Headlines

സോഷ്യൽ മീഡിയ റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം : റീൽസ് താരം വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദ്(30) ആണ് മരിച്ചത്. ജുനൈദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് അപകടം നടന്നത്. റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതാണ് ബസുകാർ കണ്ടത്. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

പുതിയ പോലീസ് മേധാവി: എം ആർ അജിത് കുമാർ പട്ടികയിൽ

തിരുവനന്തപുരം : പുതിയ സംസ്ഥാന മേധാവിക്കായുള്ള പട്ടികയിൽ എഡിജിപി എം ആർ അജിത് കുമാറും. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച പട്ടികയിലാണ് എം ആർ അജിത് കുമാറിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന ആറ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് അയച്ചത്. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്. റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാൾ പട്ടികയിൽ ഏറ്റവും സീനിയറാണ്. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത,…

Read More

പ്ലസ് വൺ വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : തലസ്ഥാനത്ത് പ്ലസ് വണ്‍ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചിറയൻകീഴിലാണ് സംഭവം തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ശ്രീ ശാരദവിലാസം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയായ സ്നേഹ സുനിലാണ് മരിച്ചത്. സോഫ്റ്റ് ബോള്‍, ബെയ്സ് ബോള്‍ താരമാണ് സ്നേഹ. സംഭവത്തില്‍ പോലീസ് കേസെടുത്തു. മരണ കാരണം സംബന്ധിച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഇടുക്കി ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി; കാലിനേറ്റ പരുക്ക് ഗുരുതരം

തൊടുപുഴ: ഇടുക്കി ഗ്രാമ്പിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. കൂട് സ്ഥാപിച്ചിടത്തു നിന്ന് 300 മീറ്റര്‍ അകലെയായാണ് കടുവ കണ്ടെത്തിയത്. ആരോഗ്യ സ്ഥിതി മോശമായ കടുവ തീര്‍ത്തും അവശനിലയിലാണെന്ന് കോട്ടയം ഡി എഫ് ഒ എന്‍ രാജേഷ് പറഞ്ഞു. സഞ്ചരിക്കാനാവാത്ത നിലയിലാണ് കടുവ. മയക്കുവെടിവെച്ച് പിടികൂടാനാകില്ല. കൂടിന് അടുത്തായതിനാല്‍ ഇര എടുക്കാന്‍ എത്തുമെന്ന് പ്രതീക്ഷയെന്നും ഡി എഫ് ഒ പറഞ്ഞു. ജനങ്ങള്‍ സമീപപ്രദേശത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Read More

വേനൽക്കാലത്ത് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കുടയും കൂളിങ് ഗ്ലാസും, കസേരയും നൽകണം; പാലിച്ചില്ലെങ്കിൽ തൊഴിലുടമക്കള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് സെക്യൂരിറ്റി ജീവനക്കാർക്ക് പ്രതികൂല കാലാവസ്ഥയില്‍ ഇരിപ്പിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ തൊഴിലുടമകൾ ചെയ്തു നൽകണമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും മന്ത്രി അറിയിച്ചു. വെയിലത്തും പ്രതികൂല കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്‌ളക്ടീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാകണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം. മിനിമം വേതനം, ഓവർടൈം വേതനം,അർഹമായ ലീവുകൾ, തൊഴിൽപരമായ…

Read More

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിട്ടി ആയിരക്കളത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്കുശേഷം 3.45ഓടെയാണ് സംഭവം. ആയിരക്കളം സ്വദേശി രോഹിണിക്കാണ് പരിക്കേറ്റത്. രോഹിണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തൊഴിലുറപ്പ് തൊഴിലാളികള്‍ തോട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. തോട്ടിലുണ്ടായിരുന്ന ചാക്ക്കെട്ട് കത്തി ഉപയോഗിച്ച് വലിച്ചെടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്നാണ് രോഹിണിക്ക് പരിക്കേറ്റത്. ചാക്കിനുള്ളിലുണ്ടായിരുന്ന പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് സംശയം. വന്യമൃഗങ്ങളടക്കം കൃഷിയിടത്തേക്കിറങ്ങുന്ന സ്ഥലമായതിനാൽ ഇവിടെ പന്നിപ്പടക്കം ഉപയോഗിക്കാറുണ്ടെന്നാണ് സംശയിക്കുന്നത്.

Read More

ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവൈ അപകടം; ബസിനടിയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം

കൊച്ചി മറൈൻ ഡ്രൈവ് മേനകയിൽ സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം.തോപ്പുംപടി സ്വദേശി സനിത (36) ആണ് മരിച്ചത്. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. സംഭവ സ്ഥലത്തുതന്നെ യുവതി മരിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു

Read More

കഞ്ചാവ് മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വില്‍പ്പന; വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍ ലഹരി മിഠായി ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്തു വന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ കൂടി നില്‍ക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ മിഠായി പൊലീസ് കണ്ടെടുത്തത്. ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴിയാണ് മിഠായി വാങ്ങിയതെന്നാണ് പിടിയിലായ വിദ്യാര്‍ത്ഥി പൊലിസിന് നല്‍കിയ മൊഴി. കഴിഞ്ഞ മൂന്ന് മാസമായി മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തി വരികയായിരുന്നു….

Read More

ബസുകളുടെ മത്സരയോട്ടത്തിനിടെ ബസുകൾക്ക് ഇടയിൽപ്പെട്ട ദമ്പതികളിൽ യുവതി മരിച്ചു ഭർത്താവിന് ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം മേനക ജങ്ഷനിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ ബസുകൾക്ക് ഇടയിൽ പെട്ട് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. തോപ്പുംപടി സ്വദേശിയായ സനിതയാണ് മരിച്ചത്. 36 വയസായിരുന്നു. സനിതയും ഭർത്താവും സഞ്ചരിച്ച ബൈക്കിൽ പുറകിൽ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. ഒരേ ഉടമയുടെ രണ്ട് ബസുകളാണ് മത്സരയോട്ടം നടത്തിയത്. പരുക്കേറ്റ ഇരുവരെയും ഉടനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനിതയെ രക്ഷിക്കാനായില്ല.

Read More

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ.

കണ്ണൂർ: തളിപ്പറമ്പില്‍ പോക്‌സോ കേസില്‍ യുവതി അറസ്റ്റിലായി. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിൻ (23) പിടിയിലായത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകർ രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറയുന്നത്. തലശേരി സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്‌നേഹയെ അറസ്റ്റ് ചെയ്‌തത്. സ്‌നേഹ മെർലിനെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial