ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം വരുത്തി; സ്കൂൾ ബസ് തടഞ്ഞത് മണിക്കൂറുകളോളം; എംവിഡി ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
ലക്നൌ: സ്കൂൾ ബസ് തടഞ്ഞ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ റീജിയണൽ ഇൻസ്പെക്ടർ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ചിത്രകൂടിൽ വച്ചാണ് സംഭവം. വിദ്യാർത്ഥികളുമായി എത്തിയ സ്കൂൾ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കാലതാമസം വന്നതിനാലാണ് റീജിയണൽ ഇൻസ്പെക്ടർ അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർക്കെതിരെ നടപടി എടുത്തത്. ചൊവ്വാഴ്ചയാണ് ചിത്രകൂടിലെ ഒരു സ്കൂളിലെ വിദ്യാർത്ഥികളുമായി എത്തിയ ബസുകളാണ് എആർടിഒ എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. ബസിന്റെ ഫിറ്റ്നെസ് കാലാവധി തീർന്നെന്ന് വിശദമാക്കിയായിരുന്നു മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ നടപടി. പിടിച്ചെടുത്ത വാഹനം പത്ത് കിലോമീറ്ററോളം…

