിയില്‍. ഈസ്റ്റ് കല്ലട മണിവീണ വീട്ടില്‍ എറണാകുളം സൗത്ത് പാലാരിവട്ടത്ത് താമസിക്കുന്ന ചിഞ്ചു അനീഷിനെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പുനലൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. കേസിലെ നാലാം പ്രതിയാണ് ചിഞ്ചു. കേസില്‍ മറ്റ് രണ്ടു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.പുന്നല കറവൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജി.നിഷാദില്‍ നിന്ന് 2023ലാണ് നാലംഗ സംഘം പണം തട്ടിയെടുത്തത്. മാസം രണ്ട് ലക്ഷം ശമ്പളം ലഭിക്കുന്ന…

Read More

ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

കണ്ണൂർ: ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയാണ്. 2000 സെപ്തംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബുകളിൽ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നക്ക് നേരെയായിരുന്നു. അന്നുണ്ടായ അപകടത്തിൽ അസ്നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.അന്ന് അസ്നക്ക് ആറ് വയസ് മാത്രമാണ് പ്രായമുണ്ടായത്. ബോംബേറിൽ…

Read More

സംസ്ഥാനത്ത് മുഹറം അവധിയിൽ മാറ്റമില്ല; മുഹറം 10 തിങ്കളാഴ്ച

      തിരുവനന്തപുരം : സംസ്ഥാനത്ത് മുഹറം അവധിയില്‍ മാറ്റമില്ല. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച അവധിയില്ല. നേരത്തെ തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം നാളെ തന്നെയായിരിക്കും മുഹറം അവധി. തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ചന്ദ്രമാസപ്പിറവി പ്രകാരം ഈ വര്‍ഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ടി വി ഇബ്രാഹിം എംഎല്‍എ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക്…

Read More

കാക്കനാട് ജില്ലാ ജയിലിൽ സംഘർഷം;  പ്രിസൺ ഓഫീസറെ ഓഫീസിൽ കയറി ചവിട്ടി; വിചാരണ തടവുകാരനെതിരെ കേസ്

      കാക്കനാട് ജില്ലാ ജയിലിൽ സംഘർഷം. ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ആക്രമിച്ചു. വിചാരണ തടവുകാരനായ ചേരാനല്ലൂർ സ്വദേശി നിതിനെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. സഹതടവുകാരനെ ദേഹോപദ്രവം ഏൽപ്പിച്ചതിനെക്കുറിച്ച് ചോദിച്ചതാണ് അക്രമ കാരണം. ഡെപ്യൂട്ടി പ്രിസൺ ഓഫീസറിനെ ഓഫീസിൽ കയറി ചവിട്ടിയും കൈപിടിച്ച് തിരിച്ചുമാണ് പരിക്കേൽപ്പിച്ചത്. ഓഫീസിൽ കയറി തള്ളി നിലത്തിട്ട ശേഷമാണ് ആക്രമിച്ചത്. പരുക്കേറ്റ ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ‌ക്ക് പുറമേ രണ്ട് ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. ഓഫീസിന് മുന്നിലുള്ള ജനാല പ്രതി…

Read More

റിയോ തത്സുകിയുടെ സുനാമി പ്രവചനം പാളി; സുനാമി പ്രവചനം കാരണം ജപ്പാന് 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം

         ജൂലൈ അഞ്ചിന് രാവിലെ ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം പാളി. ഇന്നു രാവിലെ 4.18-ന് ജപ്പാനില്‍ വിനാശകരമായ സുനാമി ഉണ്ടാകുമെന്നയാരുന്നു തത്സുകിയുടെ പ്രചവനം. തത്സുകിയുടെ പ്രവചനം മൂലം ജപ്പാനിലേക്കുള്ള വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കപ്പെടുകയും വിനോദസഞ്ചാരികളുടെ വരവ് കുറയുകയും ചെയ്തിരുന്നു. പ്രവചനം യാഥാര്‍ത്ഥ്യമാകുമെന്ന ഭയം മൂലം ജപ്പാനിലേക്കുള്ള നിരവധി വിമാനയാത്രകള്‍ റദ്ദാക്കപ്പെട്ടിരുന്നു. തത്സുകിയുടെ പ്രവചനം മൂലം ജപ്പാന് 3.9 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ജപ്പാനീസ് മാംഗ…

Read More

ആശങ്കയായി പേവിഷ മരണങ്ങള്‍; ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേര്‍ മരിച്ചു

           തിരുവനന്തപുരം : സംസ്ഥാനത്ത് ആശങ്കയായി പേവിഷബാധ മരണങ്ങള്‍. ഈ മാസം 2 പേര്‍ പേ വിഷബാധയേറ്റ് മരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വര്‍ഷം പേവിഷബാധ സ്ഥിരീകരിച്ച 19 പേരും മരിച്ചെന്നാണ് കണക്കുകള്‍. കഴിഞ്ഞ അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷത്തോളം പേര്‍ക്കാണ്. എന്നാല്‍ വിഷയത്തില്‍ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടുക്കുന്ന കണക്ക് പുറത്ത് വന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 19 പേര്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial