Headlines

18 വയസ്സിന് താഴെയുള്ളവർ വാഹനം ഓടിച്ചാൽ പിഴ 25000; രക്ഷിതാക്കൾക്ക് അഴിയെണ്ണാം; പുതിയ റോഡ് നിയമങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: 2024 ജൂൺ ഒന്നുമുതൽ രാജ്യത്ത് പുതിയ റോഡ് നിയമങ്ങൾ. ഇത് നടപ്പാക്കുന്നതോടെ പല നിയമലംഘനങ്ങളുടെയും പിഴ തുക വർധിക്കും. പുതിയ നിയമം അനുസരിച്ച്, പ്രായപൂർത്തിയാകാത്ത (18 വയസ്സിന് താഴെയുള്ള)യാളുടെ ഡ്രൈവിംഗ് പിടിക്കപ്പെട്ടാൽ, രക്ഷിതാവിനോ കുടുംബാംഗങ്ങൾക്കോ ​​25,000 രൂപ വരെ പിഴ ചുമത്തും. പൂനെയിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഓടിച്ച ആഡംബര കാർ ഇടിച്ച് രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടതിന്റെ പിന്നാലെയാണ് പരിഷ്‌ക്കാരങ്ങൾ. ഈ സാഹചര്യത്തിലാണ് 2024 ജൂൺ ഒന്നുമുതൽ രാജ്യത്ത് പുതിയ റോഡ് നിയമങ്ങൾ നടപ്പിലാക്കാൻ പോകുന്നു എന്ന…

Read More

സ്വർണം പണയം വയ്ക്കാൻ കൊടുത്തിട്ട് തിരികെ നൽകിയത് പിച്ചള; വിളപ്പിൽ ശാലയിൽ 30 കുടുംബങ്ങളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിളപ്പിൻശാലയിൽ മുപ്പതോളം കുടുംബങ്ങളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. പ്രതികളായ സജിലയും കുടുംബവും സ്വർണം വാങ്ങി തട്ടിപ്പു നടത്തിയെന്നാണ് ഇപ്പോൾ വരുന്ന പരാതി. സ്വർണപദസരം പണയം വയ്ക്കാൻ കൊടുത്ത് തിരികെ ലഭിച്ചപ്പോൾ പിച്ചളയായിരുന്നെന്ന് പരാതിക്കാരി പറയുന്നു. ബുദ്ധിമുട്ടുകൾ പറഞ്ഞ് പണയം വയ്ക്കാൻ അയൽവാസിയോട് സജില രണ്ടര പവന്റെ പാദസരം വാങ്ങുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് തിരികെ നൽകുകയും ചെയ്തു. എന്നാൽ തട്ടിപ്പ് കഥയറിഞ്ഞതിന് പിന്നാലെ പരിശോധിച്ചപ്പോഴാണ് തിരികെ കിട്ടിയത്…

Read More

2 ദിവസം മുൻപ് കാണാതായ വയോധിക കിണറ്റിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: മലയിൻകീഴില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍. ചിറ്റിയൂർക്കോട് മേപ്പൂക്കട പിള്ളവിളാകത്ത് തോമസിന്റെ ഭാര്യ ശാന്തയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ മുതൽ ഇവരെ കാണാനില്ലായിരുന്നു. പിന്നാലെ ബന്ധുക്കൾ പോലീസിലും പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വാടകവീട്ടിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മക്കളില്ലാത്ത ശാന്ത സഹോദരി വസന്തകുമാരിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്.

Read More

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; നാലുദിവസത്തിനിടെ കുറഞ്ഞത് 2000 രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 53,000ലേക്ക് എത്തി. 53,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. 6640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസം 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപയാണ് കുറഞ്ഞത്. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്….

Read More

പട്ടാമ്പിയിൽ വൻ ചന്ദനവേട്ട; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: പട്ടാമ്പിയിൽ വൻ ചന്ദനവേട്ട. പട്ടാമ്പി മരുതൂരിൽ നിന്ന് 236 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിലായി. കരിമ്പുഴ ആറ്റാശ്ശേരി ഒടമല മുഹമ്മദ് സക്കീർ, ശ്രീകൃഷ്ണപുരം പതിയത്തൊടി ബാബു എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയതോടെ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് സക്കീറിന്റെ സഹോദരൻ സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം വനം വകുപ്പിന്റെ പരിശോധന. പട്ടാമ്പി മരുതൂരിലെ വാടക വീട്ടിൽ ചന്ദനമെത്തിച്ച് വിൽപനയ്ക്ക് തയ്യാറാക്കുന്നതിനിടെയായിരുന്നു ഇവർ പിടിയിലായത്. ഇവർ വിൽപ്പനക്കായി…

Read More

കോട്ടയത്ത് പക്ഷിപ്പനി; കോഴി മുട്ടയ്ക്കും ഇറച്ചിയ്ക്കും നിയന്ത്രണം; വളര്‍ത്തുപക്ഷികളെ അടിയന്തരമായി കൊന്നൊടുക്കും

കോട്ടയം: കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ…

Read More

മഴയെത്തിയിട്ടും കെഎസ്ഇബിക്ക് നിരാശ തന്നെ; ഡാമുകളിലിൽ ജലനിരപ്പ് ഉയരുന്നില്ല, ഇടുക്കി ഡാമിലുള്ളത് 33 ശതമാനം വെള്ളം

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും പെയ്തൊഴിയാതെ മഴ പെയ്യുമ്പോളും കെഎസ്ഇബിക്ക് നിരാശ തന്നെ. പ്രതീക്ഷിച്ചിരുന്ന നീരൊഴുക്ക് ഇല്ലാത്തതുകാരണം ഡാമുകളിലെ ജലനിരപ്പ് ഉയരുന്നില്ല. 33 ശതമാനം വെള്ളം മാത്രമാണ് ഇടുക്കിയിലുള്ളത്. ഈ മാസം ഇതുവരെ പ്രതീക്ഷിച്ചിരുന്ന നീരൊഴുക്ക് 230.96 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ്. എന്നാൽ വ്യാഴാഴ്ച രാവിലെ 7 മണി വരെയുള്ള കണക്ക് അനുസരിച്ച് ലഭിച്ച നീരൊഴുക്ക് 163.907 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ വെള്ളം മാത്രമാണ്. അതായത് കേരളത്തിലൊട്ടാകെ നല്ല മഴ ലഭിച്ചിട്ടും…

Read More

പൊതുജന മധ്യത്തിൽ ഗുണ്ടകളെ തിരിച്ചറിഞ്ഞില്ല, വിദ്യാർത്ഥിയെ മർദിച്ച് കൊള്ളാൻ ശ്രമം; പ്രധാന പ്രതി പിടിയിൽ

കൊല്ലം: കൊല്ലത്ത് ചിതറ ബൗണ്ടർമുക്കിൽ പൊതുജനങ്ങൾക്കിടയിൽ വച്ച് ഗുണ്ടകളെ തിരിച്ചറിഞ്ഞില്ലെന്നാരോപിച്ച് വിദ്യാർത്ഥിയെ കൊല്ലാൻ ശ്രമിച്ചു. സംഭവത്തിൽ പ്രധാന പ്രതി ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജു പിടിയിലായി. ഏപ്രിൽ 17 നാണ് കേസിനാസ്പദമായ സംഭവം. പാങ്ങോട് മൂന്നുമുക്ക് സ്വദേശിയായ 18 വയസുകാരൻ മുസമ്മിൽ ആണ് ആക്രമിക്കപ്പെട്ടത്. കൊല്ലത്ത് കോച്ചിംഗ് ക്ലാസിന് പോയതാണ് മുസമ്മിൽ. സ്വകാര്യ ബസിൽ തിരികെ വീട്ടിലേക്ക് വരുന്നതിനിടയിൽ ബൗണ്ടർ മുക്കിൽ ബസ് ബ്രേക്ക് ഡൗൺ ആയി. മുസമ്മിൽ ഉൾപ്പെടെ ബസിൽ ഉണ്ടായിരുന്ന വിദ്യാർഥികളും യാത്രക്കാരും ഇറങ്ങി…

Read More

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; ബസ് പരിശോധനയ്ക്കായി ആര്‍ടിഒയ്ക്ക് വിട്ടുകൊടുത്ത എടിഒയ്ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ ബസ് പരിശോധനയ്ക്ക് വിട്ട തിരുവനന്തപുരം ജില്ലാ അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസർ (എടിഒ) ക്കെതിരെ നടപടി. എടിഒ മുഹമ്മദ് ബഷീറിനെ കട്ടപ്പനയിലേക്ക് സ്ഥലം മാറ്റം നടത്തിയാണ് നടപടി. സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസിന് വേഗപ്പൂട്ടില്ലെന്ന് ആർടിഒ കണ്ടെത്തിയിരുന്നു. മേയറുമായുണ്ടായ തര്‍ക്കം നടന്നതിന്‍റെ പിറ്റേ ദിവസം തന്നെ ബസ് വീണ്ടും സര്‍വീസ് നടത്തിയിരുന്നു. ഇതിനിടയിലായിരുന്നു ആര്‍ടിഒയുടെ പരിശോധന. വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയത് ഗതാഗത വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നാണിപ്പോള്‍…

Read More

നഗ്നചിത്രം പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; പിന്നാലെ സുഹൃത്തുക്കളെ കൂട്ടി കൂട്ടബലാത്സംഗം; മുപ്പത്തിയെട്ടുകാരൻ അറസ്റ്റിൽ

കൊല്ലം: യുവതിയുടെ നഗ്നചിത്രം പകർത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമെത്ത് കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതി അറസ്റ്റിൽ. ആദിനാട് സായികൃപയിൽ രാധാകൃഷ്ണൻ മകൻ ഷാൽകൃഷ്ണൻ (38) ആണ് അറസ്റ്റിലായത്. യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി ഇവ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് ഷാൽ യുവതിയെ പീഡിപ്പിച്ചത്. പിന്നാലെ ഇയാളുടെ സുഹൃത്തുകളായ രണ്ടും മൂന്നും പ്രതികളുമായി രാത്രിയിൽ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പൊലീസ് പിടിയിലായ ഷാൽകൃഷ്ണ വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണ്. ഇയാളുടെ സുഹൃത്തുക്കളായ രണ്ടും മൂന്നും പ്രതികൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial