Headlines

ഡൽഹിയിൽ വീണ്ടും ലഫ്റ്റനന്‍റ് ഗവർണർ – സർക്കാർ പോര്; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലഫ്റ്റനന്‍റ് ഗവർണർ – സർക്കാർ പോരിനെ തുടർന്ന് വനിതാ കമ്മീഷനിൽ കൂട്ട പിരിച്ചുവിടൽ. ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന. വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ടു. അനുവാദം വാങ്ങാതെ മുൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നിയമനം നടത്തിയതെന്ന് ആരോപിച്ചാണ് ലഫ്റ്റനന്‍റ് ഗവർണർ നടപടിയെടുത്തത്. കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് അധികാരമില്ലെന്ന് ലഫ്റ്റനന്‍റ് ഗവർണറുടെ ഉത്തരവിൽ പറയുന്നു. ധനവകുപ്പിന്‍റെ അനുമതിയില്ലാതെ സർക്കാരിന്…

Read More

പഞ്ചറായ ടയർമാറ്റുന്നതിനിടെ കാറിന് പിന്നിൽ ലോറിയിടിച്ചു; 2 വയസുകാരൻ മരിച്ചു, 8 പേർക്ക് ഗുരുതരപരിക്ക്

കൊയിലാണ്ടി: ടയർ മാറ്റാനായി നിർത്തിയിട്ട കാറിന് പിന്നിൽ ലോറിയിടിച്ച് രണ്ടുവയസുകാരന് ധാരുണാന്ത്യം. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ് മരിച്ചത്. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊയിലാണ്ടി പാലക്കുളത്ത് വച്ചാണ് സംഭവം. പാലക്കുളത്ത് വെച്ച് ടയർ പഞ്ചറായതിനെ തുടർന്ന് ടയർ മാറ്റാനായാണ് കാർ‌ റോഡ് സൈഡിൽ നിർത്തിയിട്ടത്. ടയർ മാറ്റുന്നതിനിടയിൽ വേ​ഗത്തിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. കാറിന് പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിലാണ് ആദ്യം ഇടിക്കുന്നത്. പിന്നാലെ കാറിനേയും ഇടിച്ചുതെറിപ്പിച്ചു. ടയർമാറ്റുന്ന സമയം…

Read More

വൈദ്യുതി പാഴാക്കരുത്; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചില വഴികൾ ഇതാ…

ഇന്നത്തെ കാലത്ത് ഓരോ വീടുകളിലും വൈദ്യുത ഉപകരണങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ വൈദ്യുതിയുടെ ഉപയോഗവും അത്രമാത്രം ഉയർന്നിരിക്കുന്നു. വൈദ്യുതി ബിൽ കാണുമ്പോഴാണ് എത്രമാത്രം വൈദ്യുതി ഉപയോഗിച്ചിരിക്കുന്നുവെന്ന കാര്യം ഓർമ്മ വരിക. അൽപം ജാഗ്രതയും കരുതലും പുലർത്തിയാൽ വൈദ്യുതി ഉപയോഗം കുറയ്ക്കാം. ഒപ്പം ബില്ലും… അതിനുള്ള 9 എളുപ്പ വഴികൾ. ഇലക്ട്രോണിക് ചോക്ക് ഉള്ള ട്യൂബ് ലൈറ്റ് ഉപയോഗിക്കാം. ട്യൂബ് പെട്ടെന്ന് കത്തും. സ്റ്റാർട്ടറിന്‍റെ ആവശ്യമുണ്ടാവുകയില്ല. കുറഞ്ഞ വോൾട്ടേജിലും പ്രവർത്തിക്കും. വൈദ്യുതി ലാഭിക്കാം. ചൂടുള്ള ഭക്ഷ്യ വിഭവങ്ങൾ ഫ്രിഡ്ജിൽ…

Read More

‘തൽക്കാലം സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് ഇല്ല’; വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന് സർക്കാർ. കൊടും ചൂടിൽ വൈദ്യുതി ഉപഭോഗം കൂടിയ സാഹചര്യത്തിൽ നിയന്ത്രണം കൂടിയേ തീരുവെന്ന കെഎസ്ഇബി ആവശ്യപ്രകാരമാണ് ചർച്ച നടത്തിയത്. തൽക്കാലം ലോഡ് ഷെഡ്ഡിങി​ന്റെ ആവശ്വമില്ലെന്നും അതിന് പകരം മറ്റ് വഴികൾ നിർദ്ദേശിക്കാനും കെഎസ്ഇബിയോട് സർക്കാർ ആവശ്യപ്പെട്ടു. ലോ‍ഡ്ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, സർക്കാർ നിലപാട് അറിയിച്ചത്. ഇന്ന് ചേർന്ന കെഎസ്ഇബി ഉന്നതല യോഗത്തിലെ തീരുമാനങ്ങളും നിർദ്ദേശങ്ങളും…

Read More

ചില്ലറയെ ചൊല്ലിയുള്ള തർക്കം; ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു

കരുവന്നൂർ: ചില്ലറയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബസ്സിൽ നിന്ന് കണ്ടക്ടർ തള്ളിയിട്ട യാത്രക്കാരൻ മരിച്ചു. എട്ടുമന സ്വദേശി മുറ്റിച്ചൂർ വീട്ടിൽ പവിത്രനാണ് മരിച്ചത്. ഏപ്രിൽ രണ്ടിന് തൃശൂർ കരുവന്നൂരിലാണ് സംഭവം. ചികിത്സയിലിരിക്കെയാണ് പവിത്രൻ മരിച്ചത്. പവിത്രൻ മൂന്ന് രൂപ ചില്ലറ ഇല്ലാത്തതിന് 500 രൂപ നൽകിയതിനാണ് കണ്ടക്ടർ മർദ്ദിച്ചത്. തൃശ്ശൂരിൽനിന്ന് ഇരിങ്ങാലക്കുടയിലേക്കു വരുകയായിരുന്ന ശാസ്താ ബസിൽ വെച്ചാണ് സംഭവം. കരുവന്നൂർ രാജാ കമ്പനിയുടെ സമീപത്തുനിന്നാണ് പവിത്രൻ ബസ് കയറിയത്. ബംഗ്ലാവിനടുത്തുള്ള കെ.എസ്.ഇ.ബി. ഓഫീസിൽ വൈദ്യുതിബിൽ അടയ്ക്കാൻ പോകുകയായിരുന്നു….

Read More

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം; മരിച്ചത് മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും സൂര്യതാപമേറ്റ് മരണം. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇന്നലെയാണ് ഹനീഫയ്ക്ക് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അതേസമയം സംസ്ഥാനത്ത് ചൂട് കൂടുകയാണ് പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉഷ്ണ തരംഗ സാധ്യത ഇന്നും നിലനിൽക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ പ്രദേശങ്ങളിൽ മഞ്ഞ അലെർട്ട്…

Read More

ജലക്ഷാമം ഇന്ത്യൻ റെയിൽവേയെയും ബാധിച്ചു; ഇനി വന്ദേഭാരതിൽ യാത്രക്കാർക്കു ലഭിക്കുക അര ലിറ്റർ വെള്ളം

വേനൽ കടുത്തതോടെ കടുത്ത ജലക്ഷാമം ആണ് എങ്ങും നേരിടുന്നത്. കുടിനീരിനായി കിണർ കുത്തിയാൽപോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. വാട്ടർ അതോറിറ്റിയും കൂടി പണി മുടക്കിയാൽ പൈപ്പിനെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും ദുരിതത്തിലാവും. ഇപ്പോഴിതാ ഇന്ത്യൻ റെയിൽവേയെയും കുടിവെള്ള ക്ഷാമം മോശമായി ബാധിച്ചിരിക്കുകയാണ്. വന്ദേഭാരതിൽ യാത്രക്കാർക്കു നൽകി വന്നിരുന്ന വെള്ളത്തിന്റെ ഒരു ലിറ്റർ കുപ്പി ഇനി ഉണ്ടാകില്ല. പകരം അര ലിറ്ററിന്റെ വെള്ളക്കുപ്പി ആയിരിക്കും ഇനിമുതൽ ലഭിക്കുക. കൂടുതൽ വെള്ളം വേണ്ടവർക്ക് അര ലിറ്റർ വെള്ളത്തിന്റെ കുപ്പി കൂടി…

Read More

ഗായിക ഉമ രമണൻ അന്തരിച്ചു

ചെന്നൈ: തമിഴ് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ച് ഇന്നലെയായിരുന്നു അന്ത്യം. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾക്കാണ് ഉമ പിന്നണി പാടിയിരിക്കുന്നത്. ‘നിഴലുകൾ’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ ”പൂങ്കത്താവേ താൽതിരവൈ…” എന്ന ഗാനമാണ് സംഗീത ലോകത്ത് സുപരിചിതയാക്കിയത്. ‘പന്നീർ പുഷ്പങ്ങൾ’ എന്ന സിനിമയിലെ ‘അനന്തരാഗം കേൾക്കും കാലം..”, ‘ആഹായ വെണ്ണിലാവേ…”, ‘ഒരു നാടൻ സെവ്വറലി തോട്ട’ത്തിലെ ”ഉന്നൈ നിനച്ചേൻ…” തുടങ്ങിയവയാണ് ശ്രദ്ധേയമായ ഗാനങ്ങൾ. ഇളയരാജയ്ക്കൊപ്പം 100ൽ…

Read More

കരിപ്പൂരിൽ 56 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; രണ്ടുപേർ അറസ്റ്റിൽ

കൊണ്ടോട്ടി : ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘവും അറസ്റ്റിൽ. 56 ലക്ഷം രൂപയുടെ സ്വർണവുമായി കുറ്റ്യാടി സ്വദേശി ലബീബ് എന്ന യാത്രക്കാരനും ഇയാളുടെ അറിവോടെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആറ് പേരടങ്ങുന്ന സംഘവുമാണ് വിമാനത്താവള പരിസരത്തു വെച്ച് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള പരിസരത്ത് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു….

Read More

ആലുവയിൽ മെട്രോ തൂണിലേയ്ക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി; രണ്ട് മരണം

എറണാകുളം: മത്സ്യവുമായി വന്ന കണ്ടെയ്നർ ലോറി ആലുവയിൽ നിയന്ത്രണം വിട്ട് മെട്രോ തൂണിലേയ്ക്ക് ഇടിച്ചുകയറി. അപകടത്തിൽ രണ്ടുപേർ മരിച്ചു. ലോറിയിൽ ഉണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് അപകടത്തിന് കാരണമായതെന്നാണ് പോലീസ് നിഗമനം. ഇന്ന് പുലർച്ചെ 1.50 നായിരുന്നു അപകടം. അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ വിമാനത്താവള പരിസരത്ത് നിന്നും വന്ന ഒരു കാർ അപകടത്തിൽ പെട്ട ലോറി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial