Headlines

പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ മകൻ തീകൊളുത്തി കൊന്നു

പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ തീകൊളുത്തി കൊന്ന പതിനാലുകാരനായ മകൻ പിടിയിൽ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പിതാവ് മുഹമ്മദ് അലീം (55) സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവർ അജയ് നഗർ പാർട്ട് 2ൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെ വീടിന് മുകളിലത്തെ നിയലിൽ നിന്ന് നിലവിളി കേട്ടു എന്നാണ് വീട്ടുടമസ്ഥൻ റിയാസുദ്ദീന്റെ മൊഴി. മുകളിൽ എത്തി നോക്കുമ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ടെറസിൽ കയറി നോക്കിയപ്പോഴാണ്…

Read More

കാട്ടാനയുടെ മസ്തകത്തിൽ പുഴു  ഇൻഫെക്ഷനു കാരണമായി ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്നും ഡോ. അരുൺ സക്കറിയ

തൃശ്ശൂർ: കാട്ടാനയുടെ മസ്തകത്തിൽ പുഴു കയറിയതാണ് വീണ്ടും ഇൻഫെക്ഷന് കാരണമായത്. ആന മയങ്ങിവീണതുകൊണ്ട് സ്പോട്ടിൽ തന്നെ ചികിത്സ നൽകാനായെന്നും എന്നാൽ ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയിൽ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു. ഒന്നരമാസത്തോളം തുടർച്ചയായി ചികിത്സ നൽകേണ്ടിവരും. പ്രത്യേക മെഡിക്കൽ സംഘം ആനയ്ക്ക് നൽകേണ്ട ചികിത്സയെക്കുറിച്ച് മാർഗരേഖ ഉണ്ടാക്കും. ആന മയക്കം…

Read More

ഓൺലൈൻ ഗെയിമിംഗിൽ കടം വാങ്ങിയ പണം നഷ്ടപ്പെട്ടതിന്റെ ത്തുടർന്ന് കുടുംബത്തിലെ മൂന്നു പേർ ജീവനൊടുക്കി

ബെംഗളൂരു: വാതുവെപ്പിൽ പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കി. ഓൺലൈൻ ഗെയിമിംഗിൽ കടം വാങ്ങിയ പണം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് മൂവരും ജീവനൊടുക്കിയത്. മൈസൂരുവിനടുത്തുള്ള ഹഞ്ച്യ ഗ്രാമത്തിനടുത്താണ് സംഭവം. ജോഷ് ആന്റണി (33), ഇരട്ട സഹോദരൻ ജോബി ആന്റണി (33), ജോബിയുടെ ഭാര്യ സ്വാതി എന്നറിയപ്പെടുന്ന ഷർമിള (28) എന്നിവരാണ് മരിച്ചത്. ഓൺലൈൻ ഗെയിമിംഗിൽ ജോബിയും ശർമിളയും പലരിൽ നിന്ന് 80 ലക്ഷം രൂപ കടം വാങ്ങിയതായി പോലീസ് പറഞ്ഞു. ഐ.​പി.​എ​ൽ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളി​ലും വാ​തു​വെ​പ്പ് ന​ട​ത്തി​യ​തി​ലൂ​ടെ…

Read More

കാട്ടന ആക്രമണത്തിൽ 60 വയസുകാരന് ജീവൻ നഷ്ടമായി

തൃശൂര്‍:തൃശൂരിൽ വനവിഭവം ശേഖരിക്കാൻ പോയ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയ ആദിവാസിയാണ് ആന ചവിട്ടിക്കൊന്നത്. വെള്ളച്ചാലിലെ പ്രഭാകരൻ ആറുപതുകാരനാണ് മരിച്ചത്.

Read More

പ്രവാസികൾക്ക് ആശ്വാസ വാർത്ത. താൽക്കാലികമായി നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുന:സ്ഥാപിച്ചു

റിയാദ്: സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത. താൽക്കാലികമായി നിർത്തലാക്കിയ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ പുന:സ്ഥാപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോർട്ടലിൽ ഇന്നലെയോടെ മൾട്ടിപ്പിൾ എൻട്രി വിസക്കുള്ള ഓപ്ഷൻ വീണ്ടുമെത്തി. ഇപ്പോൾ പോർട്ടലിലൂടെ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുന്നുണ്ടെങ്കിലും മൾട്ടിപ്പിൾ റീ എൻട്രിയാണോ സിംഗിൾ എൻട്രിയാണോ എന്നറിയണമെങ്കിൽ അതത് രാജ്യങ്ങളിലെ സൗദി കോൺസുലേറ്റുകളിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്തു കിട്ടണം. മൾട്ടിപ്പിൾ എൻട്രി വിസകൾ ഒഴിവാക്കിയതിന്റെ കാരണങ്ങൾ എന്താണെന്ന് അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. ഒറ്റത്തവണ മാത്രം രാജ്യത്തേക്ക്…

