
ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി; ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞു നഴ്സ്; നവജാത ശിശുവിന് ജീവിതം തിരികെ നൽകി
പിറക്കും മുൻപേ മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ നവജാതശിശുവിന് ഒരു നഴ്സിന്റെ മനസ്സാന്നിധ്യം കാരണം ജീവിതം തിരികെ ലഭിച്ചു. തിരൂർ തലക്കടത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. മരണത്തിന്റെ തണുപ്പിൽനിന്ന് ഒരു ആശുപത്രി സംവിധാനമൊന്നാകെ കൈകോർത്ത് ആ കുഞ്ഞിന് ജീവിതം തിരികെ നൽകുകയായിരുന്നു. തിരൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. രക്തസ്രാവത്തെ തുടർന്നാണ് പൂർണ്ണ ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ജീവനില്ലെന്ന് നേരത്തെ പരിശോധിച്ച ഡോക്ടർമാർ കുടുംബത്തെ അറിയിച്ചിരുന്നു. പ്രസവ സമയമാകുന്നതുവരെ വിശ്രമിക്കാനാണ് അവർ…