Headlines

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി സന്ധ്യ രാജിവച്ചു

ചാലിശ്ശേരി : ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ പ്രസിഡന്റ് സ്ഥാനവും വാര്‍ഡ് മെമ്പര്‍ സ്ഥാനവും രാജിവച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഇവര്‍ രാജിക്കത്തുകള്‍ നല്‍കി. ഇതോടെ ചാലിശ്ശേരി പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ് . നിലവില്‍ യു ഡി എഫ് മുന്നണിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. പ്രസിഡണ്ട് എബി സിന്ധു കോൺഗ്രസ് പ്രതിനിധിയാണ്. സ്ഥാനം രാജിവച്ചതോടെ കോണ്‍ഗ്രസ് – സി പി എം കക്ഷിനില തുല്യ സ്ഥിതിയിലായി. നിലവില്‍ എഴ് വീതം അംഗങ്ങളാണ് കോണ്‍ഗ്രസിനും സി പി…

Read More

തേങ്ങ പെറുക്കാന്‍ പുഴയില്‍ ഇറങ്ങി, ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനായി തിരച്ചില്‍

പാലക്കാട്: തേങ്ങ പെറുക്കാന്‍ പുഴയില്‍ ഇറങ്ങിയയാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പാലക്കാട് അയിലൂര്‍ മുതുകുന്നി പുഴയിലാണ് അപകടം. ആണ്ടിത്തറ പുത്തന്‍ വീട്ടില്‍ രാജേഷാണ് (42) ഒഴുക്കില്‍ പെട്ടത്. രാജേഷിനെ കണ്ടെത്തുന്നതിനായി അഗ്‌നിരക്ഷാസേനയും ആലത്തൂര്‍ പൊലീസും തിരച്ചില്‍ ആരംഭിച്ചു. മുതുകുന്നി തടയണക്ക് സമീപം ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ് രാജേഷ്. തേങ്ങ പെറുക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍പെട്ടത്. ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് രാജേഷിനെ കരക്ക് കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. പുഴയുടെ നല്ല…

Read More

ശമ്പളം ഇല്ല; 108 ആംബുലന്‍സ് ജീവനക്കാര്‍ നാളെ മുതല്‍ സമരത്തിലേക്ക്

തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാര്‍ നാളെ മുതല്‍ പരോക്ഷ സമരത്തിലേക്ക്. എല്ലാ മാസവും ഏഴാ തീയതിക്കു മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പുകള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് കരാര്‍ കമ്പനിക്കെതിരെ ജീവനക്കാരുടെ സമരം. ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കില്ല. എന്നാല്‍ അടിയന്തിര സര്‍വ്വീസുകളായ റോഡുപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും, വീടുകളിലെ രോഗികള്‍ക്കും കുട്ടികള്‍ക്കും സേവനം നല്‍കുമെന്നും ജീവനക്കാര്‍ പറഞ്ഞു. സിഐടിയു യൂണിയന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് സമരത്തിലേക്ക് നീങ്ങുന്നത്. 2019 മുതലാണ് എല്ലാ ജില്ലാകളിലും കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ…

Read More

കാസർകോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

കാസർകോട്: ബേക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ രഹസ്യ മൊഴി പൊലീസ് രേഖപ്പടുത്തി. വയറുവേദനയെ അനുഭവപ്പെട്ട കുട്ടി വിവരം ബന്ധുവിനോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വൈദ്യപരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്തി. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒരു മാസം മുൻപായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരു…

Read More

ആമയിഴഞ്ചാൻ തോട് സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിക്കണം; അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: ആമയിഴഞ്ചാൻ തോട് അപകടത്തിൽ അമിക്കസ് ക്യൂറി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മരണത്തിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെടൽ. പ്രതിഫലമായി അമിക്കസ് ക്യൂറിയ്ക്ക് 1.5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും മുനിസിപ്പൽ കോര്‍പറേഷനും റെയിൽവേയും ഈ മാസം 19 ന് മുൻപായി നൽകണമെന്നും ഹൈക്കോടതി ഉത്തരവ്. കൊച്ചിയിലെ ബ്രഹ്മപുര മാലിന്യ പ്രശ്നം പരിശോധിച്ച അമിക്കസ് ക്യൂറിയോട് തിരുവനന്തപുരത്തെത്തി ആമയിഴഞ്ചാൻ തോട് ദുരന്തം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു….

