Headlines

ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയി കൊലപാതകം 5 പേർ അറസ്റ്റിൽ; കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യം

തിരുവനന്തപുരം: പൗഡിക്കോണത്ത് ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസിൽ5 പേർ അറസ്റ്റിൽ. രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നിവരാണ് പിടിയിലായത്. അൻവർ എന്ന പ്രതി കൂടി പിടിയിലാകാനുണ്ട്. അൻവറും ജോയിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.  വെള്ളിയാഴ്ചയാണ് പൗഡിക്കോണത്ത് വെച്ച് ജോയിയെ വെട്ടിപ്പരിക്കേൽപിക്കുന്നത്. ശനിയാഴ്ച രാവിലെ ജോയി മരിച്ചു. നേരിട്ട് കൃത്യത്തിൽ പങ്കെടുത്ത 3 പേരും ഗൂഢാലോചനയിൽ പങ്കെടുത്ത 2 പേരുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. രാജേഷും ഉണ്ണിക്കൃഷ്ണനും വിനോദും നന്ദുലാലും…

Read More

വളര്‍ത്തുനായ മാന്തിയത് കാര്യമാക്കിയില്ല, പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

നെടുമങ്ങാട് : പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെന്തുപ്പൂര്‍ ചരുവിളാകം അനു ഭവനില്‍ ജയ്‌നിയാണ് മരിച്ചത്. രണ്ടരമാസം മുമ്പ് വളര്‍ത്തുനായ ജയ്‌നിയെ കൈയില്‍ മാന്തുകയും മകളെ കടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജയ്‌നി അത് കാര്യമാക്കിയില്ല. മകള്‍ ചികിത്സ തേടി വാക്‌സിന്‍ എടുക്കുകയും ചെയ്തു.മൂന്ന് ദിവസം മുമ്പാണ് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജെയ്‌നി ആശുപത്രിയില്‍ എത്തിയത്. അസ്വസ്ഥതകള്‍ കടുത്തതോടെ പേ വിഷബാധ സംശയിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിച്ചു.മലബാർ ലൈവ് ന്യൂസ്‌.ഒരു മാസം മുമ്പ്…

Read More

കാബിനറ്റ് സെക്രട്ടറിയായി ടി വി സോമനാഥനെ നിയമിച്ചു.

ന്യൂഡൽഹി: കാബിനറ്റ് സെക്രട്ടറിയായി ടി വി സോമനാഥനെ കേന്ദ്രസർക്കാർ നിയമിച്ചു. 1987 ബാച്ച് തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ടി വി സോമനാഥൻ. ഓഗസ്റ്റ് 30ന് അധികാരമേൽക്കുന്ന അദ്ദേഹത്തിന് കാബിനറ്റ് സെക്രട്ടറി പദവിയിൽ രണ്ടു വർഷം കാലാവധി ലഭിക്കും. നിലവിൽ ധനകാര്യ സെക്രട്ടറിയാണ്. ധനകാര്യ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2019 മുതല്‍ 2021 വരെ സാമ്പത്തിക ചെലവ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2015 നും 2017 നും ഇടയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായ അദ്ദേഹം പിന്നീട്…

Read More

ആലപ്പുഴയിൽ മധ്യവയസ്‌കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ: മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കുതിരപ്പന്തി വാർഡിൽ തൈപ്പറമ്പിൽ ടി എസ് സജുവാണ് (52) മരിച്ചത്. സജുവിന്‍റെ മാതാവ് രാത്രിയിൽ ബന്ധു വീട്ടിലാണ് കിടക്കുന്നത്. ഇവർ ശനിയാഴ്ച രാവിലെയെത്തി കതക് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് സൗത്ത് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മുറിയിലെ ഡൈനിങ് ടേബിളിൽ മദ്യകുപ്പിയും അഞ്ച് ഗ്ലാസുകളുമുണ്ടായിരുന്നു. ടേബിളിന് സമീപം നാലഞ്ച് കസേരകളും നിരത്തിയിട്ടിരുന്നു. സ്ഥിരം മദ്യപിക്കുന്ന സ്വഭാവക്കാരനായ സജുവിനൊപ്പം മറ്റാരെങ്കിലും മദ്യപിക്കാനെത്തിയെന്ന സംശയമുണ്ട്. വിരലടയാള വിദഗ്ധരെത്തി മേശപ്പുറത്തിരുന്ന ഗ്ലാസുകൾ പരിശോധിച്ചു….

Read More

സെക്രട്ടറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗറുടെ ഷൂട്ടിങ്, പിന്നാലെ വിവാദം

  തിരുവനന്തപുരം: കർശന നിയന്ത്രണങ്ങൾക്കിടയിൽ സെക്രട്ടേറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗര്‍ വിഡിയോ ചിത്രീകരിച്ചതില്‍ വിവാദം. അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും കര്‍ശന നിയന്ത്രണം ഉള്ളിടത്താണ് വ്ളോഗറുടെ വിഡിയോ ചിത്രീകരണം. ബുധനാഴ്ച്ചയാണ് സംഭവം. സെക്രട്ടേറിയേറ്റ് സ്പെഷ്യല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്ളോഗര്‍ ചിത്രീകരിച്ചത്. നിശ്ചിത ഫീസ് ഈടാക്കി നേരത്തെ സെക്രട്ടറിയേറ്റില്‍ സിനിമാ ചിത്രീകരണം അടക്കം അനുവദിച്ചിരുന്നു. പിന്നീട് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. അതീവ സുരക്ഷ കണക്കിലെടുത്താണ് സെക്രട്ടേറിയേറ്റിലെ വിഡിയോ ചിത്രീകരണത്തിന് അനുമതി ഇല്ലാത്തത്. ആഭ്യന്തര വകുപ്പാണ് ചിത്രീകരണത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇങ്ങനെയൊരു…

Read More

ഉല്ലാസ് പന്തളം വിവാഹിതനായി;അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ് വധു

കോമേഡിയനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്.ഉല്ലാസിന്‍റെ രണ്ടാം വിവാഹമണിത്. പരേതയായ ആശയ്ക്കും ഉല്ലാസിനും ഇന്ദുജിത്തും സൂര്യജിത്തും എന്നീ പേരുകളിലുള്ള രണ്ട് ആൺമക്കളുണ്ട്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ ആളാണ് ഉല്ലാസ് പന്തളം….

Read More

പട്ടാമ്പിയിൽ ബസ് കയറിയിറങ്ങി വിമുക്ത ഭടന്  ദാരുണാന്ത്യം

പാലക്കാട്: ബസ് അപകടത്തിൽ വിമുക്തഭടന് ദാരുണാന്ത്യം. വിമുക്ത ഭടനായ പരുതൂർ മംഗലം പുറത്താട്ടിൽ സജീഷാണ് (42) മരിച്ചത്. റോഡിലെ കുഴിയിൽ വീഴാതെ ബൈക്ക് വെട്ടിക്കുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പട്ടാമ്പി – മേലെ പട്ടാമ്പി ഭാഗത്തെ റോഡ് തകർന്നുകിടക്കുന്നത് ചർച്ചാവിഷയമാണ്. ഈ ഭാഗത്തെ റോഡുകൾ പൂർണ്ണമായി തകർന്ന അവസ്ഥയിലാണ്. റോഡിലേക്ക് വീണ സജീഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ശനിയാഴ്ച്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് മേലെ പട്ടാമ്പി…

Read More

തുമ്പ ചെടി തോരൻ കഴിച്ചു;ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു.

ആലപ്പുഴ: ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്. തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ആണ് ബന്ധുക്കളുടെ സംശയം. വ്യാഴാഴ്ച രാത്രി തുമ്പ ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചെന്നും തുടര്‍ന്ന് അസ്വസ്ഥത ഉണ്ടായെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Read More

ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയി കൊലപാതകം ഒരാൾ പിടിയിൽ

തിരുവനന്തപുരം: പൗഡിക്കോണത്ത് ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. അക്രമികള്‍ സഞ്ചരിച്ച കാര്‍ വാടകയ്ക്ക് എടുത്തു കൊടുത്തയാളാണ് പിടിയിലായത്. വെഞ്ഞാറമൂട് മുക്കുന്നുമൂട് സ്വദേശി സുബിന്‍ ആണ് പോലീസിന്റെ പിടിയിലായത്‌. പ്രതികളെ നേരത്തെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. കുറ്റിയാനി സ്വദേശികളായ സജീര്‍, അന്‍ഷാദ്, അന്‍വര്‍, ഹുസൈന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു. ആറ് മാസം മുമ്പ് പോത്തന്‍കോട്…

Read More

കാക്കനാട് ലഹരി വേട്ട; യുവതി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

കൊച്ചി: കാക്കനാട് എംഡിഎംഎയുമായി 9 പേര്‍ അറസ്റ്റിൽ. യുവതി ഉള്‍പ്പടെയാണ് 9 പേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്. പാലക്കാട് സ്വദേശികളായ ജമീല മന്‍സില്‍ സാദിഖ് ഷാ, ബിഷാരത്ത് വീട്ടില്‍ സുഹൈല്‍ ടി.എന്‍, കളംപുറം വീട്ടില്‍ രാഹുല്‍ കെ എം, ആകാശ് കെ, തൃശ്ശൂര്‍ സ്വദേശികളായ നടുവില്‍പുരക്കല്‍ വീട്ടില്‍ അതുല്‍കൃഷ്ണ, മുഹമ്മദ് റംഷീഖ് പി ആര്‍, നിഖില്‍ എം എസ്, നിധിന്‍ യു എം, രാഗിണി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 13.522 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial