നീറ്റ് ക്രമക്കേട്: വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടുകളില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി കോണ്‍ഗ്രസ്. നീറ്റ് പരീക്ഷാര്‍ഥികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. നീറ്റില്‍ ഇത്രയേറെ ക്രമക്കേട് ഉയര്‍ന്നുവന്നിട്ടും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ മൗനം തുടരുകയാണെന്നും പരീക്ഷയുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇത് സംബന്ധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പിസിസി അധ്യക്ഷന്‍മാര്‍ക്കും നിയമസഭാകക്ഷി നേതാക്കള്‍ക്കും കത്തയച്ചത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും…

