എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക്; അഭിമാന നിമിഷം പങ്കുവച്ച് ആർഎൽവി രാമകൃഷ്ണൻ
കൊച്ചി: നര്‍ത്തകനും നടനും, അന്തരിച്ച സിനിമാതാരം കലാഭവൻ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന് എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക്. സന്തോഷ വിവരം അദ്ദേഹം തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ആരാധകരോട് പങ്കുവച്ചത്. കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നുമാണ് അദ്ദേഹം എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. വലിയ മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തിൽ ഡബിൾ എംഎക്കാരനായെന്നും ആർഎൽവി രാമകൃഷ്ണൻ കുറിച്ചു. “ഒരു സന്തോഷ വാർത്ത…