Read More

ആനി രാജ മത്സരിച്ചത് രാഷ്ട്രീയ വിവേക മില്ലായ്മ; പാർട്ടിക്ക് നേട്ടമുണ്ടായില്ലെന്ന് സിപിഐ ദേശീയ കൗൺസിലിൽ വിമർശനം

ന്യൂഡൽഹി: ശക്തയായ ഇടതു സ്ഥാനാർഥി ഇല്ലായിരുന്നെങ്കിൽ വയനാട്ടിൽ ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടുമായിരുന്നെന്ന് കേരള നേതാക്കൾ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജ മത്സരിച്ചതിൽ സിപിഐ ദേശീയ കൗൺസിലിൽ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ. ആനി രാജയെ മത്സരിപ്പിക്കാൻ എടുത്ത നടപടി രാഷ്ട്രീയ വിവേക മില്ലായ്മയെന്ന് പഞ്ചാബിലെ അംഗങ്ങൾ വിമർശനം ഉന്നയിച്ചു. ഇക്കാര്യത്തിലെ അനൗചിത്യം ചൂണ്ടി കാണിച്ചു തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ദേശീയ നേതൃത്വത്തിന് താൻ കത്ത് നൽകിയിരുന്നതായി ആനി രാജ യോഗത്തെ അറിയിച്ചു. ഈ കത്ത്…

Read More

മെഡിക്കല്‍ കോളേജില്‍
രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം: 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിൽ രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവത്തിൽ നടപടി. 2 ലിഫ്റ്റ് ഓപ്പറേറ്റർമാരെയും, ഡ്യൂട്ടി സാർജന്റിനെയും സസ്പെൻഡ് ചെയ്തു. അന്വേഷണവിധേയമായാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ, പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. ചികിത്സയ്ക്കെത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായർ ആണ് ലിഫ്റ്റിൽ…

Read More

നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചത് ബസ് യാത്രയ്ക്കിടെ; പിടിയിലായത് സർക്കാർ ജീവനക്കാരൻ

പത്തനംതിട്ട: നിയമ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. മൈനർ ഇറിഗേഷൻ വകുപ്പിലെ ഡിവിഷണൽ അക്കൗണ്ടന്റാണ് ഇയാള്‍. ബസ് യാത്രയ്ക്കിടയിലാണ് സംഭവം. കോട്ടയം – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസില്‍ ചെങ്ങന്നൂരിനും കാരയ്ക്കാടിനും മധ്യേയാണ് സംഭവം നടന്നത്. കേസ് ചെങ്ങന്നൂർ പൊലീസിന് കൈമാറും.

Read More

കാണാതായ വിദ്യാര്‍ഥിനി അമ്പലക്കുളത്തിൽ മരിച്ച നിലയിൽ

മട്ടാഞ്ചേരി: കാണാതായ വിദ്യാര്‍ഥിനിയെ ഞായറാഴ്ച അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കരിപ്പാലം ജി.എച്ച്.എസ്. സ്‌കൂളിനുസമീപം ശ്രീനി കുമാറിന്റെയും രാജേശ്വരിയുടെയും മകള്‍ എസ്. ആരതി(18)യെയാണ് മട്ടാഞ്ചേരി ടി.ഡി. അമ്പലക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആരതിയെ ശനിയാഴ്ച വൈകീട്ട് മുതല്‍ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുണ്ടംവേലി എം.ഇ.എസ്. കോളേജില്‍ ബി.കോം ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. ഫൊറന്‍സിക് വിഭാഗവും മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണറും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരതിയുടെ സഹോദരി ആതിര.

Read More

ജോയിയുടെ മൃതദേഹം കണ്ടെത്തി, 46 മണിക്കൂറിന് ശേഷം; ഒഴുകിയെത്തിയത് തകരപ്പറമ്പിലെ കനാലിൽ

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹം പൊന്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. മൃതദേഹം പൊലീസും ഫയർഫോഴ്സും എത്തി കനാലിൽ നിന്നും പുറത്തേക്ക് എടുത്തു. മൃതദേഹം ചീർത്ത അവസ്ഥയിലാണ്. സഹപ്രവർത്തകരും ബന്ധുക്കളും മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. ജീർണിച്ച നിലയിലായതിനാൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial