മദ്യം വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമം; വിളപ്പിൻശാലയിൽ മകൻ പോലീസിന്റെ പിടിയിൽ
വിളപ്പിൽശാല: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് മകൻ. തിരുവനന്തപുരത്ത് വിളപ്പിൻശാലയിലാണ് സംഭവം. നൂലിയോട് സ്വദേശി മനോജാണ് അമ്മ രംഭയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് മനോജ് അമ്മയെ കൊല്ലാൻ ശ്രമിച്ചത്. സ്ഥിരമായി മനോജ് അമ്മയെ ശല്യപ്പെടുത്തി മദ്യപിക്കാൻ പണം വാങ്ങുമായിരുന്നുവെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ മൊഴി. മനോജിന്‍റെ കൂടെയായിരുന്നു അമ്മ രംഭയും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസവും മനോജ് മദ്യപിക്കാനായി പണം ആവശ്യപ്പെട്ടു. എന്നാൽ അമ്മ…