Read More

വയറുവേദനയെ തുടർന്ന്  ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു

കോട്ടയം: അതികഠിനമായ വയറുവേദനയെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു. കട്ടപ്പന കളിയിക്കല്‍ ആഷ അനിരുദ്ധന്‍-വിഷ്ണു സോമന്‍ ദമ്പതികളുടെ മകള്‍ അപർണികയാണ് മരിച്ചത്. ഒരാഴ്ച മുന്‍പ് കഠിനമായ വയറുവേദനയെ തുടർന്നാണ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നടത്തിയ ശേഷം അധികൃതര്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായി മാതാപിതാക്കള്‍ പറയുന്നു. എന്നാൽ അസുഖത്തിന് കുറവൊന്നും ഉണ്ടായില്ല. തുടര്‍ന്നു ഞായറാഴ്ചയും തിങ്കളാഴ്ചയും വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍…

Read More

പോസ്റ്റ് ഓഫിസുകളിൽ ബി.പി.എം, എ.ബി.പി.എം, ഡാക്ക്സേവക് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പോസ്റ്റ് ഓഫിസുകളിൽ ബി.പി.എം, എ.ബി.പി.എം, ഡാക്ക്സേവക് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തപാൽ വകുപ്പിന് കീഴിൽ വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫിസുകളിലേക്കാണ് ഒഴിവുകൾ. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബി.പി.എം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എ.ബി.പി.എം), ഡാക്ക്സേവക് തസ്തികകളിൽ 21,413 ഒഴിവുകളാണുള്ളത്. കേരളത്തിലെ പോസ്റ്റ് ഓഫിസുകളിൽ 1385 ഒഴിവുകളുണ്ട്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://indiapostgdsonline.gov.in ൽ ലഭ്യമാണ്. മാർച്ച് മൂന്നു വരെ ഈ സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷന് മൊബൈൽ ഫോൺ നമ്പറും ഇ-മെയിൽ വിലാസവുമുണ്ടായിരിക്കണം. പ്രദേശികഭാഷ അറിഞ്ഞിരിക്കണം. ഒറ്റ അപേക്ഷ…

Read More

യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നുംഏഴുലക്ഷംരൂപ കവർന്നു.

ചെറുതോണി: പണം ഇരട്ടിപ്പിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും കവർന്നത് ഏഴുലക്ഷം രൂപ. രൂപ. ഇടുക്കി മണിയാറൻകുടി സ്വദേശി പാണ്ടിയേൽ വീട്ടിൽ സോണി(46)യെയാണ് തമിഴ്നാട് സ്വദേശികൾ തട്ടിപ്പിനിരയാക്കിയത്. യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിക്കുമെന്നായിരുന്നു പ്രതികൾ സോണിയെ വിശ്വസിപ്പിച്ചിരുന്നത്. പണവുമായി കടന്നുകളഞ്ഞ തമിഴ്നാട് സ്വദേശികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിങ്കളാഴ്ച്ചയാണ് സോണിയെ രണ്ടംഗ സംഘം തട്ടിപ്പിനിരയാക്കിയത്. സുഹൃത്തുക്കളാണ് ഇവരെ സോണിക്ക് പരിചയപ്പെടുത്തിയത്. ഒരു യന്ത്രം നിക്ഷേപിച്ചിട്ടുള്ള ബാഗിൽ പണം സൂക്ഷിച്ചാൽ 16 മണിക്കൂർകൊണ്ട് നോട്ടുകൾ ഇരട്ടിയാകുമെന്നായിരുന്നു ഇവർ സോണിയോട്…

Read More

ലോ കോളേജ് ചോദ്യപേപ്പർ ചോർച്ച  അറസ്റ്റിലായവരിൽ കോളജിലെ വൈസ് പ്രിൻസിപ്പലും.

ബെംഗളൂരു: നിയമം പഠിക്കുന്നവരും അത് പഠിപ്പിക്കുന്നവരും ചേർന്ന് നിയമ ലംഘനം നടത്തുന്ന കാഴ്ച്ചയാണ് നാം കർണാടകയിലെ നിയമ സർവകലാശാലയിൽ കണ്ടത്. നിയമ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവരിൽ കോളജിലെ വൈസ് പ്രിൻസിപ്പലും ഉൾപ്പെടുന്നു. ഇയാൾക്കൊപ്പം കൂട്ടാളികളായ മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോലാർ ജില്ലയിലെ ബസവ ശ്രീ ലോ കോളജിലെ വൈസ് പ്രിൻസിപ്പലായ നാഗരാജൻ ആണ് അറസ്റ്റിലായത്. വിദ്യാർഥികളായ ജഗദീഷ്, വരുൺ കുമാർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുവെന്ന് കമീഷണർ പറഞ്ഞു. ജനുവരി…

Read More

വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ അടുത്ത അധ്യാനവർഷം മുതൽ സ്കൂളുകളിൽ

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ (എസ്.എ.എസ്). സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്താനാണ് സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ നടത്തുന്നത്. നാഷനൽ അച്ചീവ്മെന്‍റ് സർവേ (എൻ.എ.എസ്) മാതൃകയിലാണ് അടുത്ത അധ്യയനവർഷം മുതൽ സർവേ നടത്തുന്നത്. മൂന്നുമുതൽ ഒമ്പത് വരെ ക്ലാസുകളിലുള്ള കുട്ടികൾക്കാണ് സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ നടത്തുന്നത്. ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം വിഷയങ്ങളിൽ കുട്ടികളുടെ നിലവാരം പരിശോധിക്കുന്നതിനുള്ള പരീക്ഷ രീതിയിലായിരിക്കും സർവേ. ജൂൺ മുതൽ ഡിസംബർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial