Headlines

ക്ഷേത്രത്തിലെ സ്ത്രീകളുടെ ക്ലോക്ക് റൂമിൽ ഒളികാമറ; മൊബൈലിൽ ദൃശ്യങ്ങൾ കണ്ട് പൂജാരി; കേസ്

ലഖ്‌നൗ: ക്ഷേത്രത്തിൽ സ്ത്രീകളുടെ ക്ലോക്ക്‌ റൂമിൽ നടത്തിയ പൊലീസ് പരിശോധനയിൽ ഒളികാമറ കണ്ടെത്തി. യുപി ഗാസിയാബാദിലെ ചോട്ടാ ഹരിദ്വാർ എന്ന് അറിയപ്പെടുന്ന ഗംഗാനഗറിലെ ക്ഷേത്രത്തിലാണ് സംഭവം. ഒളികാമറ പൂജാരിയുടെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ പൂജാരി മുകേഷ് ഗോസ്വാമി ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. മൊബൈലിൽ ഇയാൾ സ്ത്രീകളുടെ നഗ്നരംഗങ്ങൾ കാണാറുള്ളതായാണ് പൊലീസിന് വിവരം ലഭിച്ചത്. സിസിടിവിയുടെ ഡിവിആറിൽ നിന്ന് കഴിഞ്ഞ അഞ്ചു ദിവസത്തെ വിവരങ്ങൾ പരിശോധിച്ചപ്പോൾ 75ഓളം സ്ത്രീകൾ…

Read More

വിരമിക്കാൻ ഇരിക്കെ കരസേനാ മേധാവിയുടെ കാലാവധി നീട്ടി; നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി. ഈ മാസം വിരമിക്കാൻ ഇരിക്കുകകയായിരുന്നു അദ്ദേഹം. ജൂൺ 30 വരെയാണ് കാലാവധി നീട്ടിയത്. 1954ലെ സൈനിക നിയമത്തിലെ 16 എ (4) പ്രകാരമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ചീഫ് ഓഫ് ആർമി സ്റ്റാഫ് (സിഒഎഎസ്) ആയി 2022 ഏപ്രിൽ 30ന് ആണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. 31നു വിരമിക്കാനിരിക്കെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യവും, പുതിയ സർക്കാർ അധികാരത്തിലേറുന്ന സാഹചര്യവും കണക്കിലെടുത്താണ്…

Read More

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഉപദ്രവിച്ചയാളെ പൊലീസിന് കൈമാറി 22 വയസുകാരി, അറസ്റ്റ്

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈം ഗികാതിക്രമം. ചാവടിക്കുന്നുമ്മൽ അൻവർ (46) എന്നയാളാണ് പെൺകുട്ടിയെ കയറിപിടിച്ചത്. മനോധൈര്യം കൈവിടാതെ യുവതി തന്നെ ഉപദ്രവിച്ചയാളെ തടഞ്ഞുവയ്ക്കുകയും ഒടുവിൽ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ കൊടുവള്ളി പൊലീസ് അൻവറിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുന്ദമംഗലത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയ 22കാരിയെ ബസിലുണ്ടായിരുന്ന അൻവര്‍ ചാരിനിന്ന് ഉപദ്രവിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടി ഇയാളെ തടഞ്ഞുവച്ച് കൊടുവള്ളി പൊലീസിനെ വിവരമറിയിച്ചു. ഇതനുസരിച്ച് പൊലീസ്…

Read More

മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മലപ്പുറം ജില്ലയിലെ മമ്പാട് പുള്ളിപ്പാടത്താണ് സംഭവം. ചെറുവള്ളിപ്പാറ നിഷാമോളാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജി ആണ് പ്രതി. ഷാജിയെ നിലമ്പൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി

Read More

വനാതിര്‍ത്തിയില്‍ വച്ച് കടുവയുടെ ആക്രമണം; ആടിനെ മേക്കാൻ പോയ സ്ത്രീയെ കടിച്ചുകൊന്നു

