സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി വ്ലോഗർ തൊപ്പി; വടകര ബസ് സ്റ്റാൻ്റിൽ നിന്ന് വ്ലോഗറെ കസ്റ്റഡിയിലെടുത്ത് പോലീസ്
കോഴിക്കോട്: വാക്കേറ്റത്തെത്തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി. ബസ് തൊഴിലാളികൾ തടഞ്ഞ് വച്ചതിനെത്തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാൽ എന്ന തൊപ്പിയെയാണ് വടകര ബസ് സ്റ്റാൻ്റിൽ വെച്ച് വടകര പോലീസ് പിടികൂടിയത്. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൾ ആണ് തൊപ്പി സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടിയത്. മുഹമദ് നിഹാലിൻ്റ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയതി തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര…

