ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടലുടമയെ വെടിവച്ചു കൊന്നു; അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം
മുംബൈ: അധോലോക കുറ്റവാളി ഛോട്ടാ രാജന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുംബൈ കോടതി വ്യാഴാഴ്ച ആണ് ഇയാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2001 ല്‍ ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടലുടമ ജയാ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ ആണ് വിധി വന്നിരിക്കുന്നത്. മഹാരാഷ്ട്ര കൺട്രോള്‍ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിനു (എംസിഒസിഎ) കീഴിലുള്ള മുംബൈയിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 2001 മേയ് നാലിനാണ് ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയെ, ഇതേ ഹോട്ടലിന്റെ ഒന്നാം നിലയിൽ വച്ച്…