മൈസൂരു: ആടിനെ മേക്കാൻ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു. മൂര്‍ബന്ദ് സ്വദേശി ചിക്കി (48) ആണ് കൊല്ലപ്പെട്ടത്.വനാതിര്‍ത്തിയില്‍ പോയ ഇവരെ ഇന്നലെ വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടില്ല. ഒടുവിൽ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ആടുകളെ മേക്കുന്നതിന് വേണ്ടി വനാതിര്‍ത്തിയിലുള്ള കുന്നിൻപ്രദേശത്ത് പോയതായിരുന്നു ചിക്കി. വിവരമൊന്നുമില്ലാതായതോടെ വനംവകുപ്പിനെയും അറിയിച്ചു. തുടര്‍ന്ന് വനം വകുപ്പും നാട്ടുകാരും ബന്ധുക്കളുമെല്ലാം നടത്തിയ തിരച്ചിലിനൊടുവിലാണ് പുലര്‍ച്ചെ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. കാര്യമായ രീതിയില്‍ കടുവയുടെ…

Read More

കെഎസ് യു ക്യാമ്പിലെ കൂട്ടയടി: അന്വേഷണത്തിന് മൂന്നംഗ സമിതി; ഇന്നു തന്നെ റിപ്പോര്‍ട്ട് വേണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നടപടിയുമായി കോണ്‍ഗ്രസ്. കൂട്ടയടിയില്‍ ഇന്നുതന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധുവിനും എഎം നസീര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതലയുള്ള എ കെ ശശി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിട്ടുള്ളത്. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് അടിയുണ്ടാക്കിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം….

Read More

പതിനാലുകാരനെ മര്‍ദിച്ച കേസ്, ജാമ്യത്തിലിറങ്ങിയ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: പതിനാലുകാരനെ മര്‍ദിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണു മരിച്ചു. കാപ്പില്‍ കിഴക്ക് ആലമ്പള്ളിയില്‍ മനോജ് (45) ആണ് മരിച്ചത്. ബിജെപി വാര്‍ഡ് ഭാരവാഹിയാണ് മനോജ്. ഞായറാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹം വീട്ടില്‍ കുഴഞ്ഞുവീണത്. മേയ് 23നാണ് മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രിസാധനങ്ങളുമായി സൈക്കിളില്‍ പോവുകയായിരുന്ന 14 കാരനെ മനോജ് മര്‍ദിച്ചെന്നായിരുന്നു പരാതി. കഴുത്തിനു പരുക്കുകളുമായി പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലു…

Read More

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തം: ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു

ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍‌ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. ആറുപേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയില്‍ നിന്നും അടിയന്തര സന്ദേശമെത്തിയതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. പന്ത്രണ്ട് കുട്ടികളെ ആശുപത്രിയില്‍ നിന്നും രക്ഷിച്ചുവെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചുവെന്ന് പരിക്കേറ്റ സമീപവാസി ആരോപിച്ചു. പല തവണ പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ല. അനധികൃതമായാണ് സംവിധാനം…

Read More

കൊടുങ്ങലൂരിൽ ഭക്ഷ്യവിഷബാധ; കുഴിമന്തി കഴിച്ച 27 പേർ ആശുപത്രിയിൽ; ഹോട്ടലിൽ പരിശോധന നടത്തി അധികൃതർ

തൃശൂര്‍: കൊടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ. പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച 27 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വയറിളക്കവും ഛര്‍ദിയും അടക്കമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായത്. പാഴ്‌സല്‍ വാങ്ങി കഴിച്ചവര്‍ക്കും അസ്വസ്ഥത ഉണ്ടായതായാണ് വിവരം. പെരിഞ്ഞനം കയ്പമംഗലം സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് 27 പേരെയും പ്രവേശിപ്പിച്ചത്. ആരോഗ്യവകുപ്പും…

Read More

ഭാര്യയുടെ കാമുകനെന്ന് സംശയം; ബന്ധുവായ യുവാവിനെ കൊലപ്പെടുത്തി

കോട്ടയം: ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് ബന്ധുവായ യുവാവിനെ കൊലപ്പെടുത്തി. കോട്ടയം വടവാതൂരില്‍ ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ചെങ്ങളം സ്വദേശി രഞ്ജിത് (40) ആണ് മരിച്ചത്. രഞ്ജിത്തിനേയും സുഹൃത്തിനേയും യുവതിയുടെ ഭര്‍ത്താവായ അജീഷാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. അജീഷിന്റെ ഭാര്യയുടെ ബന്ധുവാണ് മരിച്ച രഞ്ജിത്ത്. ഇടതു കൈയുടെ മുകള്‍ ഭാഗത്തായിട്ടാണ് രഞ്ജിത്തിന് വെട്ടേറ്റത്. ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രഞ്ജിത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വലതു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial