Headlines

ക്ഷേത്രത്തിൽ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മുംബൈ: മുംബൈയിലെ കല്യാൺ ശിൽഫതയിലെ ക്ഷേത്രത്തിൽ വച്ച് 30കാരിയെ കൂട്ടബലാത്സംഗം ചെയ്ത‌്‌ കൊലപ്പെടുത്തിയ കേസിൽ പൂജാരി അടക്കം 3 പേർ അറസ്റ്റിലായി. ക്ഷേത്രത്തിലെത്തിയ യുവതിയുമായി പ്രതികൾ സൗഹൃദം സ്ഥാപിക്കുകയായിരുന്നു, ശേഷം ചായയിൽ ലഹരി കലർത്തി നൽകി കൂട്ടബലാത്സംഗം ചെയ്‌തുവെന്നും പൊലീസ് കണ്ടെത്തി. ബോധം വന്ന സ്ത്രീ ബഹളം വച്ചതോടെയാണ് ക്ഷേത്രത്തിലെ പൂജാരി അടക്കമുള്ള പ്രതികൾ സ്ത്രീയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.

Read More

കണ്ണൂർ ചെങ്ങളായിയിൽ തൊഴിലുറപ്പ് തൊഴിലാളികള്‍ നിധി കണ്ടെത്തി

കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ ‘നിധി’യെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് വസ്തുക്കൾ കിട്ടിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് നിധിയെന്ന് തോന്നുന്ന വസ്തുക്കൾ കണ്ടത്. ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നുനോക്കിയിരുന്നില്ല. പിന്നീട് ഉച്ചയോടെയാണ് തുറന്നുനോക്കുന്നത്. ഉടന്‍ പഞ്ചായത്ത് പ്രസിഡന്‍റിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. 17 മുത്തുമണികള്‍, 13 സ്വർണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെത്തിയത്. വെള്ളിനാണയങ്ങളിലൊന്നും…

Read More

സർവകലാശാല വിസി നിയമനത്തിൽ വീണ്ടും സർക്കാർ- ഗവർണർ പോര്; സാങ്കേതിക സര്‍വകലാശാലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ വീണ്ടും സർക്കാർ- ഗവർണർ പോരിലേയ്ക്ക്. ഗവർണറെ മറികടന്ന് സാങ്കേതിക സർവകലാശാലയിൽ പുതിയ സെർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചത്. കെടിയു അടക്കം സംസ്ഥാനത്തെ ആറ് സർവകലാശാലകളിൽ സെനറ്റ് നോമിനികളില്ലാതെ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ നേരത്തെ ഉത്തരവിറക്കിയിരുന്നു. സെനറ്റ് പ്രതിനിധിയെ ഒഴിവാക്കിക്കൊണ്ടായിരുന്നു കമ്മിറ്റി രൂപീകരണം. ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സർക്കാരും തീരുമാനിച്ചു. ഇതിനിടെയാണ് സാങ്കേതിക സർവകലാശാലയിൽ സർക്കാർ പുതിയ സർച്ച് കമ്മിറ്റി…

Read More

കണ്ണൂരില്‍ നിധിയെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് തൊഴിലാളികള്‍

കണ്ണൂർ: കണ്ണൂർ ചെങ്ങളായിയിൽ ‘നിധി’യെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് വസ്തുക്കൾ കിട്ടിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് നിധിയെന്ന് തോന്നുന്ന വസ്തുക്കൾ കണ്ടത്. ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നുനോക്കിയിരുന്നില്ല. പിന്നീട് ഉച്ചയോടെയാണ് തുറന്നുനോക്കുന്നത്. ഉടന്‍ പഞ്ചായത്ത് പ്രസിഡന്‍റിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.17 മുത്തുമണികള്‍, 13 സ്വർണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെത്തിയത്. വെള്ളിനാണയങ്ങളിലൊന്നും വർഷം…

Read More

ജഡ്ജിയുടെ മുന്നിൽ വച്ച് ഭർത്താവിന്റെ കഴുത്തിന് പിടിച്ചു; കോടതിമുറിയില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ യുവതിക്ക് ജാമ്യം

കോഴിക്കോട്: ഗാർഹിക പീഡന കേസിൽ ഹാജരാകവേ കോടതിക്കുള്ളിൽ ജഡ്ജിയുടെ കണ്മുന്നിൽ ഭർത്താവിന്റെ കഴുത്തിന് കയറി പിടിച്ച് അതിക്രമം നടത്തിയ യുവതിക്ക് ജാമ്യം. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശിനിയായ 29 വയസുകാരിക്കാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്) ജാമ്യം അനുവദിച്ചത്. ഉത്തരവ് ലഭിക്കാന്‍ വൈകിയതുകൊണ്ട് യുവതിക്ക് ശനിയാഴ്ചയേ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകൂ. ഇന്നലെ ഉച്ചയോടെയാണ് ജെ.എഫ്.സി.എം മൂന്നാം കോടതിയില്‍ സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. വേറിട്ട് കഴിയുന്ന യുവതിയും ഭര്‍ത്താവും കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയിരുന്നു. കേസ് നടക്കുന്നതിനിടയില്‍…

Read More

ഭർത്താവ് കൈക്കുഞ്ഞുമായി കടന്നുകളഞ്ഞെന്ന പരാതിയുമായി ഭാര്യ; കുഞ്ഞിന്‍റെ ശരീരത്തിൽ ഉണ്ടായിരുന്നത് നാല് പവനോളം സ്വർണം

തിരുവനന്തപുരം: ഭർത്താവ് കൈക്കുഞ്ഞുമായി കടന്നു കളഞ്ഞെന്ന പരാതിയുമായി യുവതി. തിരൂരങ്ങാടി പുത്തനങ്ങാടി പതിനാറുങ്ങൽ സ്വദേശി സൽമ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ജൂൺ 25ന് ഭർത്താവ് മുഹമ്മദ് സഫീർ ഒരു വയസ്സും രണ്ട് മാസവും പ്രായമുള്ള കുഞ്ഞുമായി കല്ല്യാണത്തിനെന്ന് പറഞ്ഞ് പോയിട്ട് ഇതുവരെ തിരിച്ചു വന്നിട്ടില്ലെന്നാണ് സല്മയുടെ പരാതി. കുഞ്ഞിന്‍റെ ശരീരത്തിൽ നാല് പവനോളം സ്വർണാഭരണം ഉണ്ടായിരുന്നെന്നും പരാതിയിൽ പറയുന്നു. സംഭവ ദിവസം തന്നെ തിരൂരങ്ങാടി പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കുഞ്ഞിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നും പരാതിക്കാരി…

Read More

കെ.എസ്.ആർ.ടി.സിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേർക്ക് പരിക്ക്

         തിരുവനന്തപുരം : എം.സി. റോഡിൽ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. വർക്കല പാലച്ചിറ അൽ ബുർദാനിൽ സുൽജാൻ(25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വർക്കല കോക്കാട് ദേവീകൃപയിൽ ദീപുദാസ്(25), സമീർ മൻസിലിൽ സുധീർ(25) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സുധീറിന്റെ പരിക്ക് ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റിൽ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു. പ്രവാസിയായ സുൽജാൻ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്….

Read More

ദുർമരണങ്ങൾക്ക് പൂജ ചെയ്യണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലെത്തി പീഡനം; 36കാരന് എട്ട് വർഷം കഠിന തടവ്

മലപ്പുറം : ദുർമരണങ്ങൾക്ക് പൂജ ചെയ്യണമെന്ന് പറഞ്ഞ് വീട്ടിലെത്തിയ പൂജാരി പൂജാകർമ്മങ്ങൾക്കിടെ 16കാരിയെ പീഡിപ്പിച്ചെന്ന കേസിൽ പൂജാരിക്ക് എട്ട് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. എടക്കര സ്വദേശി പി ബി ഷിജുവിനാണ് (36) മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പരാതിക്കാരിയുടെ കുടുംബത്തിൽ നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന മരണങ്ങൾക്ക് നിർബന്ധമായും പൂജ ചെയ്യണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി വീട്ടിലെത്തിയത്. 2023 മെയ് 30ന് പൂജ ചെയ്യാനെത്തിയ പ്രതി വീടിന്റെ ഡൈനിങ് ഹാളിൽ…

Read More

കൊച്ചിയിൽ +2 വിദ്യാർഥിനി ബസിൽ കുഴഞ്ഞു വീണു മരിച്ചു

തേവര എസ്എച്ച് ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീലക്ഷ്‌മിയാണ് (16) രാവിലെ സ്‌കൂളിലേക്ക് ബസിൽ പോകുന്നതിനിടെ കുഴഞ്ഞു വീണത്. പനങ്ങാട് സ്വദേശി ജയകുമാറിന്‍റെയും രജനിയുടെയും മകളാണ് ശ്രീലക്ഷ്‌മി. രാവിലെ ബസിൽ സ്ക്കൂളിലേയ്ക്ക് പോകും വഴി കുണ്ടന്നൂരിൽ വെച്ച് ശ്രീലക്ഷ്‌മിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയും ബസിൽ നിന്നിറങ്ങിയ ഉടൻ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് സമീപമുണ്ടായിരുന്ന  ചുമട്ടുതൊഴിലാളികളും, നാട്ടുകാരും ചേർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

‘വാണിജ്യ- തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകൾ, വിഴിഞ്ഞം ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു’: വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖം വഴി വാണിജ്യ തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകളാണെന്ന് മന്ത്രി വി എൻ വാസവൻ. ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷി ആയിരിക്കുന്നതെന്നും, ഏറെ അഭിമാനത്തോടെയാണ് മദർഷിപ്പിനെ കേരളം സ്വീകരിച്ചിരിക്കുന്നതെന്നും ട്രയൽ റൺ ഉദ്‌ഘാടന വേദിയിൽ വെച്ച് മന്ത്രി പറഞ്ഞു.‘വരും ദിവസങ്ങളിൽ 400 മീറ്റർ മദർ ഷിപ് വരാൻ പോവുകയാണ്. ഒരു സർക്കാരിന്റെ ഇച്ഛാ ശക്തി എന്തെന്ന് പിണറായി സർക്കാർ തെളിയിച്ചിരിക്കുന്നു. ഇതിനേക്കാൾ വലിയ ഷിപ് സ്വീകരിക്കാനുള്ള ശേഷിയും വിഴിഞ്ഞത്തുണ്ട്. അവശേഷിക്കുന്ന പ്രശ്നം സർക്കാർ പരിഹരിക്കും. ഇതിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial