യുവതിയുടെ ഇരട്ട പ്രണയം കാമുകൻ്റെ ജീവനെടുത്തു; കാമുകൻമാർ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു
ബെംഗളൂരു: പെൺകുട്ടിയുടെ ഇരട്ട പ്രണയം യുവാവിന്റെ ജീവനെടുത്തു. ഉഡുപ്പി സ്വദേശി വരുൺ കൊടിയൻ എന്ന ഇരുപത്തിനാലുകാരനെയാണ് സുഹൃത്ത് കുത്തികൊലപ്പെടുത്തിയത്. ഉഡുപ്പി സ്വദേശിയായ ദിവേഷ് ആണ് വരുണിനെ കൊലപ്പെടുത്തിയത്. ഇരുപത്തഞ്ചുകാരനായ ദിവേഷിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരുടെയും കാമുകിയായ പെൺകുട്ടിയുടെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബെംഗളൂരു സഞ്ജയ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ശനിയാഴ്ചയാണ് രാവിലെ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട വരുണും ദിവേഷും പെൺകുട്ടിയും സ്കൂൾ കാലം മുതലേ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ബെംഗളൂരുവിലെ ഗെദ്ദലഹള്ളിയിൽ…

