പ്രിയങ്കഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ: വയനാട്ടുകാരുമായി സംവദിക്കാൻ മലയാളം പഠിക്കാൻ തുടങ്ങി
ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ലോക്സഭയില്‍ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഉണ്ടാകുന്നതിനാൽ വിജയിച്ചു 48 മണിക്കൂറിനുള്ളിൽ തന്നെ MP യാകുന്ന ബഹുമതിയും പ്രിയങ്ക കിട്ടും. ഡിസംബർ 20 വരെ സമ്മേളനം നീണ്ടുനിൽക്കും. ഇതിനകം വിവാദമായ വഖഫ് ബില്‍ ഉള്‍പ്പടെ 15 സുപ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ സംയുക്ത പാര്‍ലമെന്ററി സമിതി(JPC) ക്ക് മുമ്പാകെയുള്ള വഖഫ് ബില്ലിനെതിരെ…

