കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം നടത്തിയയാൾ പിടിയിൽ
കോഴിക്കോട്: ഫറോക്കിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം നടത്തിയയാൾ പിടിയിലായി. മലപ്പുറം കരുളായി സ്വദേശി അബ്ദുൾ റഷീദ് ആണ് പിടിയിലായത്. വ്യാഴാഴ്ചയാണ് വാടക ക്വാർട്ടേഴ്സിൽ നിന്നും 11 മൊബൈൽ ഫോണും ഒരു ലക്ഷം രൂപയും രണ്ട് വാച്ചുകളും ഇയാൾ കൈക്കലാക്കിയത്. മോഷണം നടത്താനായി പ്രതിയെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മൂവാറ്റുപുഴ ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച്…

