ഭൂരിപക്ഷ തീരുമാനത്തെ മറികടന്ന് സിപിഐ രാജ്യസഭാ സ്ഥാനാർത്ഥി നിർണ്ണയം; പ്രകാശ് ബാബുവിനെ വെട്ടി നിരത്തി കാനം പക്ഷം
തിരുവനന്തപുരം: കാനം രാജേന്ദ്രൻ മരിച്ചതിന് ശേഷവും സിപിഐയിൽ കാനം പക്ഷം ശക്തരായി തുടരുന്നു എന്ന സൂചനയായി രാജ്യസഭാ സ്ഥാനാർത്ഥി നിർണയം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും മുതിർന്ന നേതാവ് കെ പ്രകാശ് ബാബുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും പി പി സുനീർ എന്ന തന്റെ അഭിപ്രായത്തിൽ നിന്നും പിന്നോട്ട് പോകാൻ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തയ്യാറായില്ല. മരിക്കും മുമ്പ് കാനം രാജേന്ദ്രനും ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞിരുന്നെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്. ചേരി തിരിഞ്ഞുള്ള അഭിപ്രായ ഭിന്നതകൾക്കൊടുവിലാണ്…

