Headlines

കോട്ടയം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഇടിച്ചു ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന വയോധികന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങി വരുകയായിരുന്ന വയോധികനെ ആംബുലൻസ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വയോധികൻ മരണത്തിന് കീഴടങ്ങി. കോട്ടയം മാഞ്ഞൂർ സ്വദേശി 79 കാരനായ തങ്കപ്പൻ ആണ് മരിച്ചത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് തങ്കച്ചനെ ആംബുലൻസിടിച്ചത്. മരുന്ന് വാങ്ങിയ ശേഷം ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങി വരികയായിരുന്നു വയോധികൻ. ഈ സമയം ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഇദ്ദേഹത്തെ ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ തന്നെ…

Read More

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും വിഷം കഴിച്ച് മരിച്ചു

കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ എം വിജയനും മകനും മരിച്ചു. ഇരുവരെയും വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മകൻ ജിജേഷ് മരിച്ച് മണിക്കൂറുകൾക്കകമാണ് വിജയനും മരണത്തിന് കീഴടങ്ങിയത്. ഇരുവരെയും അത്യാസന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം…

Read More

ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ച് കയറി ജയ് ശ്രീറാം വിളിച്ചു; ഇൻസ്റ്റാഗ്രാമിൽ ആകാശ് സാഗർ എന്ന പ്രൊഫൈലുള്ള വ്യക്തിക്കെതിരെ കേസെടുത്ത് പോലീസ്

ന്യൂഡൽഹി: ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ച് കയറി ജയ് ശ്രീറാം വിളിച്ചു. കേസെടുത്ത് മേഘാലയ പോലീസ്. പള്ളിയുടെ അകത്ത് കയറി അൾത്താരക്ക് സമീപം നിന്ന് ‘ജയ് ശ്രീറാം’വിളിക്കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇൻസ്റ്റഗ്രാം പേജിൽ ആകാശ് സാഗർ എന്ന പ്രൊഫൈലുള്ള വ്യക്തിയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ മൗലിനോങ് ഗ്രാമത്തിലാണ് സംഭവം. ഇയാൾ പള്ളിയിൽ കയറി ‘ജയ് ശ്രീറാം’ വിളിച്ച് അത് സമൂഹമാധ്യമത്തിൽ പോസ്റ്റ്…

Read More

മിക്സ്ചർ കഴിച്ച ശേഷം ദേഹാസ്വാസ്ഥവും ഛർദിയും അനുഭവപ്പെട്ട  അഞ്ച് വയസുകാരൻ മരിച്ചു.

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിൽ ദേഹാസ്വാസ്ഥ്യവും ഛർദ്ദി അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്. കുടുംബം കുമ്മിൾ കിഴുനിലയിൽ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു. കുമ്മിൾ ഏയ്ഞ്ചൽ സ്കൂൾ എൽ കെ ജി വിദ്യാർഥിയാണ് മരണപ്പെട്ട ഇഷാൻ.ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലേദിവസം ബേക്കറിയിൽനിന്നു വാങ്ങിയ മിക്സ്ചർ കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്….

Read More

കാലടിയിൽ സ്കൂട്ടർ യാത്രികനെ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്നു

കൊച്ചി: കാലടി ചെങ്ങലിൽ സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് 20 ലക്ഷം രൂപ കവർന്നു. വികെഡി വെജിറ്റബിൾസ് എന്ന സ്ഥാപനത്തിലെ മാനേജറായ തങ്കച്ചനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച ശേഷം പണവുമായി കടന്നത്. വൈകുന്നേരം അഞ്ചരയോടെ സംഭവം. സ്ഥാപനത്തിലെ ഇന്നത്തെ കളക്ഷൻ പണം ചെങ്ങലിലുള്ള ഉടമയെ ഏൽപ്പിക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഉടമയുടെ വീടിന് സമീപമെത്തിയപ്പോൾ രണ്ടംഗ സംഘം തങ്കച്ചന്‍റെ സ്കൂട്ടറിന് കുറകെ നിർത്തി മുഖത്ത് സ്പ്രേ അടിച്ചു. സ്കൂട്ടറിൽ നിന്ന് താഴെ വീണ തങ്കച്ചന്റെ വയറ്റിൽ…

Read More

ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശൂർ മെഡിക്കല്‍ കോളജ്

തൃശൂര്‍: ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാല്‍വ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ പ്രയാസങ്ങള്‍ ഇല്ലാതെ വാല്‍വ് മാറ്റിവയ്ക്കുക എന്നത് രോഗികള്‍ക്ക് വളരെയേറെ ഗുണപ്രദമാണ്. കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രം ചെയ്യാറുള്ള ഈ ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായിട്ടാണ് നടത്തിയത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഈ ചികിത്സ ലഭ്യമാണ്. വിജയകരമായ നൂതന ചികിത്സയിലൂടെ രോഗിയുടെ ജീവന്‍ രക്ഷിച്ച…

Read More

കോൺഗ്രസിനെ ഇൻഡ്യ സഖ്യത്തിൽ നിന്ന് പുറത്താക്കണം; നിലപാട് കടുപ്പിച്ച് എഎപി, ഡൽഹിയിൽ നടക്കുന്നതെന്ത്?

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്കു പോകുമ്പോൾ ഇൻഡ്യ മുന്നണിയിൽ പ്രതിസന്ധി സൃഷ്ടിച്ച് കോൺഗ്രസ്-എഎപി പരസ്യപ്പോര്. കോൺഗ്രസ് നേതാവ് അജയ് മാക്കൻ അരവിന്ദ് കെജ്‌രിവാളിനെതിരെ നടത്തിയ ‘രാജ്യദ്രോഹി’ പരാമർശം അതീവ ഗൗരവത്തോടെയാണ് എഎപി എടുത്തിരിക്കുന്നത്. മാക്കനെതിരെ 24 മണിക്കൂറിനകം നടപടിയില്ലെങ്കിൽ കോൺഗ്രസിനെ ഇൻഡ്യ സഖ്യത്തിൽനിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ടു ഘടകകക്ഷികളുമായി ചർച്ച നടത്തുമെന്നു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എഎപിനേതാക്കൾ. അതിനിടെ, ഇല്ലാത്ത ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് പൊതുജനങ്ങളെ കബളിപ്പിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് അരവിന്ദ് കെജ്രിവാളിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതും…

Read More

പുഷ്പ 2 റിലീസിനിടെ യുവതി മരിച്ച സംഭവം അല്ലു അർജുൻ കോടതിയിൽ

ഹൈദരാബാദ്: അല്ലു അർജുൻ ചിത്രം പുഷ്പ 2 ന്റെ റിലീസിനിടെ തീയേറ്ററിലെ തിരക്കിൽ പെട്ട് യുവതി മരിച്ച കേസിൽ ജാമ്യ അപേക്ഷയുമായി അല്ലു അർജുൻ കോടതിയെ സമീപിച്ചു. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 13 ന് അറസ്റ്റ് ചെയ്ത അല്ലുവിന്തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നടന്റെ ജാമ്യാപേക്ഷ റദ്ദാക്കാൻ പൊലീസ് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഹൈദരാബാദ് സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. ദില്‍ഷുക്നഗര്‍ സ്വദേശിനിയായ രേവതിയാണ് തീയേറ്ററിലെ…

Read More

വയനാട് പുനരധിവാസം എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നൽകിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈകോടതിയുടെ നിർണായക വിധി. ഭൂമിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇതിൽ തർക്കമുണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടി എടുക്കാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ലാന്‍ഡ് അക്വിസിഷന്‍ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്ന് കോടതി ഉത്തരവിട്ടു. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹാരിസണ്‍ മലയാളം ലിമിറ്റഡ്, എല്‍സ്റ്റണുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. നാളെ മുതല്‍ സര്‍ക്കാരിനു…

Read More

കടയ്ക്കുള്ളിൽ അതിക്രമിച്ചു കയറി ഉടമയെ ഉപദ്രവിച്ച സംഘത്തെ തടഞ്ഞ പോലീസുകാരന് മർദ്ധനം; 5 യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: കടക്കുള്ളിൽ അതിക്രമിച്ച കയറി ഉടമയെ ഉപദ്രവിച്ച യുവാക്കളുടെ സംഘത്തെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് മർദനം. റാന്നി സ്വ ദേശികളായ അഞ്ചു യുവാക്കളെ അറസ്റ്റ് ചെ യ്തു. കഴിഞ്ഞദിവസം വൈകീട്ട് ആറേകാലിന് മൈലപ്ര പള്ളിപ്പടിയിലാണ് സംഭവം. കടയിൽ അതിക്രമിച്ചുകയറി കടയുടമയെ ഉപദ്രവിക്കുന്ന തറിഞ്ഞെത്തിയ തടഞ്ഞ പത്തനംതിട്ട ട്രാഫിക് എൻഫോഴ്സസ്മെന്റ് യൂനിറ്റിലെ സി.പി.ഒ ആലപ്പു ഴ ചേർത്തല പട്ടണക്കാട് സ്വദേശി ശരത് ലാനി നാണ് യുവാക്കളുടെ മർദനം ഏറ്റത്. റാന്നി നെല്ലി ക്കാമൺ കിഴക്കേതിൽവീട്ടിൽ സാം കെ. ചാ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial