നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം തടവ്
ഗൂഡല്ലൂര്‍: നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. കോത്തഗിരി കൈകട്ടിയിലെ സജിത(37)യെയാണ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി 17-ന് ആയിരുന്നു കേസിലാണ് ആസ്പദമായ സംഭവം. സ്വകാര്യബംഗ്ലാവില്‍ വാച്ച്മാനായിരുന്ന ഭര്‍ത്താവ് പ്രഭാകരന്‍ 2018-ല്‍ അനാരോഗ്യത്താല്‍ മരിച്ചു. ഇതേ തുടർന്ന് സജിത ബംഗ്ലാവില്‍ ജോലിചെയ്തുവരുകയായിരുന്നു. രണ്ടുപെണ്‍കുട്ടികളുള്‍പ്പെട്ടതായിരുന്നു കുടുംബം. ഭര്‍ത്താവിന്റെ മരണത്തിനുശേഷം സംഭവദിവസം പെണ്‍മക്കളെ ഒന്നിച്ചൊരുമുറിയില്‍ കിടത്തി മറ്റൊരുമുറിയിലാണ് സജിത കിടന്നിരുന്നത്. പതിനാലുവയസ്സുള്ള മകള്‍ ഉണര്‍ന്നപ്പോള്‍ കൂടെ കിടന്നിരുന്ന സഹോദരിയെ കാണാത്തതിനെത്തുടര്‍ന്ന് അമ്മയോടന്വേഷിക്കുകയും പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും…

